നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ വാലറ്റ് സുരക്ഷിതമാണോ?

രാജ്യത്ത് നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ മൊബൈല്‍ വാലറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടാകുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ മൊബൈല്‍ വാലറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടാകുന്നത്. കറണ്‍സി നിരോധനത്തിനു ശേഷം മൊബൈല്‍ വാലറ്റിടപാടില്‍ ഏകദേശം ആയിരം ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് ടെലികോം കമ്പനികള്‍ നല്‍കുന്ന കണക്ക്. വരുന്ന ആഴ്ച്ചകളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുന്നു. 75 കോടി രൂപയിലധികം മൊബൈല്‍ വാലറ്റ് ഇടപാടാണ് ഒരു ദിവസം നടക്കുന്നത്.

നിങ്ങളുടെ ഇ-വാലറ്റ് സുരക്ഷിതമാണോ?

പല മൊബൈല്‍ വാലറ്റ് സേവനങ്ങള്‍ക്കും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ആവശ്യമില്ലയെന്നുള്ളതും ശ്രദ്ധേയമാണ്. ഇതും വാലറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കാരണമാകുന്നു.

മൊബൈല്‍ വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഒരൊറ്റ മെസേജോ കോളോ കൊണ്ട് എന്ത് തരത്തിലുള്ള പണമിടപാട് വേണമെങ്കിലും നടത്താം. പഴ്‌സില്‍ പണം സൂക്ഷിക്കുന്ന പോലെ തന്നെയാണ് മൊബൈല്‍ വാലറ്റും, കറണ്‍സി രൂപത്തില്‍ അല്ലെന്നു മാത്രം. കള്ളനോട്ടുകളുടേയും വലിയനോട്ടുകളുടേയും ടെന്‍ഷനും ഒഴിവാക്കാം.
മൊബൈല്‍ വാലറ്റ് തരംഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പേടിഎം ഇ-സേവന ധാതാക്കളാണ്. എങ്കിലും സ്വകാര്യ ടെലികോം കമ്പനികളടക്കം മൊബൈല്‍ വാലറ്റുമായി രംഗത്തുണ്ട്.

എന്നാല്‍ പേടിഎം, മൊബിക്യുക്ക്, ഫ്രീചാര്‍ജ് തുടങ്ങിയവ പോലുള്ള മൊബൈല്‍ വാലറ്റകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...കറന്‍സി നിരോധനം പ്രതിസന്ധിയുണ്ടാക്കുന്നതിനോടൊപ്പം ചിലര്‍ ഈ അവസരത്തെ മുതലെടുക്കുന്നുമുണ്ട്. വ്യാജ മൊബൈല്‍ വാലറ്റ് ആപ്പുകള്‍ വഴി പണം തട്ടിയെടുക്കാന്‍ വരെ സാധ്യതയുണ്ട്. കൂടാതെ വളരെയധികം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ ഇ-വാലറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നത്. മൊബൈല്‍ വാലറ്റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

വാലറ്റുകള്‍ എവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം

എപ്പോഴും ഇ-വാലറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വിശ്വസ്തവും സുരക്ഷിതവുമായ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. സൈറ്റില്‍ നല്‍കിയിരിക്കുന്ന റേറ്റിംഗ് പരിശോധിച്ചാല്‍ അതിന്റെ ഗുണമേന്മ മനസ്സിലാക്കാന്‍ സാധിക്കും.

English summary

Is Your Paytm, MobiKwik, FreeCharge, And Other Wallets Safe?

Most e wallet apps are secure, and do use strong encryption techniques, there is a lot you can do as well to make sure that you do not fall prey to hackers and compromise your financial apps.
Story first published: Thursday, December 22, 2016, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X