കളിച്ച് കാശുണ്ടാക്കുന്നവരിൽ മുന്നിൽ ആര്?

ജോലി എന്നതിലുപരി സ്വന്തം കഴിവിനും താത്പര്യത്തിനുമനുസരിച്ച് മികച്ച പ്രതിഫലം കിട്ടുന്നവരാണ് സ്പോട്സ് താരങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി എന്നതിലുപരി സ്വന്തം കഴിവിനും താത്പര്യത്തിനുമനുസരിച്ച് മികച്ച പ്രതിഫലം കിട്ടുന്നവരാണ് സ്പോട്സ് താരങ്ങൾ. മറ്റ് സ്പോട്സ് ഐറ്റങ്ങളേക്കാൾ ജനങ്ങളിൽ സ്വീകാര്യത കൂടുതലുള്ള കളിയാണ് ക്രിക്കറ്റ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കളിക്കാർ.

വിരാട് കോഹ്ലി

വിരാട് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ക്യാപ്റ്റനാണ് വിരാട് കോഹ്‍ലി. 29 കാരനായ വിരാട് കോഹ്ലിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം 100.72 കോടി രൂപയാണ്. ക്രിക്കറ്റിനു പുറമേ, ഫുട്ബോൾ, ടെന്നീസ്, റെസ്‍ലിം​ഗ് എന്നിവയുടെ വിവിധ ലീ​ഗുകളിൽ ടീമുകളുടെ കോ ഓണർ കൂടിയാണ് വിരാട്. കൂടാതെ, 20ൽ അധികം ബ്രാൻഡുകളുടെ പരസ്യത്തിലും അഭിനയിക്കുന്നുണ്ട്. 2016ൽ 134.44 കോടിയായിരുന്നു കോഹ്ലിയുടെ വരുമാനം.

സച്ചിൻ തെൻഡുൽക്കർ

സച്ചിൻ തെൻഡുൽക്കർ

എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റ് അല്ലാതെ തന്നെ വ്യത്യസ്ത നിക്ഷേപങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ടെന്നീസിലും ഫുട്ബോൾ ലീഗിലും അദ്ദേഹത്തിന് പങ്കുണ്ട്. 2017 ൽ ഇദ്ദേഹം 82.5 കോടി രൂപയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2016ൽ ഇത് 58 കോടിയായിരുന്നു.

ധോണി

ധോണി

കഴിഞ്ഞ വർഷം ധോണിയുടെ വരുമാനം പകുതിയായി കുറഞ്ഞിരുന്നു. 2017 ജനുവരിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞത്. 63.77 കോടി രൂപയാണ് 2017ൽ ഇദ്ദേഹത്തിന്റെ വരുമാനം. 2016ൽ ഇത് 122.48 കോടിയായിരുന്നു.

പിവി സിന്ധു

പിവി സിന്ധു

ഇന്ത്യയിലെ മികച്ച ബാഡ്മിന്റൺ കളിക്കാരിൽ ഒരാളാണ് പിവി സിന്ധു. 22കാരിയായ പിവി സിന്ധു 2017 ൽ 57.25 കോടി രൂപയാണ് വരുമാനമായി നേടിയത്. സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ കളിക്കാരി ആണ് സിന്ധു. 2016 ഒളിമ്പിക്സ് ഫൈനലിലെത്തിയ ഏക ഇന്ത്യൻ താരമായിരുന്നു ഇവർ.

രവിചന്ദ്രൻ അശ്വിൻ

രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ടീമിലെ മികച്ച ക്രിക്കറ്റുകളിക്കാരിൽ ഒരാളാണ് അശ്വിൻ. 31കാരനായ അശ്വിൻ 34.67 കോടി രൂപയാണ് 2017ൽ കളിയിലൂടെ നേടിയത്. 2016ൽ 15.55 കോടി രൂപ മാത്രമായിരുന്നു അശ്വിന്റെ വരുമാനം. എന്നാൽ ഒരു വർഷം കൊണ്ട് ഇരട്ടി നേട്ടമാണ് അശ്വിൻ ഉണ്ടാക്കിയിരിക്കുന്നത്.

സൈന നെഹ്വാൾ

സൈന നെഹ്വാൾ

ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ‍‍ താരമാണ് സൈന നെഹ്വാൾ. ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. 2017ൽ സൈന 31 കോടി രൂപയാണ് കളിച്ച് നേടിയത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം കൂടിയായ സൈനയ്ക്ക് 27 വയസ്സ് മാത്രമാണുള്ളത്.

സാനിയ മിർസ

സാനിയ മിർസ

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ടെന്നീസ് താരങ്ങളിലൊരാളാണ് സാനിയ മിർസ. 26 മില്യൺ ഡോളറിന്റെ ആസ്തിയാണ് സാനിയയ്ക്കുള്ളത്. പാകിസ്താൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക് ആണ് സാനിയ മിർസയുടെ ഭർത്താവ്. നിരവധി ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് സാനിയ മിർസ.

malayalam.goodreturns.in

English summary

Highest Paid Sportspersons in India

Do you know which Indian player’s total assets is most elevated among all? Here is a rundown of highest paid sportspersons in India 2017.
Story first published: Thursday, May 3, 2018, 14:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X