എൻ.പി.എസ് അക്കൗണ്ട് ഓൺലൈനായി എങ്ങനെ ആരംഭിക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍ പി എസ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ജനുവരിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്‍റര്‍നെറ്റ് കണക്ഷനും ആധാര്‍ അല്ളെങ്കില്‍ പാന്‍ കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ക്കും വീട്ടിലിരുന്നു തന്നെ എൻ.പി.എസ് അക്കൗണ്ട് ഓൺലൈനായി ആരംഭിക്കാം.

 
എൻ.പി.എസ് അക്കൗണ്ട് ഓൺലൈനായി എങ്ങനെ ആരംഭിക്കാം

കെ.വൈ.സി. സംബന്ധമായ കാര്യങ്ങൾ പൂർത്തിയാക്കിയാലേ എൻ.പി.എസ്. അക്കൗണ്ട് തുടങ്ങാനാകൂ എന്നതിനാൽ ഓൺലൈനായി എടുക്കാനുദ്ദേശിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:

ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം

ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം

1 .ആധാറിന്റെ സ്കാൻ ചെയ്ത കോപ്പി, അല്ലെങ്കിൽ ഇ-ആധാർ. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം

2.ആധാർ നമ്പർ, പാൻ എന്നിവ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണം.

3.സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതായ നിങ്ങളുടെ ഒരു ഫോട്ടോ, കാൻസൽചെയ്ത ഒരു ചെക്കിന്റെ കോപ്പി, പാൻ കാർഡിന്റെ കോപ്പി.

4 മേൽ സൂചിപ്പിച്ച കാര്യങ്ങൾ തയ്യാറായാൽ നിങ്ങൾക്ക് https://enps.nsdl.com/eNPS/NationalPensionSystem.html എന്ന ലിങ്കിലൂടെ ലഭിക്കുന്ന പേജിൽ നിന്ന്‌ ‘‘രജിസ്‌ട്രേഷൻ' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് നടപടികൾ ആരംഭിക്കാം.

5.നിങ്ങളുടെ ആധാർ നമ്പർ നൽകിയ ശേഷം ലഭിക്കുന്ന OTP നൽകിയാൽ നിങ്ങളുടെ പേരും വിലാസവും ഫോട്ടോയുമടക്കമുള്ള വിവരങ്ങൾ തനിയെ രജിസ്റ്ററിൽ ചേർക്കപ്പെടുന്നതാണ്

പെന്‍ഷന്‍

പെന്‍ഷന്‍

18 നും 60 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍ പി എസിൽ ചേരാം. ഉപഭോക്താവ് (കെ വൈ സി) എല്ലാ മാനദണ്ഡങ്ങളും അറിഞ്ഞിരിക്കണമെന്നു മാത്രമാണ് ഏക വ്യവസ്ഥ. എന്‍ ആര്‍ ഐ പൗരത്വമുള്ളവര്‍ക്കും എന്‍ പി എസില്‍ ചേരാവുന്നതാണ്. എന്നാല്‍ പൗരത്വ നിലവാരത്തില്‍ മാറ്റമുണ്ടായാല്‍ അക്കൗണ്ട് അവസാനിപ്പിക്കപ്പെടും.

പെന്‍ഷന്‍ സ്‌കീമിലേക്ക് ജീവനക്കാര്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം തുടര്‍ച്ചയായി നിക്ഷേപിക്കാന്‍ കഴിയും. റിട്ടയര്‍മെന്റിനുശേഷം, വരിക്കാരന് മൊത്തം തുകയുടെ നല്ലൊരു ശതമാനം ലഭിക്കുന്നതുമായിരിക്കും. കൂടാതെ വിരമിച്ചതിനുശേഷം ശേഷിക്കുന്ന തുകയില്‍ നിന്നും പതിവായി വരുമാനം നേടാന്‍ അവസരവുമുണ്ട്

പെര്‍മനന്റ് റിട്ടയര്‍മെന്റ്

പെര്‍മനന്റ് റിട്ടയര്‍മെന്റ്

പോയിന്റ് ഓഫ് പ്രസന്‍സ് (പി ഒ പി) എന്റിറ്റികളുള്ള ഒരു എന്‍ പി എസ് അക്കൗണ്ട് തുറക്കുന്നതിലൂടെ ഒരു വ്യക്തി എന്‍ പി എസിന്റെ ഉപഭോക്താവായി മാറുന്നു. ഒരു എന്‍ പി എസ് അക്കൗണ്ട് തുറക്കുന്നതിന് വരിക്കാരൻ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുന്നതിനോടൊപ്പം തിരിച്ചറിയല്‍ രേഖ, വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്. ഓരോ എന്‍ പി എസ് വരിക്കാരനും 12 അക്ക നമ്പര്‍ ആയ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ പാന്‍ എന്ന പേരില്‍ ഒരു കാര്‍ഡ് ലഭിക്കും.

