ആധാറും മ്യൂച്വൽ ഫണ്ടും ബന്ധിപ്പിക്കുന്നത് എങ്ങനെ? അവസാന തീയതി എന്ന്?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ട് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാ​ഗമായി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം എന്നറിയാമോ?

 

ഓൺലൈൻ

ഓൺലൈൻ

ആധാർ മ്യൂച്വൽ ഫണ്ടുമായി ബന്ധിപ്പിക്കുന്നതിന് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റായ കമ്പ്യൂട്ടർ ഏജ് മാനേജ്മെൻറ് സർവീസസ് (സിഎഎംസ്) ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് CAMS തന്നെയാണ്.

അവസാന ദിനം

അവസാന ദിനം

2018 മാർച്ച് 31 ആണ് ആധാറും മ്യൂച്വൽ ഫണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. ആധാറും മ്യൂച്വൽ ഫണ്ടും തമ്മിൽ ബന്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നു.

സ്റ്റെപ് 1

സ്റ്റെപ് 1

CAMS വെബ്സൈറ്റിൽ, മുകളിലെ പാനലിലുള്ള 'Investor Services' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ഇടത് പാനലിലെ 'Link your Aadhaar' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 2

സ്റ്റെപ് 2

തുറന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്ട്രേഡ് ഇ-മെയിലും പാൻ നമ്പറും നൽകുക. അപ്പോൾ നിങ്ങൾക്ക് മ്യൂച്ച്വൽ ഫണ്ട് യൂണിറ്റുകളുള്ള ഫണ്ട് ഹൗസുകളുടെ പേരുകൾ കാണിക്കും. ചില ഫണ്ട് ഹൗസുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ മറ്റ് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റുമായി ബന്ധപ്പെടണം.

സ്റ്റെപ് 3

സ്റ്റെപ് 3

ഫണ്ട് ഹൗസുകളിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോണിലേയ്ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും.

സ്റ്റെപ് 4

സ്റ്റെപ് 4

ഒടിപി നമ്പർ എന്റർ ചെയ്യുക.

സ്റ്റെപ് 5

സ്റ്റെപ് 5

ഒടിപി നൽകുമ്പോൾ നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് ലഭിക്കും. കൂടാതെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയിൽ നിന്ന് നിങ്ങളുടെ മെയിലിലേയ്ക്ക് വിജയകരമായി നിങ്ങളുടെ ആധാറുമായി മൂച്വൽഫണ്ട് നിക്ഷേപം ബന്ധിച്ച വിവരം അറിയിക്കും.

malayalam.goodreturns.in

English summary

How to link Aadhaar with your mutual fund investments

It has been made mandatory for mutual fund houses to obtain their customers' Aadhaar numbers and link the same to their respective accounts. This follows a recent amendment in the Prevention of Money Laundering Act (PMLA) Rules, 2017.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X