ഇൻഷുറൻസ് കമ്പനികൾക്കെതിരെ എങ്ങനെ പരാതിപ്പെടാം? അറിയേണ്ട കാര്യങ്ങൾ

ൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇൻഷുറൻസ് കമ്പനികൾക്കെതിരായ പോളിസി ഉടമകളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ഒരു സംവിധാനം ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഷുറൻസ് സംബന്ധിച്ച് നിരവധി പരാതികൾ നിങ്ങളിൽ പലർക്കുമുണ്ടാകാം. എന്നാൽ എങ്ങനെ പരാതിപ്പെടണം, എവിടെ പരാതിപ്പെടണം എന്ന കാര്യത്തിൽ പലർക്കും വ്യക്തമായ അവബോധമില്ല. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇൻഷുറൻസ് കമ്പനികൾക്കെതിരായ പോളിസി ഉടമകളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ഒരു സംവിധാനം ഏ‍ർപ്പെടുത്തിയിട്ടുണ്ട്. അവ എന്തെന്ന് നോക്കാം.

ഇൻഷുറൻസ് കമ്പനിയിൽ പരാതിപ്പെടുക

ഇൻഷുറൻസ് കമ്പനിയിൽ പരാതിപ്പെടുക

നിങ്ങൾ ആദ്യം രേഖാമൂലമുള്ള ഒരു പരാതി നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽ തന്നെ നൽകുക. കമ്പനിയുടെ ഗ്രീവൻസ് റെഡ്റസൽ ഓഫീസർ (GRO) ഇത് പരിശോധിക്കുന്നതാണ്. പരാതി നൽകി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ അടുത്ത വഴി നോക്കാവുന്നതാണ്.

പരാതി ഐആർഡിഎഐയ്ക്ക് നൽകുക

പരാതി ഐആർഡിഎഐയ്ക്ക് നൽകുക

ഐആർഡിഎഐയുടെ ഗ്രീവൻസ് റെഡ്റസൽ സെല്ലിലേയ്ക്ക് 155255 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടാവുന്നതാണ്. പരാതിയും തെളിവുകളും സഹിതം irdai.gov.in എന്ന ഇ-മെയിലിലേയ്ക്കും നിങ്ങൾക്ക് പരാതി അയയ്ക്കാം.

പരാതി അയ്ക്കാനുള്ള വിലാസം

പരാതി അയ്ക്കാനുള്ള വിലാസം

ഐആർഡിഎഐ ഗ്രീവൻസ് റെഡ്റസൽ, ഗാച്ചിബൗലി, ഹൈദരാബാദ്, പിൻ: 500032 എന്ന അഡ്രസിലേയ്ക്കും പരാതി അയയ്ക്കാം. ഐആർഡിഎഐയുടെ ഓൺലൈൻ പോർട്ടലായ ഐജിഎംഎസ് വഴിയും നിങ്ങൾക്ക് പരാതി നൽകാം

നടപടികൾ

നടപടികൾ

മുകളിൽ പറഞ്ഞ ഏതെങ്കിലും രീതിയിൽ പരാതി കൈപ്പറ്റിയാൽ ഐആർഡിഎഐ ഇൻഷുറൻസ് കമ്പനിയോട് നിശ്ചിത സമയത്തിനുള്ളിൽ പോളി സിഹോൾഡർക്ക് മറപടി നൽകാൻ ആവശ്യപ്പെടും.

ഇൻഷുറൻസ് ഓംബുഡ്സ്മാൻ

ഇൻഷുറൻസ് ഓംബുഡ്സ്മാൻ

ഇൻഷുറൻസ് കമ്പനി നൽകുന്ന മറുപടിയിൽ നിങ്ങൾ സംതൃപ്തരല്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിങ്ങൾ നൽകിയ പരാതിയ്ക്ക് തെളിവായി റഫറൻസ് നമ്പർ പോലുള്ള രേഖകൾ സൂക്ഷിക്കുന്നത് നല്ലതാണ്. 
  • ഐജിഎംഎസ് വഴി പരാതി രജിസ്റ്റർ ചെയ്യുന്നതുവർക്ക് സ്റ്റാറ്റസ് പരിശോധിക്കാൻ എളുപ്പമായിരിക്കും.

malayalam.goodreturns.in

English summary

How to complain against an insurance company

The Insurance Regulatory and Development Authority of India (IRDAI) has a mechanism in place for registering policyholders’ complaints against Insurance companies.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X