എന്‍ പി എസിന് രണ്ട് അക്കൗണ്ടുകളാണുള്ളത്. ടിയര്‍ 1, ടിയര്‍ 2 അക്കൗണ്ടുകള്‍. ടിയര്‍ 1 ഒരു നിര്‍ബന്ധിത അക്കൗണ്ടും ടിയര്‍ 2 സ്വന്തമിഷ്ട പ്രകാരമുള്ള അക്കൗണ്ടുമാണ്. അവയ്ക്കിടയിലുള്ള വ്യതാസം എന്തെന്നാല്‍ അവയിലൂടെ നിക്ഷേപിച്ച പണം പിന്‍വലിക്കലാണ്.

 മിനിമം തുക

മിനിമം തുക

വിരമിക്കുന്ന വരിക്കാര്‍ക്ക് ടിയര്‍ 1 അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിൻവലിക്കാൻ കഴിയില്ല. എന്നാല്‍ ടിയര്‍ 2 ൽ നിന്നും മുഴുവന്‍ പണവും പിന്‍വലിക്കാവുന്നതാണ്. ടിയര്‍ 1, ടിയര്‍ 2 എന്നിവയില്‍ സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍ ഉപഭോക്താക്കളുടെ നിക്ഷേപ ഓപ്ഷനുകള്‍ മാറ്റാന്‍ സാധിക്കുന്നു. എൻ പി എസിന്റെ ടിയര്‍ 1 അക്കൗണ്ടില്‍ കുറഞ്ഞത് 6,000 രൂപ നിക്ഷേപിക്കേണ്ടതാണ്. മിനിമം തുക നിക്ഷേപിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കപ്പെടും. പിന്നീട് പി ഒ പി സന്ദര്‍ശിച്ച് 100 രൂപ പിഴ അടച്ച് അക്കൗണ്ട് അണ്‍ഫ്രീസ് ചെയ്യാവുന്നതാണ്.

നിക്ഷേപ ഓപ്ഷനുകൾ

നിക്ഷേപ ഓപ്ഷനുകൾ

പി എഫ് ആര്‍ ഡി എയുടെ രജിസ്‌റ്റേര്‍ഡ് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാണ് എന്‍ പി എസ് നിക്ഷേപത്തില്‍ പണം കൈകാര്യം ചെയ്യുന്നത്. ഐ സി ഐ സി ഐ പ്രൂഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്, എല്‍ ഐ സി പെന്‍ഷന്‍ ഫണ്ട്, കൊട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട്, റിലയന്‍സ് ക്യാപിറ്റല്‍ പെന്‍ഷന്‍ ഫണ്ട്, എസ് ബി ഐ പെന്‍ഷന്‍ ഫണ്ട്, യു ഐ ഐ റിട്ടയര്‍മെന്റ് സൊല്യൂഷന്‍ പെന്‍ഷന്‍ ഫണ്ട്, എച്ച് ഡി എഫ് സി പെന്‍ഷന്‍ മാനേജ്‌മെന്റ് കമ്പനി, ഡി എസ് പി ബ്ലാക്ക് റോക്ക് പെന്‍ഷന്‍ ഫണ്ട് എന്നിങ്ങനെ എട്ട് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാണ് നിലവിലുള്ളത്.

എന്‍ പി എസ് രണ്ട് നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്; അതിലൊന്ന് സജീവ ചോയ്‌സ് (ആക്റ്റീവ് ചോയ്‌സ്) മറ്റേത് ഓട്ടോമാറ്റിക് ചോയ്‌സ് അല്ലെങ്കില്‍ ലൈഫ്‌സൈക്കിള്‍ ഫണ്ടുമാണ്. വ്യത്യസ്ത ആസ്തികളില്‍ പണം എങ്ങനെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കാന്‍ ആക്റ്റീവ് ചോയ്‌സിലൂടെ സാധിക്കുന്നു.

നിക്ഷേപം തുടരാം

നിക്ഷേപം തുടരാം

ആക്റ്റീവ് ചോയിസ് മൂന്ന് ഫണ്ടുകളോ നിക്ഷേപ ഓപ്ഷനുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്; അസറ്റ് ക്ലാസ്സ് ഇ (സ്‌റ്റോക്കുകളില്‍ 50 ശതമാനം നിക്ഷേപിക്കുന്നു), അസറ്റ് ക്ലാസ്സ് സി (ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ ഒഴികെയുള്ള ഫിക്‌സഡ് വരുമാന ഇന്‍സ്ട്രുമെന്റുകളില്‍ നിക്ഷേപിക്കുന്നു),അസറ്റ് ക്ലാസ് ജി (ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ മാത്രമെ നിക്ഷേപം).നിക്ഷേപകര്‍ക്ക് ഈ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുക്കാം അല്ലെങ്കില്‍ അവ സംയോജിതമായി തിരഞ്ഞെടുക്കാവുന്നതാണ്.

