സ്റ്റോക്ക് മാർക്കറ്റ് അഥവാ ഓഹരി വിപണി എന്നാൽ എന്ത്?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പുതിയ ബിസിനസ്സ് തുടങ്ങാനും അത് നടത്തിക്കൊണ്ടു പോകുവാനും ധാരാളം പണം ആവശ്യമുണ്ട്. ഈ പണം മൂലധനം എന്നാണ് അറിയപ്പെടുന്നത്. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്,ആവശ്യമായ പണം മുഴുവൻ സ്വരൂപിക്കാൻ കഴിഞ്ഞെന്നു വരില്ല.  ഈ സാഹചര്യത്തില്‍ ആവശ്യമുള്ള പണം സ്വരൂപിക്കാന്‍ പല വഴികൾ ഉണ്ട്. ഏറ്റവും അടുത്തവരിൽ ണൈന്നും കടം വാങ്ങിയും, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വായ്പ ആയും മൂലധനം സ്വരൂപിക്കാം. ഈ രീതിയില്‍ പണം സമാഹരിക്കുമ്പോള്‍ പണം നല്കുന്നവരോട് ബിസിനസ് തുടങ്ങുന്ന ആൾക്ക് അല്ലെങ്കിൽ കമ്പനിക്ക് ബാധ്യതയുണ്ട്.

സ്റ്റോക്ക് മാർക്കറ്റ് അഥവാ ഓഹരി വിപണി എന്നാൽ എന്ത്?

ഒരു വ്യക്തിക്ക് കമ്പനിയിൽ ഷെയർ ഉണ്ടെങ്കിൽ, വ്യക്തിയെ ഒരു ഓഹരി ഉടമ എന്നു വിളിക്കാം .ഏതെങ്കിലും സാഹചര്യത്തിൽ കമ്പനി പിരിച്ചു വിടേണ്ട അവസ്ഥ വരുകയാണെങ്കിൽ കമ്പനിയുടെ ശേഷിക്കുന്ന ആസ്തിയും വരുമാനത്തിൻറെയും ഒരു ഭാഗവും ഓഹരി ഉടമയ്ക്കു അവകാശപ്പെടാം.

ഓഹരി ഉടമകള്‍

ഓഹരി ഉടമകള്‍

ഓഹരികള്‍ പ്രധാനമായും രണ്ടു തരമാണ് ഉള്ളത്. പ്രിഫറന്‍സ് അഥവാ മുന്‍ഗണന ഓഹരികള്‍, ഇക്വിറ്റി ഓഹരികള്‍ എന്നിവയാണ് അവ. മുന്‍ഗണന ഓഹരി ഉടമകള്‍ക്ക് നിശ്ചിത നിരക്കില്‍ ലാഭവിഹിതം ലഭിക്കും. കൂടാതെ ഏതെങ്കിലും കാരണത്താല്‍ കമ്പനി പൂട്ടിപ്പോവുകയാണെങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കുന്നതില്‍ മുന്‍ഗണന ഓഹരി ഉടമകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഏതെങ്കിലും വര്‍ഷം കമ്പനിക്ക് നഷ്ടം ആണ് ഉണ്ടായതെങ്കില്‍ മുന്‍ഗണന ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം കൊടുക്കാന്‍ സാധിക്കാതെ വരും.

ലാഭവിഹിതം

ലാഭവിഹിതം

ഇതിനൊരു മുന്‍കരുതല്‍ എന്ന നിലയില്‍ സാധാരണ കുമുലേറ്റീവ് പ്രിഫറന്‍സ് ഷെയറുകള്‍ ആണ് നല്‍കുന്നത്. ഇത്തരം ഓഹരികള്‍ക്ക് ഏതെങ്കിലും വര്‍ഷം ലാഭവിഹിതം നല്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രശ്നമില്ല.പിന്നീടു കമ്പനിക്ക് ലാഭം ഉണ്ടാകുമ്പോള്‍ മുന്‍വര്‍ഷത്തെ ലാഭവിഹിതം കൂടി നല്‍കിയാല്‍ മതി.

