ടെന്‍ഷനില്ലാതെ വലിയ തുകകള്‍ ഓണ്‍ലൈനിലൂടെ കൈമാറാന്‍ ആര്‍ജിടിഎസ് സംവിധാനം

By ആതിര ബാലന്‍
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ തുകകള്‍ ഓണ്‍ലൈനിലൂടെ കൈമാറ്റം ചെയ്യുന്നത് അല്‍പ്പം ടെന്‍ഷനുള്ള ഏര്‍പ്പാടാണ്. പണം സ്വീകരിയ്ക്കുന്നയാളുടെ അക്കൗണ്ടില്‍ അത് ക്രെഡിറ്റ് ആകാന്‍ എടുക്കുന്ന സമയം ഉള്‍പ്പടെയൊക്കെ പലര്‍ക്കും ടെന്‍ഷനാണ്. എന്നാല്‍ ഇത്തരം കൈമാറ്റങ്ങള്‍ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ജിടിഎസ്) ലൂടെ നടത്തുമ്പോള്‍ അധികം ടെന്‍ഷനടിയ്‌ക്കേണ്ട ആവശ്യമില്ല.

ബെനിഫിഷ്യറിയെ ആഡ് ചെയ്യാനുള്ള സമയം ഒഴിവാക്കിയാല്‍ അധികം കാലതാമസം ഇല്ലാതെ തന്നെ തുക കൈമാറ്റം നടക്കും. 2ലക്ഷം രൂപ മുതലുള്ള തുകകളാണ് ഇത്തരത്തില്‍ ആര്‍ജിടിഎസ് സംവിധാനം വഴി കൈമാറ്റം ചെയ്യാന്‍ കഴിയുക

എന്താണ് ആര്‍ജിടിഎസ്

എന്താണ് ആര്‍ജിടിഎസ്

ആര്‍ജിടിഎസ് അതവാ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഒരു ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ്. ആര്‍ബിഐ ആണ് ഈ സംവിധാനം നല്‍കുന്നത്. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേയ്ക്ക് ഇത്തരത്തില്‍ പണം കൈമാറാം

റിയല്‍ ടൈം

റിയല്‍ ടൈം

പേര് പോലെ തന്നെ ഫണ്ട് ട്രാന്‍സ്ഫര്‍ റിയല്‍ ടൈം ആയി നടക്കുന്നുവെന്നതിനാല്‍ സമയനഷ്ടം ഒഴിവാക്കാന്‍ സാധിയ്ക്കും. പണം അയച്ചാല്‍ സ്വീകര്‍ത്താവിന്റെ അക്കൗണ്ടിലേയ്ക്ക് പണമെത്തുന്നതിനായി ദിവസങ്ങള്‍ കാത്തിരിയ്‌ക്കേണ്ട ആവശ്യമില്ല

തേഡ് പാര്‍ട്ടി

തേഡ് പാര്‍ട്ടി

നിങ്ങളുടെ ബാങ്കും നിങ്ങളുടെ അക്കൗണ്ടും മാത്രമല്ല മൂന്നാമതൊരാള്‍ കൂടി കൈമാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. ആര്‍ജിടിസ് അയക്കാന്‍ തേഡ്പാര്‍ട്ടി സംവിധാനം അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്തിരിയ്ക്കണം

ഇക്കാര്യങ്ങള്‍ കൂടി

ഇക്കാര്യങ്ങള്‍ കൂടി

ബെനിഫിഷ്യറിയുടെ കൃത്യമായ വിവരങ്ങള്‍ നല്‍കണം. ആരുടെ അക്കൗണ്ടിലേയ്ക്കാണോ പണം അയ്‌ക്കേണ്ടത് അയാളാണ് ബെനിഫിഷ്യറി. അയാളുടെ അക്കൗണ്ട് നമ്പര്‍, പേര്, ബ്രാഞ്ച്, ബാങ്ക് നെയിം, ഐഎഫ്എസ്സി കോഡ് എന്നിവയും നല്‍കണം.

വ്യത്യസ്ത സമയം

വ്യത്യസ്ത സമയം

ബെനിഫിഷ്യറിയ്ക്ക് അപ്രൂവ് ലഭിയ്ക്കാന്‍ ഒരോ ബാങ്കിലും വ്യത്യസ്ത സമയമാണ്. സ്വകാര്യ ബാങ്കുകളില്‍ അരമണിയ്ക്കൂറോളം മാത്രമാണെടുക്കുക. എന്നാല്‍ ദേശസാത്കൃത ബാങ്കുകളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി അപ്രൂവ് ആകാന്‍ 12 മണിയ്ക്കൂര്‍ മുതല്‍ 24 മണിയ്ക്കൂര്‍ വരെ സമയമെടുക്കാറുണ്ട്

തുക

തുക

രണ്ട് ലക്ഷം രൂപ മുതല്‍ എത്ര തുകവേണമെങ്കിലും ആര്‍ജിടിഎസിലൂടെ കൈമാറാം

അവധി ദിവസങ്ങള്‍

അവധി ദിവസങ്ങള്‍

ബാങ്ക് പ്രവൃത്തി ദിനമല്ലാത്ത അവസരങ്ങളിലാണ് കൈമാറ്റമെങ്കില്‍ തൊട്ടടുത്ത ദിവസം അക്കൗണ്ട് ക്രെഡിറ്റ് ആകും

ചാര്‍ജ്ജ്

ചാര്‍ജ്ജ്

രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള കൈമാറ്റങ്ങള്‍ക്ക് 30 രൂപയാണ് ചാര്‍ജ്ജ്. വലിയ തുകകള്‍ കൈമാറുന്നതിന് 55 രൂപയും ചാര്‍ജ്ജ് ഈടാക്കുന്നു.

 

 

English summary

What is Real-Time Gross Settlement (RTGS)?

Real-Time Gross Settlement (RTGS) is an online fund transfer mechanism provided by the RBI. RTGS facilitates fund transfer from one bank account to the other on real-time basis without any waiting time. Further, gross settlement emphasizes that the transaction is settled on one to one basis
English summary

What is Real-Time Gross Settlement (RTGS)?

Real-Time Gross Settlement (RTGS) is an online fund transfer mechanism provided by the RBI. RTGS facilitates fund transfer from one bank account to the other on real-time basis without any waiting time. Further, gross settlement emphasizes that the transaction is settled on one to one basis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X