യു.എ.എൻ ഇല്ലാതെ ഇ.പി.എഫ് പിൻവലിക്കുക എങ്ങനെ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ.പി.എഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) ലിസ്റ്റിൽ നിങ്ങളുടെ പേര് വൈകിയാണ് ചേർക്കുന്നതെങ്കിൽ യു.എ.എൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) കിട്ടിയെന്നു വരില്ല.

 
യു.എ.എൻ ഇല്ലാതെ ഇ.പി.എഫ് പിൻവലിക്കുക എങ്ങനെ?

നിങ്ങൾ 2014 നു മുൻപാണ് ജോലി ചെയ്തു തുടങ്ങിയതെങ്കിൽ നിങ്ങളുടെ തൊഴിലുടമ യു.എ.എൻ ആരംഭിച്ചിട്ടുണ്ടാകില്ല.ഇനി നിങ്ങൾക്കു നിങ്ങളുടെ യു.എ.എൻ നമ്പർ അറിയില്ല എന്നാണെങ്കിൽ , നിങ്ങളുടെ പേ സ്ലിപ്പിൽ പി.എഫ്. നമ്പറിനോടോപ്പം അത് രേഖപെടുത്തിയിട്ടുണ്ടാകും .

ഒരു യു.എ.എൻ ഉള്ളതിന്റെ പ്രയോജനങ്ങൾ

ഒരു യു.എ.എൻ ഉള്ളതിന്റെ പ്രയോജനങ്ങൾ

നിങ്ങൾക്ക് ഒരു യു.എ.എൻ ഇല്ലെങ്കിൽ,ഇ പി ഫ് പിൻവലിക്കാനും അത് മറ്റൊരു അക്കൗണ്ടിലേക്കു മാറ്റുവാനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതാണ്.നിങ്ങൾ നിലവിൽ ജോലി ചെയുകയാണെങ്കിലും ഇ.പി.എഫ്. തുക പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും യു.എ.എൻ അത്യാവശ്യം തന്നെയാണ്.ഏതെങ്കിലും സാഹചര്യത്തിൽ ഇ.പി.എഫ് തുക പിൻവലിക്കേണ്ടി വന്നാൽ,യു.എ.എൻ ഉണ്ടെങ്കിൽ ഓൺലൈൻ വഴി നിങ്ങൾക്കു പണം പിൻവലിക്കാവുന്നതാണ്.മറ്റു രേഖകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതില്ല.യു.എ.എന്നിന്റെ മറ്റൊരു പ്രയോജനമെന്തെന്നാൽ,പി .എഫ് ബാലൻസ് പരിശോധിക്കാം എന്നത് മാത്രമല്ല,തൊഴിലുടമയുടെ സഹായമില്ലാതെ നിങ്ങൾക്കു നിങ്ങളുടെ ഇ.പി.എഫ് തുക കൈകാര്യം ചെയ്യാം എന്നത് കൂടെയാണ്.പി.എഫ് ബാലൻസിനു പുറമെ നിങ്ങൾക്കൊരു വായ്പ്പ എടുക്കാനും ഇത് സഹായകമാണ്.