ഇക്വിറ്റി ഓഹരി ഉടമകള്‍

ഇക്വിറ്റി ഓഹരി ഉടമകള്‍

എന്നാല്‍ ഇക്വിറ്റി ഓഹരി ഉടമകള്‍ക്ക് ഇത്തരത്തിലുള്ള യാതൊരുവിധ മുന്‍ഗണനയും ഇല്ല. ഇവര്‍ കമ്പനിയുടെ ഉടമകള്‍ ആയതിനാല്‍ മുന്‍ഗണന ഓഹരിയുടമകള്‍, ബാങ്കുകള്‍ മുതലായവരോടുള്ള ബാധ്യത തീര്‍ത്തതിനു ശേഷം മാത്രമേ ഇവര്‍ക്ക് ലാഭവിഹിതം ലഭിക്കുകയുള്ളൂ.

കമ്പനിയുടെ ഓഹരി ഉടമകളില്‍ ഭൂരിപക്ഷവും ഇക്വിറ്റി ഓഹരി ഉടമകള്‍ ആണ്. കമ്പനിയില്‍ എന്തെങ്കിലും തിരഞ്ഞെടുപ്പും മറ്റും നടക്കുമ്പോള്‍ ഇവര്‍ക്ക് വോട്ടവകാശം ഉണ്ട്. ഒരു ഓഹരിക്ക് ഒരു വോട്ട് എന്നതാണ് വോട്ടിംഗ് നിയമം. അതിനാല്‍ കൂടുതല്‍ ഓഹരികള്‍ കൈവശമുള്ള ആളുകള്‍ക്ക് കമ്പനിയില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായിരിക്കും

 

കൂടുതല്‍ ലാഭം

കൂടുതല്‍ ലാഭം

ഇക്വിറ്റി ഓഹരികള്‍ക്ക് മുന്‍ഗണന ഓഹരികളെക്കാള്‍ നഷ്ടസാധ്യത കൂടുതലുണ്ട്. എങ്കിലും ഇക്വിറ്റി ഓഹരി ഉടമകള്‍ക്കാണ് കൂടുതല്‍ ലാഭം ഉണ്ടാവുക. കമ്പനി വന്‍ ലാഭം ഉണ്ടാക്കിയാലും മുന്‍ഗണന ഓഹരി ഉടമകള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ലാഭവിഹിതം മാത്രമേ ലഭിക്കുകയുള്ളൂ.

കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിന്‍റെ നേട്ടം ലഭിക്കുന്നത് ഇക്വിറ്റി ഓഹരി ഉടമകള്‍ക്കാണ്‌. കൂടുതലായി ഉണ്ടാക്കുന്ന ലാഭം ലാഭവിഹിതം ആയും ബോണസ് ഷെയറുകള്‍ ആയും ഇക്വിറ്റി ഓഹരി ഉടമകളുടെ കൈകളില്‍ എത്തുന്നു.

 

 ഓഹരി നിക്ഷേപം

ഓഹരി നിക്ഷേപം

സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഇന്ന് ലഭ്യമായ നിയമസാധുത ഉള്ള ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമാണ് ഓഹരി. മറ്റു നിക്ഷേപ പദ്ധതികള്‍ സുലഭമാണെങ്കിലും അവയ്ക്കൊന്നും ഓഹരിയിലൂടെ ലഭിക്കുന്നത്ര ലാഭം നല്കാന്‍ സാധിച്ചിട്ടില്ല. നാണ്യപ്പെരുപ്പത്തെ നേരിടാന്‍ ഓഹരി നിക്ഷേപം സഹായകമാകും. വളരെ അധികം നഷ്ടസാധ്യതയുള്ള ഒരു നിക്ഷേപ മാര്‍ഗമാണ് ഇതെങ്കിലും ഓഹരി വിപണിയെ കുറിച്ച് ശരിയായ അറിവ് നേടുകയും കൃത്യമായി ഓഹരി വിപണിയെ നിരീക്ഷിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഓഹരി നിക്ഷേപത്തിലൂടെ ലാഭം കൊയ്യാന്‍ സാധിക്കും.

 

 

 

 

English summary

what is 'Stock Market'

If a person has a share in the company, a person may call it a shareholder,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X