1 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം; ഈ നാല് ഇടങ്ങളാണ് ബെസ്റ്റ്

ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റിയ നാല് ഇടങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കൈയിൽ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനുണ്ടോ? എങ്കിൽ ഈ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റിയ നാല് ഇടങ്ങൾ താഴെ പറയുന്നവയാണ്. സുരക്ഷിതമാണെന്ന് മാത്രമല്ല മറ്റ് ബാങ്ക് നിക്ഷേപങ്ങളേക്കാൾ കൂടുതൽ നേട്ടവുമുണ്ടാക്കാം.

മഹീന്ദ്ര ഫിനാൻസ് എഫ്ഡി

മഹീന്ദ്ര ഫിനാൻസ് എഫ്ഡി

മഹീന്ദ്ര ഫിനാൻസ് എഫ്ഡിയിൽ നിങ്ങൾ പണം നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് 8.75 ശതമാനമാണ്. എന്നാൽ ഈ നിക്ഷേപം ഓൺലൈൻ നിക്ഷേപകർക്ക് മാത്രമുള്ളതാണ്. 33 നും 40 നും ഇടയ്ക്കാണ് നിക്ഷേപ കാലാവധി. 33 മാസ കാലാവധിയിലുള്ള നിക്ഷേപത്തിന് 9.46 ശതമാനം പലിശ ലഭിക്കും. 36 മാസത്തേക്കുള്ള നിക്ഷേപത്തിന് 9.71 ശതമാനമാണ് പലിശ. 30 മാസക്കാലത്തേയ്ക്ക് 8.50 ശതമാനം പലിശയും ലഭിക്കുന്നതാണ്.

ബജാജ് ഫിനാൻസ് എഫ്ഡി

ബജാജ് ഫിനാൻസ് എഫ്ഡി

ബജാജ് ഫിനാൻസ് എഫ്ഡിയും മികച്ച സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന നിക്ഷേപമാണ്. 8.40 ശതമാനമാണ് ഇവിടെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക്. സീനിയർ സിറ്റിസൺസിന് 8.75 ശതമാനം പലിശയും ലഭിക്കും. ഒരു ലക്ഷം രൂപയുടെ ഒരു വർഷം കാലാവധിയുള്ള നിക്ഷേപത്തിന് 7.85 ശതമാനം പലിശയാണ് ലഭിക്കുക. മറ്റ് എല്ലാ സ്കീമുകൾക്കും നിക്ഷേപിക്കേണ്ട മിനിമം തുക 25,000 രൂപയാണ്.

ആർബിഎൽ ബാങ്ക്

ആർബിഎൽ ബാങ്ക്

വളരെ വേഗത്തിൽ ഉയർന്നു വന്ന ഒരു പ്രൈവറ്റ് സെക്ടർ ബാങ്കാണ് ആർബിഎൽ ബാങ്ക്. 12 മുതൽ 24 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശയാണ് ബാങ്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നത്. അതിനാൽ, രണ്ടു വർഷത്തിൽ കുറഞ്ഞ കാലാവധിയിലാണ് നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇത് ഒരു മികച്ച ഓപ്ഷനാണ്.

കെടിഡിഎഫ്സി

കെടിഡിഎഫ്സി

കേരള സർക്കാരിന്റെ പിന്തുണയുള്ള കെടിഡിഎഫ്സിയിൽ ഒന്ന്, രണ്ട്, മൂന്ന് വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശയാണ് ലഭിക്കുക. നാലോ അഞ്ചോ വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുമ്പോൾ പലിശ നിരക്ക് 8 ശതമാനമായി കുറയും. സർക്കാർ പിന്തുണയുള്ള വളരെ സുരക്ഷിതമായ നിക്ഷേപമായതിനാൽ നിക്ഷേപകർക്ക് ധൈര്യമായി പണം നിക്ഷേപിക്കാം.

malayalam.goodreturns.in

English summary

4 Best Places To Invest Rs 1 to Rs 2 Lakhs Safely

There are many options, where you can invest a sum of Rs 1 to Rs 2 lakhs. However, if you are looking at safety, then we advise that you should stay away from stocks and equity mutual funds. Here are a few options that you could consider, to invest the amount with high safety.
Story first published: Friday, July 20, 2018, 15:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X