നിങ്ങളുടെ ഇ.പി.എഫ്. UAN ഇല്ലാതെ പിൻവലിക്കാം

നിങ്ങളുടെ ഇ.പി.എഫ്. UAN ഇല്ലാതെ പിൻവലിക്കാം

ഒരു UAN- യ്ക്ക് അപേക്ഷിക്കാൻ സാധ്യമല്ലെങ്കിൽ നിങ്ങൾക്ക് യു.എൻ. ഇല്ലാതെ ഇപിഎഫ് പിൻവലിക്കാവുന്നതാണ്. നിങ്ങൾ പി.എഫ്. പിൻവലിക്കാനുള്ള ഫോം പൂരിപ്പിച്ച്,പ്രാദേശിക പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിങ്ങളുടെ പ്രതിമാസ ശമ്പള സ്ലിപ്പിൽ നിന്നും ആൽഫ ന്യൂമറർ പിഎഫ് അക്കൗണ്ട് നമ്പറിന്റെ ആദ്യ അക്ഷരങ്ങൾ ഉപയോഗിച്ച് (സംസ്ഥാനവും സ്ഥലവും സൂചിപ്പിക്കുന്ന) നിങ്ങളുടെ പി.എഫ് ഓഫീസിന്റെ അധികാരപരിധി കണ്ടെത്താവുന്നതാണ്.എന്നിരുന്നാലും, യുഎഎൻ ഇല്ലാതെ, നിങ്ങൾ പിഎഫ് പിൻവലിക്കൽ പഴയ രീതി പിന്തുടരേണ്ടതുണ്ട്, അത് ബാങ്ക് മാനേജ്മെൻറ് അല്ലെങ്കിൽ ഗസറ്റ് ഓഫീസർ, മജിസ്ട്രേറ്റ് അല്ലെങ്കിൽ മുമ്പത്തെ തൊഴിൽ ദാതാവ് എന്നിവരിൽ നിന്നും ഉള്ള ഒരു ഐഡന്റിറ്റി അറ്റസ്റ്റേഷൻ സമർപ്പിക്കലാണ്. ഒരു യു എ എൻ ഇല്ലെന്നു കരുതി നിങ്ങളുടെ ഇ.പി.എഫ്. തുകയ്ക്ക് ഒന്നും സംഭവിക്കുകയില്ല.യു എ എൻ ഇല്ലെങ്കിൽ ഇ.പി.എഫ്. തുക പിൻവലിക്കാൻ കുറച്ചു സമയം എടുക്കും എന്ന് മാത്രം .

ജോലി മാറുകയാണെങ്കിൽ

ജോലി മാറുകയാണെങ്കിൽ

നിങ്ങൾ ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുകയാണെങ്കിൽ അവിടുത്തെ പി. എഫ് തുക പുതിയ പി എഫ് അക്കൗണ്ടിലേക്കു മാറ്റേണ്ടതാണ്.PF അക്കൗണ്ടുകൾ തൊഴിൽ സ്ഥലം സ്ഥിതിചെയ്യുന്നത്തിനടുത്തുള്ള പി.എഫ് ഓഫീസിലെ അധികാര പരിധിക്കു കീഴിൽ വരുന്നത് കൊണ്ടാണ് ഒരു യു.എ.എൻ ഉപയോഗിച്ച് എല്ലാ അക്കൗണ്ടുകളെയും ഏകീകരിക്കുന്നതു . നിങ്ങൾ ജോലി മാറുകയാണെങ്കിൽ മുൻ PF അക്കൌണ്ട് സൂക്ഷിച്ചിരിക്കുന്ന PF ഓഫീസിൽ ഫോം 13 ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ്,അങ്ങനെ തുക നിങ്ങളുടെ നിലവിലെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും

EPF കോമ്പസിറ്റ് ക്ലെയിം ഫോം സമർപ്പിക്കുക

EPF കോമ്പസിറ്റ് ക്ലെയിം ഫോം സമർപ്പിക്കുക

ഇ പി എഫ് തുക എന്തെങ്കിലും കാരണവശാൽ മുഴുവനായോ പകുതിയോ നിങ്ങൾ പിൻവലിക്കാൻ തീരുമാനിക്കുകയാണെങ്കിൽ,നിങ്ങൾ ഇ.പി.എഫ് കോമ്പസിറ്റ് ക്ലെയിം ഫോം സമർപ്പിക്കേണ്ടതായി വരും.

സിസി ഫോം ഇപ്പോൾ രണ്ട് തരത്തിലുണ്ട്

സിസി ഫോം ഇപ്പോൾ രണ്ട് തരത്തിലുണ്ട്

ആധാർ അടിസ്ഥാനത്തിലുള്ളതും

ആധാർ അടിസ്ഥാനതിനല്ലാത്തതും

നിങ്ങൾക്കു ഒരു യു.എൻ ഇല്ലെന്നതിനാൽ, നിങ്ങളുടെ ആധാർ പി.എഫ്. അക്കൗണ്ടുമായി ചേർത്തിട്ടുണ്ടാവുകയില്ല.പി.എഫ് ഓഫീസിലേക്ക് സമർപ്പിക്കുന്നതിന് മുമ്പ് നോൺ ആധാർ ആധാരമാക്കിയ സിസി ഫോമിനു തൊഴിലുടമയുടെ അറ്റസ്റ്റേഷൻ ആവശ്യമാണ്.

English summary

How To do EPF withdrawal Without UAN?

If you do not have a UAN, it is advisable to get one for ease of EPF withdrawal transaction
Story first published: Wednesday, January 16, 2019, 14:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X