ബജറ്റ് 2018: മോദി സർക്കാർ നടപ്പാക്കിയ ആദായ നികുതി ഇളവുകൾ

നികുതി നിലവാരത്തിൽ അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന മാറ്റത്തെക്കുറിച്ചാണ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്ര മോദി സർക്കാരിന്റെ അഞ്ചാമത്തെ യൂണിയൻ ബജറ്റാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി ഒമ്പതിന് അവതരിപ്പിക്കുന്നത്. നികുതി നിലവാരത്തിൽ അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന മാറ്റത്തെക്കുറിച്ചാണ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആദായ നികുതി നൽകേണ്ട കുറഞ്ഞ പരിധി 2.5 ലക്ഷത്തിൽ നിന്ന് ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ബജറ്റുകളിൽ മോദി സർക്കാർ നൽകിയ ചില നികുതി ഇളവുകൾ താഴെ പറയുന്നു.

ബജറ്റ് 2014-15

ബജറ്റ് 2014-15

  • 60 വയസ്സിന് താഴെയുള്ളവർക്ക് ആദായ നികുതി നൽകേണ്ട പരിധി 2 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായി ഉയർത്തി. 
  • മുതിർന്ന പൗരന്മാർക്ക് പരിധി 3 ലക്ഷമായി ഉയർത്തി.
  • ബജറ്റ് 2015-16

    ബജറ്റ് 2015-16

    • ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഡിഡക്ഷൻ 15,000ത്തിൽ നിന്ന് 25,000 ആയി ഉയർത്തി. 
    • ട്രാൻസ്പോർട്ട് അലവൻസ് പ്രതിമാസം 800 രൂപയിൽ നിന്ന് 1,600 രൂപയായി വർദ്ധിപ്പിച്ചു. 
    • 2015-16ലെ ബജറ്റിൽ, ജയ്റ്റ്ലി ഒരു അധിക ആദായ നികുതി ഇളവ് കൂടി അവതരിപ്പിച്ചു. സെക്ഷൻ 80 സിസിഡി പ്രകാരം ന്യൂ പെൻഷൻ സ്കീമിൽ (എൻപിഎസ്) ഡിഡക്ഷൻ 50,000 രൂപ ഏർപ്പെടുത്തി.
    • ബജറ്റ് 2016-17

      ബജറ്റ് 2016-17

      • ചെറുകിട നികുതിദായകർക്ക് ആശ്വാസം നൽകുന്നതിനായി ആദായനികുതി നിയമത്തിലെ സെക്ഷൻ 87 എ പ്രകാരം നികുതി നൽകേണ്ട പരിധി 2,000ൽ നിന്ന് 5,000 വരെയാക്കി ഉയർത്തി. 
      • ഹൗസ് റെന്റ് അലവൻസ് പ്രതിവർഷം 24,000ൽ നിന്ന് 60,000 രൂപയായി ഉയ‍ർത്തി.
      • ബജറ്റ് 2017-18

        ബജറ്റ് 2017-18

        • 2.5 ലക്ഷത്തിനും 5 ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവരുടെ നികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചു.

malayalam.goodreturns.in

English summary

How Modi Government Has Changed Your Income Tax Structure

Finance Minister Arun Jaitley will on February 1 present the fifth Union Budget of the Narendra Modi government. Expectations are high that the finance minister will may raise the minimum exemption limit from the current level of Rs. 2.5 lakh.
Story first published: Wednesday, January 31, 2018, 13:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X