എ.ടി.എം കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെബിറ്റ് കാർഡുകൾ ഇപ്പോൾ നമ്മുടെ സാമ്പത്തിക ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്,ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിനോ ഓൺലൈനായി ഇടപാടുകൾ നടത്തുമ്പോഴോ എ.ടി.എം കാർഡ് ഉപയോഗിച്ചാൽ അത് വളരെ എളുപ്പവും സൌകര്യപ്രദവുമാണ്.

 
എ.ടി.എം കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

ഏതെങ്കിലും കാരണവശാൽ ബാങ്ക് എ.ടി.എം കാർഡ് നഷ്ടപെടുകയാണെങ്കിൽ, പുതിയ കാർഡ് ലഭിക്കുന്നത് വരെ പണമിടപാടുകൾ നടത്താൻ നിങ്ങൾ നന്നായി ബുദ്ധിമുട്ടേണ്ടി വരും. കാർഡിനെ ബ്ലോക്ക് ചെയ്യുന്നത് വരെ നിങ്ങളുടെ പണം ന്ഷ്ടപെടുമോ എന്ന ഭയവും നിങ്ങൾക്കുണ്ടാകും.

ഡെബിറ്റ് കാർഡ് നഷ്ടപ്പെടാനുള്ള കാരണങ്ങൾ

ഡെബിറ്റ് കാർഡ് നഷ്ടപ്പെടാനുള്ള കാരണങ്ങൾ

ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുന്നതിന,നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കാൻ കഴിയും, പക്ഷെ അവിടെയും സമയം എടുക്കും, എന്തെന്നാൽ ഫോൺ വഴി നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് കാലാവധി, അക്കൗണ്ട് നമ്പർ,ഡെബിറ്റ് കാർഡ് നഷ്ടപ്പെടാനുള്ള കാരണങ്ങൾ,വിലാസം മുതലായ വിവരങ്ങൾ നൽകേണ്ടതാണ്.

കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കാതെ തന്നെ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൌണ്ടിലേക്ക് പ്രവേശിച്ച് ഡെബിറ്റ് കാർഡ് സ്വയം തടയുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. അതിനു വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കൂ.

 

ഐഡിയും പാസ്സ്‌വേർഡും

ഐഡിയും പാസ്സ്‌വേർഡും

1.നിങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും, നൽകിക്കൊണ്ട് നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൌണ്ടിലേക്ക് പ്രവേശിക്കുക.

2.'ഇ-സേവന'ലിങ്കിനുതാഴെ ഉള്ള,എ.ടി.എം. കാർഡ് ബ്ലോക്ക് ചെയ്യുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


3. എടിഎം കാർഡ് ബ്ലോക്ക്ബാ ചെയ്യേണ്ട ബാങ്ക് അക്കൌണ്ട് തിരഞ്ഞെടുക്കുക.നിങ്ങളുടെ എ ടി എം കാർഡിലെ ആദ്യ 4 അക്കങ്ങളും അവസാന അക്കങ്ങളും സ്റ്റാർ ആയി കാണുന്നതാണ്.കൂടതെ നിലവിൽ സജീവമായതോ ബ്ലോക്ക് ചെയ്തതുമായ ആയ എല്ലാ കാർഡുകളും കാണാം

 

സബ്മിറ്റ് ടാബിൽ നിങ്ങൾ ക്ലിക്ക് ചെയ്യണം.

സബ്മിറ്റ് ടാബിൽ നിങ്ങൾ ക്ലിക്ക് ചെയ്യണം.

4.കൂടുതൽ സ്ഥിരീകരണത്തിന്,പ്രൊഫൈൽ പാസ്സ്‌വേർഡ് അല്ലെങ്കിൽ എസ്.എം..എസ്. വഴി നിങ്ങള്ക്ക് ലഭിക്കുന്ന OTP ആയിരിക്കാം ആവശ്യപ്പെടുക.

5. നേരത്തെ തിരഞ്ഞെടുത്ത പ്രൊഫൈൽ പാസ്സ്‌വേർഡ് അല്ലെങ്കിൽ എസ്.എം.എസ് OTP നൽകിയതിന് ശേഷം, സബ്മിറ്റ് ടാബിൽ നിങ്ങൾ ക്ലിക്ക് ചെയ്യണം.

 

ടിക്കറ്റ് അല്ലെങ്കിൽ റഫറൻസ് നമ്പർ

ടിക്കറ്റ് അല്ലെങ്കിൽ റഫറൻസ് നമ്പർ

6. എ ടിഎം കാർഡ് വിജയകരമായി തടയുന്നതിനുള്ള സേവന അഭ്യർത്ഥനയാണ് അവസാന ഘട്ടത്തിൽ, അതിനായി ഒരു ടിക്കറ്റ് അല്ലെങ്കിൽ റഫറൻസ് നമ്പർ ജനറേറ്റുചെയ്യുന്നതാണ്,അത് കാർഡ് നൽകുന്ന സാമ്പത്തിക സ്ഥാപനവുമായി ഭാവി റഫറൻസിനും കറസ്പോണ്ടൻസിനും
ആവശ്യം വന്നേക്കാം.

7. എ ടി എം കാർഡ് ബ്ലോക്ക് ചെയ്യാനായി ടിക്കറ്റ് നമ്പർ ലഭിച്ചു കഴിഞ്ഞാൽ പുതിയ എ.ടി.എം. കാർഡ് ലഭിക്കുന്നതിന് നിങ്ങള്ക്ക് നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കാം.

8. തുടർന്ന് ബാങ്ക് പുതിയ എ.ടി.എം. കാർഡ് നിങ്ങൾക്കു കൈമാറുന്നതാണ്.അത് ഒരു ദിവസം അല്ലെങ്കിൽ പരമാവധി 2 പ്രവർത്തി ദിവസങ്ങളിൽ സജീവമാക്കുകയും ചെയ്യും.

 

 

 

English summary

Lost Your Debit Card? Here's How To Block It On Your Own

you have the option to block the debit card yourself, by logging to your net banking account.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X