രൂപയുടെ മൂല്യം ഇടിഞ്ഞാൽ സാധാരണക്കാരനെ ബാധിക്കുന്നത് എങ്ങനെ?

രൂപയുടെ മൂല്യം ഈ ആഴ്ച്ച കുത്തനെ ഇടിഞ്ഞു. ഡോളറിന് എതിരെ 68 രൂപ നിരക്ക് വരെ എത്തിയതോടെ ഇത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് അറിയണ്ടേ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രൂപയുടെ മൂല്യം ഈ ആഴ്ച്ച കുത്തനെ ഇടിഞ്ഞു. ഡോളറിന് എതിരെ 68 രൂപ നിരക്ക് വരെ എത്തിയതോടെ ഇത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് അറിയണ്ടേ?

പെട്രോൾ, ഡീസൽ വില

പെട്രോൾ, ഡീസൽ വില

പെട്രോൾ, ഡീസൽ വിലയെ രൂപയുടെ വിനിമയ നിരക്ക് ഏറെ ബാധിക്കും. കാരണം ഇറക്കുമതിയെ വിനിമയ നിരക്ക് കാര്യമായി തന്നെ ബാധിക്കും. ക്രൂഡ് ഓയിലിന്റെയും മറ്റും ഇറക്കുമതി ഇന്ത്യയിൽ വെട്ടിച്ചുരുക്കാനാകില്ല. രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാൽ പെട്രോൾ, ഡീസൽ വിലയിൽ 4 ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്.

വിലക്കയറ്റം

വിലക്കയറ്റം

രൂപയുടെ മൂല്യം ഇടിയുകയും പെട്രോൾ ഡീസൽ വില വ‍ർദ്ധിക്കുകയും ചെയ്താൽ തീ‍ർച്ചയായും വിലക്കയറ്റം രൂക്ഷമാകും. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില ഉയരും. ഇറക്കുമതിചെയ്യുന്ന ഘടകങ്ങളുള്ള കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, കാറ് തുടങ്ങിയവയുടെ വിലയും കൂടാനിടയാക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

രൂപയുടെ വിലയിടിവ് പലിശ നിരക്കുകളുടെ വർദ്ധനവിനും കാരണമാകും. അതായത് പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിർബന്ധിതമാകും. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് പലിശ നിരക്കുകൾ ഉയർത്തിയേ മതിയാകൂ.

വിദേശ യാത്ര

വിദേശ യാത്ര

വിദേശ യാത്രകളും വിദേശത്തുള്ള പഠനവും കൂടുതൽ ചെലവേറിയതാകും. 10,000 ഡോള‍ർ ഒരു വർഷം മുമ്പ് 6.6 ലക്ഷത്തിന് തുല്യമായിരുന്നു. എന്നാൽ ഇപ്പോൾ 6.8 ലക്ഷം രൂപയ്ക്ക് തുല്യമാണ്.

സാമ്പത്തിക വള‍ർച്ച

സാമ്പത്തിക വള‍ർച്ച

രൂപയുടെ മൂല്യമിടിവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി തന്നെ ബാധിക്കും. 2018ലെ സാമ്പത്തിക സർവേ അനുസരിച്ച് എണ്ണയുടെ വില ബാരലിന് 10 ഡോളർ വർദ്ധിക്കുമ്പോൾ സാമ്പത്തിക വളർച്ച 0.2 മുതൽ 0.3 ശതമാനം വരെ കുറയും.

നിക്ഷേപം പിൻവലിക്കും

നിക്ഷേപം പിൻവലിക്കും

രൂപയുടെ മൂല്യം ഇടിയുന്നതോടെ ഇന്ത്യൻ വിപണികളിൽ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിൻവലിക്കാൻ തുടങ്ങും. ഇത് ഓഹരി വിപണികളിൽ കാര്യമായ ഇടിവുണ്ടാക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണികളിലുണ്ടായ ഇടിവിടെ പ്രധാന കാരണം രൂപയുടെ മൂല്യം കുറഞ്ഞതു തന്നെയാണ്.

എഫ്എംസിജി ഉത്പന്നങ്ങൾ

എഫ്എംസിജി ഉത്പന്നങ്ങൾ

സോപ്പ്, ഡിറ്റർജന്റ് പോലുള്ള എഫ്എംസിജി ഉത്പന്നങ്ങളുടെ വില വർദ്ധിക്കും. ക്രൂഡ് വിലയിലുണ്ടാകുന്ന വർദ്ധനവും രൂപയുടെ മൂല്യവുമാണ് ഇതിന് കാരണം.

malayalam.goodreturns.in

Read more about: rupee dollar രൂപ ഡോളർ
English summary

7 Ways The Falling Rupee Will Impact You

The rupee this week plunged below the 68 levels, over rising crude prices, impasse in the Karnataka elections and a spike in bond yields, which generally makes the dollar firm against a basket of currencies.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X