ചൈല്‍ഡ് ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമാകുന്നതെന്തുകൊണ്ട്

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കളെ പഠിപ്പിക്കാനും വീട്ടുകാര്യങ്ങള്‍ മാന്യമായി നടന്നുപോകാനും വേണ്ട സ്വത്തു കരുതിവയ്ക്കാതെ മരിക്കേണ്ടിവരിക! ഏതൊരാള്‍ക്കും നട്ടെല്ലില്‍ വിറയല്‍ കയറുന്ന ചിന്തയാണത്--ഓര്‍ക്കാപ്പുറത്തു കടന്നുവരുന്ന മരണം.

 
ചൈല്‍ഡ് ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമോ

ജീവനു പകരം നല്‍കാനാവില്ല, സ്‌നേഹത്തിനും. എന്നാല്‍ വീട്ടുകാരുടെ സാമ്പത്തികസുരക്ഷിതത്വത്തിനു വേണ്ടതെങ്കിലും കരുതിവയ്ക്കാനാവും. അതിനാണ് വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍.

മിക്ക ഇന്‍ഷുറന്‍സ് ഏജന്റുമാരും അധികവും വിറ്റഴിക്കുന്നതും പരാമര്‍ശിക്കുന്നതും ടേം കവര്‍ പോളിസികളാണ്.
പോളിസിയുടമ മരിച്ചാല്‍ അവകാശികള്‍ക്ക് വലിയൊരു തുക ഒരുമിച്ചു കിട്ടും. ഭാവിയെപ്പറ്റി ആശങ്ക വേണ്ട. ശരി തന്നെ. എന്നാല്‍ ടേം പോളിസികളില്‍ ഒറ്റ വലിയ തുക കൊണ്ട് സാമ്പത്തിക സുരക്ഷ അവസാനിക്കും. പക്വതയെത്താത്തുകൊണ്ടോ പണം കൈകാര്യം ചെയ്യുന്നത് മറ്റാരെങ്കിലുമായതുകൊണ്ടോ ഒക്കെ അത് കുറെയെങ്കിലും ദുര്‍വ്യയം ചെയ്യപ്പെട്ടു പോകുകയും ചെയ്‌തേക്കാം.

അവിടെയാണ് ചൈല്‍ഡ് ഇന്‍ഷുറന്‍സിന്റെ മെച്ചം.
പോളിസിയുടമ മരിച്ചാല്‍ അവകാശികള്‍ക്ക് മൊത്തമായി ഒരു വലിയ തുക ലഭിക്കും. എന്നാല്‍ അതുകൊണ്ട് സുരക്ഷ അവസാനിക്കുന്നില്ല. തുടര്‍ന്നങ്ങോട്ടുള്ള എല്ലാ പ്രീമിയങ്ങളും (തവണകള്‍) ഇന്‍ഷുറന്‍സ് കമ്പനി തന്നെ അടയ്ക്കും. നിശ്ചിത ഇടവേളകളില്‍ കുട്ടിക്ക് പോളിസിയനുസരിച്ചുള്ള പണം കിട്ടിക്കൊണ്ടിരിക്കും. അതാണ് മെച്ചം.
ചൈല്‍ഡ് പോളിസിക്ക് പ്രീമിയം തുക ടേം പോളിസിയെക്കാള്‍ കൂടുതലാണ് എന്നൊരു ന്യൂനതയുണ്ട്. എങ്കിലും ദീര്‍ഘകാല ഗുണം നോക്കുമ്പോള്‍ അതു വലിയൊരു ന്യൂനതയല്ല.

English summary

why-you-must-have-a-child-insurance-plan

Why child insurance policy is important in the current scenario
English summary

why-you-must-have-a-child-insurance-plan

Why child insurance policy is important in the current scenario
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X