എന്‍ പി എസ് ഒരു പെന്‍ഷന്‍ ഉല്‍പ്പന്നമാണ്. അതിനാല്‍, വരിക്കാരന്റെ വിരമിക്കല്‍ വരെ നിക്ഷേപം തുടരാം.പി എഫ് ആർ ഡി എ ലിസ്റ്റുചെയ്ത ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് വാര്‍ഷിക വരുമാനം വാങ്ങാനായി കോര്‍പ്പസില്‍ 60 ശതമാനമെങ്കിലും ഉപയോഗിക്കണം. കോര്‍പസ് നികുതിയുടെ 40 ശതമാനം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിനുണ്ട്. ശേഷിക്കുന്ന 20 ശതമാനം കോര്‍പ്പസ് പിന്‍വലിക്കാം (ഇത് വാരിക്കാരന്റെ ബാധകമായ വരുമാന നികുതി സ്ലാബില്‍ നികുതി ചുമത്തപ്പെടും) അല്ലെങ്കില്‍ ആന്വിറ്റി വാങ്ങാന്‍ അത് ഉപയോഗിക്കും

ഉപഭോക്താവ്

ഉപഭോക്താവ്

70 വയസ്സ് ആകുന്നതുവരെ എന്‍ പി എസില്‍ നിന്നും തുക പിന്‍വലിക്കാന്‍ ഉപഭോക്താവിന് കഴിയും. അറുപത് വയസ്സ് തികയുന്നതിനു മുമ്പ് ഈ സ്‌കീമില്‍ നിന്ന് ഇറങ്ങുകയാണെങ്കില്‍, ഉപഭോക്താവിന് എന്‍ പി എസിലെ ഏതാണ്ട് 20 ശതമാനം മാത്രമേ പിന്‍വലിക്കാന്‍ സാധിക്കു. ആന്വിറ്റി വാങ്ങാന്‍ വാരിക്കാരന്‍ കോര്‍പ്പസിന്റെ 80 ശതമാനം ഉപയോഗിക്കേണ്ടതുണ്ട്.

ഉപഭോക്താവ് നിക്ഷേപം നിര്‍ത്തലാക്കിയാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യും. പിഴയോടൊപ്പം ആവശ്യമുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം അടച്ചാല്‍ മാത്രമേ വീണ്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളു.

രേഖകള്‍

രേഖകള്‍

പണം പിന്‍വലിക്കാന്‍ ഉചിതമായ രേഖകള്‍ സഹിതം പി ഒ പിയില്‍ അപേക്ഷ സമര്‍പ്പിക്കണ്ടതാണ്. പി ഒ പി, പ്രമാണങ്ങള്‍ ആധികാരികമാക്കി അവയെ സെന്‍ട്രല്‍ റെക്കോര്‍ഡ്‌സ് എന്റേഞ്ച് ഏജന്‍സിക്കും (സി ആര്‍ എ), എന്‍ എസ് ഡി എല്‍ ലേക്കും അയക്കും. സി ആര്‍ എ ഉപഭോക്താവിന്റെ ക്ലെയിം രജിസ്റ്റര്‍ ചെയ്യുകയും സമര്‍പ്പിക്കേണ്ട രേഖകളും ഉപഭോക്താവിന്റെ അപേക്ഷാ ഫോര്‍മുമടക്കം അയയ്ക്കുകയും ചെയ്യും. ആവശ്യമായ പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, സി ആര്‍ എ ആപ്ലിക്കേഷന്‍ പ്രോസസ് ചെയ്യുകയും അക്കൗണ്ട് സെറ്റില്‍ ചെയ്യുകയും ചെയ്യുന്നു.

പാന്‍ കാര്‍ഡ് (ഒറിജിനല്‍), തിരിച്ചറിയലിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിലാസത്തിന്റെ തെളിവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റദ്ദാക്കിയ ചെക്ക് എന്നിവയാണ് പിന്‍വലിക്കലിനു സമര്‍പ്പിക്കേണ്ട രേഖകള്‍.

60 വയസ്സിനു മുമ്പ് വരിക്കാരന്‍ മരണം സംഭവിച്ചാല്‍ മൊത്തം തുക വരിക്കാരന്റെ അവകാശിക്ക് നല്‍കും.

English summary

ways to open an NPS account online

Just like you can buy insurance at the click of a button or start investing in mutual funds online.
Story first published: Tuesday, December 4, 2018, 13:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X