ഗ്യാസ് സിലിണ്ടറും അടുപ്പും ഫ്രീ!!! ഉജ്ജ്വല യോജനയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ??

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിന്നാക്കവിഭാ​ഗക്കാർക്ക് കുറഞ്ഞ ചെലവിൽ പാചകവാതക സിലിണ്ടറും അടുപ്പും ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളിലെ വീട്ടമ്മമാര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എന്നാൽ ഈ പദ്ധതിയ്ക്കായ് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് പലർക്കുമറിയില്ല. എങ്ങനെ അപേക്ഷിക്കാം? ആരൊക്കെ ഈ പദ്ധതിയ്ക്ക് അർഹരാണ് എന്ന് നോക്കാം.

 

2016 മേയ്

2016 മേയ്

രാജ്യത്ത് ദാരിദ്യരേഖക്കു താഴെയുള്ള 5 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 2016 മെയിലാണ് ബിജെപി സര്‍ക്കാര്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി നടപ്പിലാക്കിത്. 8,000 കോടിയാണ് പദ്ധതിയുടെ ചെലവ്.

ഡെപ്പോസിറ്റുകൾ വേണ്ട

ഡെപ്പോസിറ്റുകൾ വേണ്ട

ഈ പദ്ധതിയുടെ കീഴില്‍ പാചകവാതക കണക്ഷനുകള്‍ ലഭിക്കുന്ന കുടുംബങ്ങള്‍ പ്രത്യേക ഡെപ്പോസിറ്റുകള്‍ ഒന്നും നല്‍കേണ്ടതില്ല. കണക്ഷനോടൊപ്പം ചെലവ് വളരെ കുറഞ്ഞ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഗ്യാസ് അടുപ്പും ഉപഭോക്താക്കൾക്ക് ലഭിക്കും.

പലിശരഹിത വായ്പ

പലിശരഹിത വായ്പ

ഗ്യാസടുപ്പ് വാങ്ങുന്നതിനും ആദ്യ പാചകവാതക സിലിണ്ടർ റീഫില്‍ ചെയുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുന്നതിനുള്ള സംവിധാനവും ഈ പദ്ധതിയുടെ കീഴില്‍ ഒരുക്കിയിട്ടുണ്ട്.

അർഹതപ്പെട്ടവർ ആരൊക്കെ?

അർഹതപ്പെട്ടവർ ആരൊക്കെ?

2011ലെ സെന്‍സസ് പ്രകാരം തയ്യാർ ചെയ്ത SECC ഡാറ്റ അനുസരിച്ചാണ് അര്‍ഹതപ്പെട്ട കുടുംബങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്തോഫീസുകളിലും ഗ്യാസ് ഏജന്‍സികളിലും സെന്‍സസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും നല്‍കിയാല്‍ സൗജന്യമായി പാചകവാതക കണക്ഷന്‍ ലഭിക്കും. ഓരോ പഞ്ചായത്തിലും 2500ഓളം പേര്‍ പട്ടികയിലുണ്ട്. എന്നാല്‍ എത്തുന്നത് വളരെ ചുരുക്കംപേര്‍ മാത്രമാണെന്ന് ഗ്യാസ് ഏജന്‍സി ഉടമകള്‍ പറയുന്നു.

സംസ്ഥാനത്ത് അപേക്ഷകരില്ല

സംസ്ഥാനത്ത് അപേക്ഷകരില്ല

ഉജ്ജ്വല്‍ യോജന പദ്ധതിക്ക് സംസ്ഥാനത്ത് അപേക്ഷകർ വളരെ കുറവാണ്. എന്നാൽ ഇന്ത്യയിൽ ഒട്ടാകെ ആദ്യത്തെ ഒരു വര്‍ഷത്തിനിടെ അത്ഭുതാവഹമായ നേട്ടമാണ് ഉജ്ജ്വല്‍ യോജന കൈവരിച്ചത്. പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് കേരളത്തിൽ അപേക്ഷകർ കുറയാൻ കാരണം.

കേന്ദ്രസർക്കാ‍ർ പട്ടിക

കേന്ദ്രസർക്കാ‍ർ പട്ടിക

കേരളത്തിലെ ബിപിഎല്‍ കാര്‍ഡും സാമൂഹിക സാമ്പത്തിക സര്‍വേയിലൂടെ തയ്യാറാക്കിയ പട്ടികയും തമ്മില്‍ ബന്ധമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ബിപിഎല്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ പട്ടികയിലുണ്ടെങ്കില്‍ കണക്ഷന്‍ ലഭിക്കും. ഇവര്‍ക്ക് ഗ്യാസ് സബ്‌സിഡി നിരക്കില്‍ ലഭിക്കുകയും ചെയ്യും.

10 കോടി കുടുംബങ്ങൾക്ക് കണക്ഷന്‍ ഇല്ല

10 കോടി കുടുംബങ്ങൾക്ക് കണക്ഷന്‍ ഇല്ല

ഇന്ത്യയില്‍ 24കോടി കുടുംബങ്ങള്‍ ഉള്ളതില്‍ 10കോടി കുടുംബങ്ങള്‍ക്കും ഇനിയും പാചകവാതക കണക്ഷന്‍ ലഭിച്ചിട്ടില്ല. എന്നാൽ ഇതിന് പരിഹാരം കാണാനുള്ള മോദി ഗവണ്മെന്‍റിന്‍റെ ശ്രമമാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന.

എൽപിജി ഉപയോ​ഗത്തിൽ വ‍ർദ്ധനവ്

എൽപിജി ഉപയോ​ഗത്തിൽ വ‍ർദ്ധനവ്

പദ്ധതി നടപ്പില്‍ വരുത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ 2.2 കോടി കണക്ഷനുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ എല്‍പിജി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 10% വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്.

രാജീവ് ഗാന്ധി വിത്രാന്‍ യോജന

രാജീവ് ഗാന്ധി വിത്രാന്‍ യോജന

യുപിഎ സര്‍ക്കാരിന്റെ കാലത്തു നടപ്പിലാക്കിയ രാജീവ് ഗാന്ധി വിത്രാന്‍ യോജനയെക്കാള്‍ വിജയം കണ്ടത് ഉജ്ജ്വല്‍ യോജനയാണ്. രാജീവ് ഗാന്ധി വിത്രാന്‍ യോജന നടപ്പിലാക്കാന്‍ പണം എണ്ണവിതരണക്കമ്പനികളുടെ ഫണ്ടില്‍ നിന്നുമാണ് കണ്ടെത്തിയിരുന്നത്.

malayalam.goodreturns.in

English summary

How to Apply for PM Ujjwala Yojana

Pradhan Mantri Ujjwala Yojana scheme is for providing LPG Connections to the women of Below Poverty Line (BPL) households.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X