പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് നെറ്റ് ബാങ്കിംഗ് സേവനം എങ്ങനെ ഉപയോഗിക്കാം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗ് സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി,പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൌണ്ടുകൾക്കായി ഇൻറർനെറ്റ് ബാങ്കിങ് സൌകര്യം ആരംഭിച്ചു.

 
പോസ്റ്റ് ഓഫീസിലെ നെറ്റ് ബാങ്കിംഗ് സേവനം എങ്ങനെ ഉപയോഗിക്കാം?

പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടുകൾക്ക് വേണ്ടി ഇൻറർനെറ്റ് ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്ന വിജ്ഞാപനത്തിനായി കേന്ദ്രമന്ത്രി (സ്വതന്ത്ര ചാർജ്) മനോജ് സിൻഹ ന്യൂഡൽഹിയിലെ ന്യൂ മീഡിയ സെന്ററിൽ ചേർന്ന യോഗത്തിൽ ഇൻഡ്യൻ പോസ്റ്റൽ സർവീസിനായി നവീകരിച്ച വെബ്സൈറ്റും,ഗ്രാമീണ വ്യവസായ സംരംഭകർക്ക് ഇ-കൊമേഴ്സ് ഡെലിവറി പോർട്ടലും ആരംഭിച്ചു.

ഇന്ത്യൻ പോസ്റ്റ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ എങ്ങനെ ആക്സസ് ചെയ്യാം?

ഇന്ത്യൻ പോസ്റ്റ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ എങ്ങനെ ആക്സസ് ചെയ്യാം?

ഒന്നാമതായി, ഇന്ത്യാ പോസ്റ്റ് നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾക്കാവശ്യം

പോസ്റ്റ് ഓഫീസിൽ സ്വന്തമായൊരു അക്കൗണ്ടോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടോ ഉണ്ടായിരിക്കണം

കെ വൈ സി ഡോക്യുമെന്റേഷൻ നിങ്ങൾ ഇതിനകം ചെയ്തിട്ടില്ലെങ്കിൽ അത് പൂർത്തിയാക്കേണ്ടതാണ്.

സജീവമായൊരു എ ടി എം / ഡെബിറ്റ് കാർഡ്.

ഇന്ത്യൻ പോസ്റ്റൽ സർവീസുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും

രജിസ്റ്റർ ചെയ്ത പാൻ കാർഡ്

നടപടികൾ

നടപടികൾ

ഒരു അപേക്ഷയോടൊപ്പം നിങ്ങളുടെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണ്ടതാണ് .

ഔദ്യോഗിക വെബ് സൈറ്റ് പ്രകാരം അടുത്ത പ്രവർത്തി ദിവസത്തിൽ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമാക്കും.

ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമായാൽ പോസ്റ്റ് ഓഫീസിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

അറിയിപ്പ് ലഭിച്ചതിനു ശേഷം https://ebanking.indiapost.gov.in സന്ദർശിച്ച് ""New User Activation " എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

സേവനം സജീവമാക്കുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ ഉപയോക്തൃ ഐഡിയും അക്കൗണ്ട് നമ്പറും ആവശ്യമാണ്. അത് നിങ്ങളുടെ പാസ്ബുക്കിൽ നിന്നും ലഭിക്കുന്നതാണ്.

ഇന്ത്യൻ പോസ്റ്റ് നെറ്റ് ബാങ്കിങ്ങ് സേവനങ്ങൾ നിങ്ങളെ സഹായിക്കുന്നു.

ഇന്ത്യൻ പോസ്റ്റൽ നെറ്റ് ബാങ്കിങ്ങ് വഴി :

ഇന്ത്യൻ പോസ്റ്റൽ നെറ്റ് ബാങ്കിങ്ങ് വഴി :

നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൌണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം

നിങ്ങളുടെ പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) അല്ലെങ്കിൽ റെക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലേക്ക് പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് വഴി പണം നിക്ഷേപിക്കാവുന്നതാണ്.

പുതിയ RD, FD (ഫിക്സഡ് ഡെപ്പോസിറ്റ്) അക്കൗണ്ടുകൾ തുറക്കാൻ സാധ്യമാണ്.

നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്.

English summary

How To Use India Post's Net Banking Service For Savings A/C?

India Post launched its internet banking facility for post office savings bank accounts
Story first published: Monday, December 17, 2018, 16:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X