റിട്ടയര്‍മെന്റിനു മുന്‍പ് ചെയ്യേണ്ട 10 കാര്യങ്ങളിതാ..
റിട്ടയര്‍മെന്റ് കാലത്ത് എങ്ങനെ ജീവിക്കുമെന്ന് അമ്പത് വയസ്സുവരെ അധികമാരും ആലോചിക്കാറില്ല! വരവും ചിലവും കൂട്ടിമുട്ടാത്തത് കൊണ്ട് ഒന്നും കരുതിവെക്കാതെ അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങുമ്പോഴേക്കും കാലംകൈവിട്ടുപോയിട്ടുണ്ടാവും. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ആദ്യത്തേത് റിട്ടയര്‍മെന്റ്കാല ജീവിതമാകണം. അതിനുള്ള നിക്ഷേപം ജോലി ലഭിക്കുമ്പോള്‍തന്നെ തുടങ്ങുകയുംവേണം. റിട്ടയര്‍മെന്റിനു മുന്‍പ് ചെയ്യേണ്ട 10 കാര്യങ്ങളിതാ..
റിട്ടയര്‍മെന്റ് പ്രായം
ഏത്രാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യണമെന്ന് ആദ്യമേ തീരുമാനിക്കണം. എങ്കിൽ മാത്രമേ റിട്ടയര്‍മെന്റ് കാലത്ത് അധിക ചെലവുകള്‍ മുന്‍കൂട്ടി കാണാനാവൂ.
നാണയപ്പെരുപ്പം
നാണയപ്പെരുപ്പം റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ പലരും ശ്രദ്ധിക്കാറില്ല. പിഎഫില്‍ നിക്ഷേപിക്കുന്ന തുക ഉയരുന്ന പണപ്പെരുപ്പ നിരക്കുകള്‍ കണക്കിലെടുത്ത് വിശകലനം ചെയ്യണം.
ചെലവുകള്‍ കണക്കാക്കുക
ചെലവുകള്‍ കണക്കാക്കി അധിക ചെലവുകള്‍ കുറക്കുക. ഷോപ്പിംഗിനു ഒരുപാട് പണം പൊടിപൊടിക്കാതിരിക്കുക. ജോലിയുള്ള സമയത്ത് പരമാവധി നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുക. ഇത് ഭാവിയിൽ ഉപകാരപ്പെടും.
മെഡിക്കല്‍ പരിരക്ഷ
നിങ്ങള്‍ ജോലി ചെയ്യുന്ന കബനി മെഡിക്കല്‍ പരിരക്ഷ ഉറപ്പാക്കുന്നുണ്ടോ എന്ന ശ്രദ്ധിക്കണം. പങ്കാളി ജോലി ചെയ്യുന്നില്ലെങ്കില്‍ ഫാമിലി ആരോഗ്യ പ്ലാനുകളും നോക്കാം. കാരണം പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യ പ്രശ്നങ്ങളും കൂടി വരും.
നികുതി വഴി നേടാം
നികുതി ഇളവുകള്‍ സമ്പാദിക്കാന്‍ ഏറ്റവും നല്ലത് പിഎഫും അനുബന്ധ നിക്ഷേപങ്ങളുമാണ്. ഇവയിൽ നിർബന്ധമായും നിക്ഷേപം നടത്തുക.
പ്രായത്തിനനുസരിച്ച് നിക്ഷേപിക്കാം
ചെറിയ പ്രായത്തില്‍ സമ്പാദ്യത്തിന് ഓഹരികളും മ്യൂച്ചല്ഫണ്ടുകളുമാണ് അനുയോജ്യം. മധ്യവയസ്സില്‍ മ്യൂച്ചല്‍ഫണ്ടുകളും ബ്ലൂ ചിപ്പ് സ്റ്റോക്കുകളുമാണ് നല്ലത്.
ഇന്‍ഷുറന്‍സ് വേറെ നിക്ഷേപം വേറെ
ഇന്‍ഷുറന്‍സും നിക്ഷേപങ്ങളും തമ്മില്‍ യോജിപ്പിക്കരുത്. ഇന്‍ഷുറന്‍സും യുലിപ്സ്, എന്‍ഡോവ്മെന്റ് പോളിസികള്‍ മണിബാക്ക് പോളിസികള്‍ എന്നിവ കൂട്ടിക്കുഴക്കരുത്.
കടങ്ങൾ തീർക്കുക
വിരമിക്കലിന് മുമ്പ് നിങ്ങൾ നിങ്ങളുടെ എല്ലാ കടങ്ങളും തീർക്കുന്നതിന് പ്രധാന്യം നൽകണം. കാരണം വിരമിക്കലിന് ശേഷം പരിമിധ വരുമാനം മാത്രമുള്ള നിങ്ങൾക്ക് കടക്കെണി ബുദ്ധിമുട്ടുണ്ടാക്കും.
ദീർഘകാല നിക്ഷേപം
സമ്പത്ത് വർദ്ധിപ്പിക്കുന്നതിൽ ദീർഘകാല നിക്ഷേപങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭാവിയിൽ സാമ്പത്തിക സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ഇത്തരം നിക്ഷേപങ്ങൾ സഹായിക്കും.
സ്വപ്ന ഭവനം
സ്വന്തമായി ഒരു വീട്, വസ്തു ഇവയൊക്കെ നിങ്ങളുടെ സ്വപ്നമാണെങ്കിൽ അതിന് വേണ്ടി നേരത്തേ തന്നെ പദ്ധതികൾ ആസൂത്രണം ചെയ്യുക. വിരമിക്കുന്നതിന് മുമ്പ് തന്നെ വീട് വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുന്നതാകും നല്ലത്. ബാങ്കുകളിൽ നിന്നും മറ്റും വായ്പകൾ ലഭിക്കാനും ഇത് സഹായിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
