ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപത്തുക ആരു തരും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകള്‍ പൊളിഞ്ഞാല്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കെന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരുപാട് ബാങ്കുകള്‍ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ അവയെല്ലാം കൂടുതലും കോപ്പറേറ്റീവ് ബാങ്കുകളായിരുന്നു. പ്രൈവറ്റ് സെക്ടര്‍ ബാങ്കുകള്‍ക്ക് കൃത്യലോപം വന്നാല്‍ അവ വലിയ ബാങ്കുകള്‍ ഏറ്റെടുക്കുകയാണ് പതിവ്.

2013ല്‍ 16 ബാങ്കുകള്‍ പൊളിഞ്ഞിരുന്നു.അവയെല്ലാം കോപ്പറേറ്റീവ് ബാങ്കുകളായിരുന്നു. 16 കോടി രൂപയാണ് ഇവ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടായിരുന്നത്.

ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപത്തുക ആരു തരും?

ആര് നിക്ഷേപങ്ങള്‍ തിരിച്ച് നല്‍കും

ബാങ്ക് തകരുകയോ നഷ്ടത്തിലാവുകയോ ചെയ്താല്‍ ആര്‍ബിഐയുടെ ഉടമസ്ഥതയിലുള്ള ഡിപോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രഡിറ്റ്് ഗ്യാരണ്ടി കോപ്പറേഷനാണ് (ഡിഐസിജിസി) ഫിക്‌സഡ് ഡിപോസിറ്റുകള്‍ തിരിച്ചുനല്‍കുക.

ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രഡിറ്റ്് ഗ്യാരണ്ടി കോപ്പറേഷന്‍ മുഴുവന്‍ തുകയും തിരികെ നല്‍കില്ല.പലിശയും മുതലുമടക്കം 1 ലക്ഷം രൂപ വരെ മാത്രമേ നല്‍കുകയുള്ളൂ.

നിങ്ങള്‍ക്ക് ബാങ്ക് എയില്‍ 80,000 രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്നു കരുതുക.9,000 രൂപ പലിശയും. ബാങ്ക് എ നഷ്ടത്തിലാവുകയാണെങ്കില്‍ ഡിഐസിജിസി നിങ്ങള്‍ക്ക് 89,000 രൂപ നല്‍കും. അതേസമയം രണ്ട് ലക്ഷം രൂപയാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍ ഒരു ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ.

നിങ്ങളുടെ ബാങ്കിന് ഡിഐസിജിസി ഇന്‍ഷൂറന്‍സുണ്ടോ എന്ന് എങ്ങനെ പരിശോധിക്കും? രാജ്യത്തെ എല്ലാ പൊതുമേഖല സ്വകാര്യമേഖല ബാങ്കുകളും ഇന്‍ഷൂര്‍ ചെയ്തിരിക്കും. തീരെ ചെറിയ കോര്‍പ്പറേറ്റ് ബാങ്കുകളുടെ കാര്യം സംശയമാണ്.

അങ്ങനെയുള്ള അവസരങ്ങളില്‍ ബാങ്കുകളോട് ആര്‍ബിഐ നല്‍കിയ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍ ആവശ്യപ്പെടാം.

നിങ്ങള്‍ക്ക് ഒരേ ബാങ്കില്‍ വിവിധ ശാഖകളിലായി രണ്ട് ഡിപോസിറ്റുകളുണ്ടെങ്കില്‍ അവ ഒരുമിച്ച് കൂട്ടുകയാണ് ചെയ്യുക.അതായത് രണ്ട് ശാഖകളിലായി നിങ്ങള്‍ക്ക് ആകെ 1.5 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം കൂടി 1 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക.

രണ്ട് ബാങ്കുകള്‍ പൊളിഞ്ഞു കിട്ടാക്കടം വന്ന ആ രണ്ട് ബാങ്കുകളിലായാണ് നിങ്ങളുടെ നിക്ഷേപങ്ങളെങ്കില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സ് പരിധി 2 ലക്ഷം വരെയാവാം.

പക്ഷേ രണ്ട് ബാങ്കുകള്‍ ഒരേ സമയത്ത് പരാജയപ്പെടാനുള്ള സാധ്യത തീരെ കുറവാണ്. ഓര്‍ക്കേണ്ട ഒരു കാര്യം ഇന്‍ഷൂറന്‍സ് സുരക്ഷ വ്യക്തികള്‍ക്കല്ല ബാങ്കുകള്‍ക്കാണ്.

 ഇരട്ടിനേട്ടത്തിന് 100 രൂപയ്ക്ക താഴെ നിക്ഷേപിക്കൂ ഇരട്ടിനേട്ടത്തിന് 100 രൂപയ്ക്ക താഴെ നിക്ഷേപിക്കൂ

English summary

What Happens To Fixed Deposits In The Event Of Bank Failure?

Several banks in India have failed or gone bankrupt n the past, but, most of them have been cooperative banks. Private sector banks that do not do well, are generally taken over by the larger banks.
Story first published: Tuesday, May 10, 2016, 16:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X