ബിസിനസില്‍ എങ്ങനെ ചെലവ് ചുരുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസില്‍ എങ്ങനെ ചെലവ് ചുരുക്കാം എന്ന് ചിന്തിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ചിലപ്പോള്‍ വന്‍തോതില്‍ ചെലവ് ചുരുക്കാന്‍ ലളിതമായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാലും മതിയാകും. പക്ഷേ അത് കണ്ടെത്തുകയെന്നത് സങ്കീര്‍ണമായ ജോലിയാണ്.

 

ചെലവ് ചുരുക്കാനുള്ള വഴികള്‍ സ്വീകരിക്കുംമുമ്പ് എന്തൊക്കെയാണ് ചെലവുകള്‍ എന്ന് തിരിച്ചറിഞ്ഞിരിക്കണം. ബിസിനസിലെ ചെലവും അതില്‍ നിന്നുള്ള പ്രയോജനവും തമ്മില്‍ തട്ടിച്ചു നോക്കാന്‍ ശ്രദ്ധിക്കണം. ചില ചെലവുകള്‍ അനിവാര്യമായതാകും. മറ്റു ചിലത് കാര്യക്ഷമമല്ലാത്തതാകാം. മൂല്യവര്‍ധനയുണ്ടാക്കാത്ത കാര്യങ്ങള്‍ക്കായി കുറെ പണം ചെലവിടുന്നുണ്ടാകാം. ഇനിയും കുറെ ചെലവുകള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ പറ്റുന്നതാകും.

ചെലവ് തിരിച്ചറിയാം

ചെലവ് തിരിച്ചറിയാം

ബിസിനസിന്റെ സ്വഭാവമനുസരിച്ച് ചെലവുകളും വ്യത്യാസപ്പെട്ടിരിക്കും. മാനുഫാക്ചറിംഗ് മേഖലയിലുള്ള ഒരു കമ്പനിയില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള ചെലവുകളാകും ഉണ്ടാകുക. അസംസ്‌കൃത വസ്തുക്കള്‍, ജീവനക്കാരുടെ വേതനം, ഓവര്‍ ഹെഡ്‌സ്. അസംസ്‌കൃത വസ്തുവിന്റെ ഗുണമേന്മ കുറച്ചാലും ജീവനക്കാരെ കുറച്ചാലും കമ്പനിയുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കും. പക്ഷേ ഓവര്‍ ഹെഡ്‌സ് കുറച്ചാല്‍ ലാഭം കൂട്ടാം. ഇങ്ങനെയുള്ള തരംതിരിവാണ് ആദ്യഘട്ടത്തില്‍ നടത്തേണ്ടത്.

പര്‍ച്ചേസും പുനരുപയോഗവും

പര്‍ച്ചേസും പുനരുപയോഗവും

ചില ബിസിനസില്‍ ചില ഘടകങ്ങള്‍ പരമാവധി പുനരുപയോഗിക്കാന്‍ കഴിയും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കുക.

പര്‍ച്ചേസിംഗ് എപ്പോഴും നിരീക്ഷണത്തിന് വിധേയമാക്കണം. പര്‍ച്ചേസിംഗ് സ്ലിപ്പുകള്‍ പുനപരിശോധന ചെയ്യപ്പെടാത്ത സാഹചര്യമാണ് ബിസിനസിലെങ്കില്‍ ചെറുതും വലുതുമായ തുകകള്‍ ഇതിലൂടെ തന്നെ ഒഴുകിപ്പോകും.

 സംഭരണം ശ്രദ്ധിക്കൂ

സംഭരണം ശ്രദ്ധിക്കൂ

നിര്‍മാണത്തിന് ആവശ്യമുള്ളത് മാത്രം സംഭരിക്കുക. അനാവശ്യമായി സ്‌റ്റോക്കുകള്‍ സൂക്ഷിക്കുന്നത് ഒരു ബിസിനസിന്റെ സാമ്പത്തിക ആരോഗ്യത്തെ തകര്‍ക്കും. പരമാവധി രണ്ട് മൂന്ന് മാസത്തേക്ക് ആവശ്യമായ സ്റ്റോക്ക് മാത്രമേ സൂക്ഷിക്കാവു.

 സ്റ്റോക്ക് ആവശ്യത്തിന് മാത്രം നല്‍കുക

സ്റ്റോക്ക് ആവശ്യത്തിന് മാത്രം നല്‍കുക

വിതരണരംഗത്തുള്ളവര്‍ക്ക് ആവശ്യത്തിന് മാത്രം സ്റ്റോക്ക് നല്‍കുക. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് ചെറിയ സ്‌റ്റോക്ക് നല്‍കുമ്പോള്‍ കാഷ് ഫ്‌ളോയും ചെറുതാകും. പക്ഷേ ഉല്‍പ്പന്നം പാഴായി പോകുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ പറ്റും. മാത്രമല്ല സ്റ്റോക്കുകള്‍ അതിവേഗം വിറ്റഴിയുന്നതുമൂലം ഡിസ്ട്രിബ്യൂട്ടര്‍ക്ക് ആത്മവിശ്വാസം കൂടും

ജീവനക്കാരുടെ നിയമനം ശ്രദ്ധിച്ചു മാത്രം

ജീവനക്കാരുടെ നിയമനം ശ്രദ്ധിച്ചു മാത്രം

ചില സംരംഭങ്ങളില്‍ ആവശ്യത്തിലേറെ ജീവനക്കാര്‍ കാണും. ചിലതില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടാകില്ല. ഇത് രണ്ടായാലും പ്രശ്‌നം തന്നെയാണ്. ജീവനക്കാരെ സംരംഭത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള തലത്തില്‍ നിര്‍ത്താന്‍ ശ്രമിക്കണം.

ചെലവിന് വരയ്ക്കാം നിയന്ത്രണരേഖ

ചെലവിന് വരയ്ക്കാം നിയന്ത്രണരേഖ

ചെലവ് ചുരുക്കാന്‍ ബിസിനസ് മോഡലിന്റെയോ സ്ഥാപനത്തിന്റെയോ ഉല്‍പ്പന്നത്തിന്റെയോ ഘടനയില്‍ മാറ്റം വരുത്തിയും ചെലവ് ചുരുക്കാം.

ഫോണ്‍ ബില്‍. കറന്റ് ബില്‍ , ഫീല്‍ഡ് സ്റ്റാഫുകളുടെ യാത്രകള്‍ എന്നിവ നിരീക്ഷിക്കുക ബിസിനസിന്റെ വലുപ്പം അനുസരിച്ച് ഓഫീസുകളും ഗോഡൗണുകളുമെല്ലാം പുനര്‍ വിന്യസിക്കുക

English summary

Reduce Expenses and Businesses

To Reduce costs does not mean only the reduction of specific expenses. You can achieve greater profits through more efficient use of the expense dollar.
English summary

Reduce Expenses and Businesses

To Reduce costs does not mean only the reduction of specific expenses. You can achieve greater profits through more efficient use of the expense dollar.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X