അധികം പണം മുടക്കാതെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ തുടങ്ങി വിജയിപ്പിക്കാവുന്ന ബിസിനസ് സംരംഭങ്ങള്‍
ജോലിക്കൊപ്പവും പണം സമ്പാദിക്കാന്‍ ഒരു സൈഡ് ബിസിനസ്സ് ആര്‍ക്കാണ് താല്പര്യമില്ലാത്തത്. അധികം പണം മുടക്കാതെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ തുടങ്ങി വിജയിപ്പിക്കാവുന്ന പല തരം ബിസിനസ് സംരംഭങ്ങള്‍ നമുക്ക് ചുറ്റും തന്നെ ഉണ്ട്. നിങ്ങളുടെ സ്ഥിരജോലിയെ ബാധിക്കാതെ വരുമാനം നേടാന്‍ കഴിയുന്ന ഏതാനും ചില മാര്‍ഗങ്ങളിതാ
ഹോബിയില്‍ നിന്നും പണം
പെയിന്റിങ്, ഗ്ലാസ്സ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, ബ്യൂട്ടീഷന് വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെകള്‍, പാചകം, ഔഷധകൃഷി, തോട്ടങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍ തുടങ്ങി ഒട്ടനവധി ഹോബികള്‍ ഉണ്ട് ഒട്ടുമിക്ക സ്ത്രീകള്‍ക്കും. ഇവയെ തന്നെ ബിസിനസ് അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താം.വസ്ത്രങ്ങളില്‍ ഡിസൈനര്‍ വര്‍ക്ക് ചെയ്തു കൊടുക്കുന്നതാണ് മറ്റൊരു വരുമാന സ്രോതസ്സ്. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
കൃഷി
സ്ഥല പരിമിതിയുള്ളതിനാല്‍ വീടിന്റെ ടെറസ്സില്‍ കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിന് പച്ചകറി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനവധി സ്ത്രീകള്‍ നമുക്ക് ചുറ്റും തന്നെ ഉണ്ട്. അവയില്‍ നിന്നും ചെറു വരുമാനം സമ്പാധിക്കുന്നവരും ഉണ്ട്. അതിന് അവര്‍ മുന്നിട്ടിറങ്ങാന്‍ കാരണമായത് അവര്‍ക്ക് ആ പ്രവര്‍ത്തിയോടുള്ള അവരുടെ താല്‍പ്പര്യം തന്നെയാണ്. അത് തന്നെയാണ് അവരുടെ വിജയ രഹസ്യവും. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??
പാര്‍ട്ട് ടൈം സംരംഭങ്ങള്‍
ചെറിയ വരുമാനക്കാരായ സ്ത്രീകള്‍ക്ക് അധികവരുമാനം ഉണ്ടാക്കാന്‍ പാര്‍ട്ട് ടൈം സംരംഭങ്ങളെ ആശ്രയിക്കാം. ദിവസവും കുറെ വീടുകളിലേക്കുള്ള ദോശ, ഇഡ്ഡലി എന്നിവയ്ക്ക് മാവുകള്‍ അരച്ചു നല്കാന് വീട്ടിലുള്ള ഗ്രൈന്റര്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. ഇനി വീട്ടില്‍ പശു കോഴി ആട് എന്നിവ ഉള്ളവര്‍ ആണെങ്കില്‍ ചുറ്റുപാടുമുള്ള ആവശ്യക്കാര്‍ക്ക് പാല്, മുട്ട, മാംസം എന്നിവ സ്ഥിരമായി നല്‍കാം. അല്ല ഉള്പ്രദേശമാണെങ്കില് ഒരു ഫ്രീസര്‍ ഒപ്പിച്ചാല്‍ മാത്രം മതി. അതില്‍ നിന്നും വരുമാനം ഒപ്പിക്കാം. പാല്, മത്സ്യം, മാംസം എന്നിവ ഒന്നിച്ച് വാങ്ങി ആവശ്യക്കാര്‍ വരുമ്പോള്‍ ചെറിയൊരു തുക ലാഭം ഈടാക്കി വില്‍ക്കുകയുമാകാം. ഇങ്ങനെ പാര്‍ട്ട് ടൈം ആയി സംരംഭങ്ങള്‍ തുടങ്ങി അത് മുഴുവന്‍ സമയ ബിസിനസ്സ് ആക്കിയവരും മറ്റ് നിരവധി പേര്‍ക്ക് തൊഴില്‍ നല്കുന്ന സംരംഭമായി വളര്‍ത്തിയവരും നമുക്കുചുറ്റും ഉണ്ട്. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്
കമ്പ്യൂട്ടര്‍ സംരംഭങ്ങള്‍
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നിരവധി സംരംഭങ്ങളും സ്ത്രീകള്‍ പാര്‍ട്ട് ടൈം ആയി നടത്തുന്നുണ്ട്. ഫോട്ടോസ്റ്റാറ്റ് പ്രിന്റ്,ലാമിനേഷന്, സ്കാനിംഗ് എന്നിവ ചെയ്തു കൊടുക്കാം. യൂട്യൂബിലൂടെ പോക്കറ്റ് നിറച്ചത് ഈ യുവാക്കൾ; നേടുന്നത് കോടികൾ
സഹായം സര്‍ക്കാരില്‍ നിന്നും
ബിസിനസ് തുടങ്ങാന്‍ തല്‍പ്പരരായവര്‍ക്ക് സര്‍ക്കാര്‍ പല വിധം സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപവരെ ജാമ്യമില്ലാതെ വായ്പ നല്കാന് ഇന്ന് സംവിധാനങ്ങള്‍ ഉണ്ട്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് പദ്ധതിയില്‍പെടുത്തിയും മറ്റ് ജാമ്യങ്ങള് വാങ്ങാതെയും വായ്പ നല്‍കണം. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
