മ്യൂച്വൽ ഫണ്ട് പരാതികൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? ഘട്ടങ്ങളും വിശദാംശങ്ങളും
സെബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയെയോ കമ്പനിയെയോ കുറിച്ച് നിങ്ങൾക്കെന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ നിങ്ങളുടെ പരാതികൾ സ്വീകരിക്കാനും , നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിച്ച് അവരെ ബോധവൽക്കരിക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

സെബിയുടെ തന്നെ SCORES പോർട്ടൽ അത്തരമൊരു സംവിധാനമാണ് . ഒരു മ്യൂച്വൽ ഫണ്ട് കമ്പനിക്കെതിരെ പരാതി റിപ്പോർട്ട് ചെയ്യേണ്ടത് പരാതിയുടെ തീവ്രതയ്ക്കും പരാതിയുമായി ബന്ധപ്പെട്ട കമ്പനിയുടെ പ്രതികരണവും അടിസ്ഥാനമാക്കിയാണ് . നിക്ഷേപകന്റെ പരാതി എന്ത് തന്നെ ആയാലും അത് ആദ്യം മ്യൂച്വൽ ഫണ്ട് കമ്പനി കൈകാര്യം ചെയ്യണം, അതു പരാജയപ്പെട്ടാൽ അതിനെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിലേക്ക് കൊണ്ടുപോകാം.
മ്യൂച്വൽ ഫണ്ട് കമ്പനി
ഒരു പരാതി ഫയൽ ചെയ്യുന്നതിനുള്ള നിങ്ങളുടെ ആദ്യപടിയാണ് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് കമ്ബനിയിലേക്കു എത്തി ചേരുക എന്നത് സ്‌കീമുമായി ബന്ധപ്പെട്ട രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന ഹെൽപ്പ്ലൈൻ നമ്പർ അല്ലെങ്കിൽ ഉപഭോക്തൃ സേവന ഇമെയിൽ വിലാസം നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കണം.മ്യൂച്വൽ ഫണ്ട് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇവ ലഭിക്കുന്നതാണ്.
മാനേജിങ് കമ്പനികൾ
ചില മ്യൂച്വൽ ഫണ്ട് മാനേജിങ് കമ്പനികൾ ഓൺലൈൻ വഴി പരാതി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. അതിൽ നിങ്ങളുടെ ഇമെയിൽ വിലാസവും കോൺടാക്ട് നമ്പറും നൽകുക ,ഇത് വഴി മ്യൂച്വൽ ഫണ്ട് കമ്പനിയുടെ കസ്റ്റമർ സർവീസ് നിങ്ങളുമായി നേരിട്ട് ബദ്ധപ്പെട്ടു പ്രശ്നം പരിഹരിക്കുന്നതാണ് .ഈ സംവിധാനങ്ങൾ നിങ്ങൾക്ക് അനുയോജ്യമല്ലെങ്കിൽ കമ്പനിയുടെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ചാൽ ജീവനക്കാർ നിങ്ങളുടെ പ്രശ്നം നേരിട്ട് മനസിലാക്കി പരിഹരിക്കുന്നതാണ് .
പരിഹരിക്കേണ്ട പ്രശ്നങ്ങൾ
പാൻ കാർഡിലെ തെറ്റ്,മേല്വിലാസത്തിലുള്ള തിരുത്തി തുടങ്ങിയ ചെറിയ പ്രശ്നങ്ങൾ അസറ്റ് മാനേജ്മെൻറ് കമ്പനി വഴി തന്നെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. എന്നിരുന്നാലും,തെറ്റായ ബാങ്ക് അക്കൗണ്ട് നമ്പർ പോലെ പെട്ടന്ന് തന്നെ പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ,മറ്റൊരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങളുടെ പണം തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ടേക്കാം.നിക്ഷേപകൻ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ കമ്പനി പെട്ടന്ന് പരിഹരിക്കേണ്ടതാണ്
ഹൈറാർക്കി
ഒരു പ്രശ്നം നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ,നിക്ഷേപകൻ പരാതി കമ്പനിയുടെ റിലേഷൻഷിപ് മാനേജരുടെ പക്കൽ എത്തിക്കേണ്ടതാണ്.റിലേഷൻഷിപ് മാനേജർ എന്ന അസ്ഥിക കമ്പനികൾക്കനുസരിച്ചു മാറുന്നതാണ്.എന്നിട്ടും നിങ്ങൾക്ക് ഒരു തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ, പ്രശ്നം കമ്പനിയുടെ സി.ഇ.ഒ അല്ലെങ്കിൽ മാനേജിങ് ഡയറക്ടറെ വരെ അറിയിക്കാൻ സാധ്യമാണ്.പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തിക ലാഭം പോലെ നിങ്ങളുടെ ഡിവിഡന്റ് പോലെ, നിങ്ങൾക്ക് ലഭിക്കാൻ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിൽ.
