സ്വര്‍ണം വേണ്ട സ്വര്‍ണബോണ്ടുകള്‍ വാങ്ങാന്‍ എന്തെളുപ്പം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം ഇഷ്ടപ്പെടാത്തവരില്ല. ആഭരണമായും നിക്ഷേപമായും സ്വര്‍ണം വാങ്ങിക്കുന്നവരും സൂക്ഷിക്കുന്നവരുമാണ് മലയാളികള്‍. സ്വര്‍ണ്ണം ദീര്‍ഘകാല നിക്ഷേപമായി കാണുന്ന ഏതൊരു നിക്ഷേപകനും ഗുണകരമായ പദ്ധതിയാണ് സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്. ജി. ബി) പദ്ധതി.സ്വര്‍ണ്ണം ആഭരണമായോ ലോക്കറില്‍ സൂക്ഷിക്കുന്നതോ അല്ലെങ്കില്‍ ആഭരണം വാങ്ങുമ്പോഴുള്ള പണിക്കുറവും മറ്റു ചാര്‍ജുകളും ബോണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.

 

സ്വര്‍ണബോണ്ടുകളെപ്പറ്റി നിങ്ങള്‍ക്കറിയേണ്ട എല്ലാ കാര്യങ്ങളും ഇതാ

നിക്ഷേപത്തിന്റെ രീതി

നിക്ഷേപത്തിന്റെ രീതി

ഒരാള്‍ക്ക് ഒരു വര്‍ഷം 500 ഗ്രാമില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല.ഇത് 5, 10, 50, 100 ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് തത്തുല്യമായ ബോണ്ടുകളായാണ് ലഭിക്കുന്നത്.

എങ്ങനെ സൂക്ഷിക്കാം

എങ്ങനെ സൂക്ഷിക്കാം

സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പര്‍ രൂപത്തിലും ഇലക്ട്രോണിക് രൂപത്തില്‍ ഡീമാറ്റ് അക്കൗണ്ടിലും സൂക്ഷിക്കാം.20000 രൂപ വരെയുള്ള നിക്ഷേപം പണമായും അതിനു മുകളില്‍ ചെക്കോ ഡ്രാഫ്റ്റോ ആയും നിക്ഷേപിക്കാം. കുറഞ്ഞത് ഒരു ഗ്രാം സ്വര്‍ണ്ണത്തിനു സമാനമായ തുക നിക്ഷേപിക്കാനും സൗകര്യമുണ്ട്.

നിക്ഷേപം

നിക്ഷേപം

സ്വര്‍ണബോണ്ടുകള്‍ ബാങ്കുകള്‍ വഴിയും, സ്റ്റോക് എക്സ്‌ചേഞ്ചുകള്‍ വഴിയും, സ്റ്റോക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ വഴിയും, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ വഴിയും നിക്ഷേപിക്കാവുന്നതാണ്.സ്വര്‍ണ്ണം ആഭരണമായി വാങ്ങുമ്പോഴുള്ള കെവൈസി മാനദണ്ഡങ്ങള്‍ ഇതിനും ബാധകമാണ്.

അധിക ചാര്‍ജില്ല

അധിക ചാര്‍ജില്ല

ബോണ്ട് വില്‍ക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അതിലേക്ക് വരുന്ന ചിലവുകള്‍ വഹിക്കുന്നത് റിസര്‍വ് ബാങ്കാണ്. അതുകൊണ്ടുതന്നെ നിക്ഷേപകന് പ്രത്യേകം ചാര്‍ജുകള്‍ ഒന്നും വഹിക്കേണ്ടി വരുന്നില്ല.ഇന്ത്യന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും ഈ ബോണ്ടുകളില്‍ നിക്ഷേപിക്കാം.

പലിശ ആര്‍ബിഐ തീരുമാനിക്കും

പലിശ ആര്‍ബിഐ തീരുമാനിക്കും

നിക്ഷേപത്തിന്മേലുള്ള പലിശ തീരുമാനിക്കുന്നത് റിസര്‍വ് ബാങ്കാണ്. ഇത് 2.75 ശതമാനമാണ്.പലിശ വരുമാനം ആറുമാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നു.

ബോണ്ടിന്റെ വില

ബോണ്ടിന്റെ വില

999 ഗ്രാം തനി തങ്കത്തിന്റെ വിലയെ അടിസ്ഥാനമാകിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. 8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി.എന്നാലും 5 വര്‍ഷത്തിനു ശേഷം എല്ലാ പലിശ ദിനത്തിലും മുന്‍കൂര്‍ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.എപ്പോള്‍ പിന്‍വലിച്ചാലും അന്നത്തെ തങ്കത്തിന്റെ വിലയില്‍ പണം പിന്‍വലിക്കാവുന്നതാണ്.

കാലയളവ്

കാലയളവ്

നിക്ഷേപത്തിന്റെ കാലയളവ് എട്ടു വര്‍ഷമാണ്.ബോണ്ടുകള്‍ സര്‍ക്കാരിന് ദീര്‍ഘകാല മൂലധന സമാഹരണത്തിനുതകുന്ന ഒരു സ്രോതസ്സാണ്.കൂടാതെ സ്വര്‍ണ്ണത്തിന്റെ മൊത്ത ഇറക്കുമതി കുറയ്ക്കാനും അതുവഴിയുള്ള ധനക്കമ്മി മെച്ചപ്പെടുത്താനും കുറഞ്ഞ പലിശനിരക്കില്‍ ധന സമാഹരണം നടത്താനും സര്‍ക്കാരിന് ബോണ്ടിലൂടെ സാധിക്കും.

നികുതി എത്ര

നികുതി എത്ര

ഗോള്‍ഡ് ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനത്തിന്മേല്‍ ഇന്‍കം ടാക്സ്് ആക്ട് 1961 പ്രകാരം ടാക്സ് അടയ്ക്കേണ്ടതാണ്.ഇത് ആ വര്‍ഷത്തെ വരുമാനത്തില്‍ ചേര്‍ക്കപ്പെടുന്നു.കാലാവധി തീര്‍ന്നുകഴിഞ്ഞ് തിരിച്ചെടുക്കുന്ന ബോണ്ടില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന് നികുതി അടയ്ക്കേണ്ടതില്ല.എന്നാല്‍, കാലാവധിക്കിടയില്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുന്ന ബോണ്ടിന് ഇന്‍ഡക്സേഷന്‍ പ്രകാരമുള്ള നികുതി ബാധകമാണ്.

കാലാവധി കഴിഞ്ഞാല്‍

കാലാവധി കഴിഞ്ഞാല്‍

കാലാവധിക്കു ശേഷം നിക്ഷേപം തിരിച്ചെടുക്കാന്‍ ബാങ്കുകളേയോ, സ്റ്റോക് എക്സേച്ഞ്ചുകളേയോ, എന്‍എസ്സിഏജന്റുമാരെയോ സമീപിക്കാം.സ്വര്‍ണ്ണം പണയപ്പെടുത്തുന്നതുപോലെതന്നെ ഈ സര്‍ട്ടിഫിക്കറ്റ് പണയാവശ്യത്തിനായി ഉപയോഗിക്കാം.മൂല്യത്തിന്റെ 75 ശതമാനം വരെ പണയത്തുക ലഭിക്കുകയും ചെയ്യും.

English summary

Some things to know about gold bonds

The Sovereign Gold Bond scheme offers an alternative to holding gold in physical form. The scheme was announced by the government on October 30, 2015.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X