ലൈസൻസ് കൈയ്യിലില്ലെങ്കിലും ഇനി നോ ടെൻഷൻ; ഫോണിൽ എംപരിവാഹന്‍ ഉണ്ടോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈവിംഗ് ലൈസന്‍സിന്റേയും വാഹന രജിസ്‌ട്രേഷന്‍ രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പിന് നിയമ സാധുത നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാരിന്റെ തന്നെ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് സര്‍ക്കാര്‍ നിയമ സാധുത നല്‍കുന്നത്. അതുകൊണ്ട് ഇനി ഒർജിനൽ ലൈസൻസും മറ്റും ഇനി യാത്ര ചെയ്യുമ്പോൾ കൊണ്ടുനടക്കേണ്ട.

 

എംപരിവാഹന്‍ ആപ്പ്

എംപരിവാഹന്‍ ആപ്പ്

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് എം പരിവാഹന്‍. ഗതാഗതവുമായി ബന്ധപ്പെട്ട് ഒന്നിലധികം സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനാണ് ഇത്. വാഹനങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തില്‍

ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തില്‍

ആര്‍സി, ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

കേരള മോട്ടോര്‍ വാഹന വകുപ്പ്

കേരള മോട്ടോര്‍ വാഹന വകുപ്പ്

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആപ്ലിക്കേഷനിലും ഇതേ സേവനം ലഭ്യമാണ്. വാഹനത്തിന്റെ നമ്പറും അടിസ്ഥാന വിവരങ്ങളും നല്‍കിയാല്‍ വാഹനമുടമയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാവും.

ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്

ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്

ഗതാഗത അതോരിറ്റി നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് തുല്യമാണ് ഡിജിറ്റൽ രൂപത്തിലുള്ള രേഖകളെന്നും ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. പരിവാഹൻ ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന സർട്ടിഫിക്കേറ്റുകൾ ട്രാഫിക് പോലീസുകാർ അംഗീകരിക്കുന്നില്ലെന്നും പിഴയീടാക്കുകയും ചെയ്യുന്നുവെന്ന് നിരവധി പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഉത്തരവ്. 2000ലെ ഐടി നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ, എംപരിവാഹൻ ആപ്ലിക്കേഷനിൽ ലഭ്യമായ രേഖകൾക്കും നിയമസാധുതയുണ്ട്.

ഇൻഷുറൻസ് വിവരങ്ങൾ

ഇൻഷുറൻസ് വിവരങ്ങൾ

പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് , ഇൻഷുറൻസ് പുതുക്കൽ തുടങ്ങിയ വിവരങ്ങളും എം പരിവാഹൻ, ഇ-ചെല്ലാൻ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ലൈസൻസ് റദ്ദാക്കുകയോ തടഞ്ഞു വയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇ - ചെല്ലാൻ ആപ്ലിക്കേഷനിലൂടെ എൻഫോഴ്സ്മെന്റ് എജൻസിക്ക് വിവരം ലഭ്യമാകും.

malayalam.goodreturns.in

English summary

Transport ministry asks states to accept driving licence, other documents in digital form

The Union Ministry of Road Transport and Highways on Thursday issued an advisory to all states to accept driving licence, vehicle registration certificate and other documents in electronic form, if presented through the Centre’s DigiLocker or mParivahan online platforms. These documents are to be considered the same as certificates issued by transport authorities.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X