സെബി
മുകളിൽ പറഞ്ഞ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ, നിങ്ങളുടെ പരാതിയുമായി നിങ്ങള്ക്ക് റെഗുലേറ്ററി അതോറിറ്റിയെ സമീപിക്കാം.സെബിയുടെ വെബ് പോർട്ടലിൽ 'സ്കോർസ്'എന്ന പരാതി പരിഹാര സംവിധാനം ഉണ്ട്.ഡിവിഡന്റ് നൽകാത്തതും മ്യൂച്വൽ ഫണ്ട് ഹൗസ് പരിഹരിക്കാത്ത സെക്യൂരിറ്റികൾ കൈമാറ്റം ചെയ്യാത്തതുമായ പ്രശ്നങ്ങൾ പോർട്ടൽ റെഗുലേറ്ററിയിലേക്കു ഉയർത്താൻ കഴിയും.സെബിയുടെ ഓൺലൈൻ പോർട്ടൽ സ്കോർസ് സന്ദർശിക്കുക വഴി നിങ്ങൾക്ക് ഇത് ചെയ്യാം.ഈ പോർട്ടൽ വഴി പരാതി രെജിസ്റ്ററേഷൻ മാത്രമല്ല,നിങ്ങൾ സമർപ്പിച്ച പരാതിയുടെ സ്ഥിതി എന്താണെന്നും പരിശോധിക്കാവുന്നതാണ്.
ആദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
നിങ്ങളുടെ പേര്,പാൻ വിലാസം,മൊബൈൽ നമ്പർ എന്നിവ നൽകിക്കൊണ്ട് ആദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം ശേഷം, മ്യൂച്വൽ ഫണ്ടിലുള്ള വിഭാഗം,മ്യൂച്വൽ ഫണ്ടിലുള്ള അപേക്ഷയുടെ വിശദാംശങ്ങൾ എന്നിവപോലുള്ള വിവരങ്ങൾ നൽകുക കൂടാതെ നേരത്തെ സമർപ്പിച്ച പരാതിയുട എവിശദാംശങ്ങളും നൽകേണ്ടതാണ്.നിങ്ങളുടെ മ്യൂച്വൽ ഫണ്ട് കമ്പനിയിൽ പരാതി നൽകാതെ നേരിട്ടു സെബിയിലാണ് പരാതി സമർപ്പിക്കുന്നതെങ്കിൽ അതിൻ്റെ കാരണവും പോർട്ടലിൽ നൽക്കേണ്ടതാണ്.
പരാതിയുടെ സ്റ്റാറ്റസ് ട്രാക്ക്
ഡിജിറ്റൽ ഫോമിൽ നിങ്ങളുടെ ഡോക്യുമെൻറുകൾ സമർപ്പിക്കുന്നതിനുള്ള ഓപ്ഷനും പോർട്ടൽ നൽകുന്നുണ്ട്. പരാതി സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങള്ക്ക് ഒരു രെജിസ്റ്ററേഷൻ നമ്പർ ലഭിക്കുന്നതാണ് അതുപയോഗിച്ചു നിങ്ങൾക്ക് നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് ട്രാക്ക് പരിശോധിക്കാവുന്നതാണ്. സെബിയുടെ വെബ് പോർട്ടലായ സ്കോർസിൽ റിപ്പോർട്ട് ചെയ്തു 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ പരാതി അസറ്റ് മാനേജ്മെൻറ് കമ്പനി കൈകാര്യം ചെയ്തിരിക്കണം.പ്രശ്നം പരിഹരിക്കപ്പെട്ടു പരാതി പിൻവലിച്ചാൽ 15 ദിവസത്തിനകം സ്കോർ പോർട്ടലിൽ തന്നെ നിങ്ങൾക്കു പരാതി കൈകാര്യം ചെയ്തതിനെ കുറിച്ച് നിങ്ങൾക്ക് അഭിപ്രായം രേഖപെടുത്താവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
