ബജറ്റ് വരുന്നു; ഇക്കോണമിക് സര്‍വേ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ് അവതരിപ്പിക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക വദ്ഗധര്‍ മുതല്‍ സാധാരണക്കാരന്‍ വരെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബജിറ്റിനെ കുറിച്ചാണ്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍.

എന്നാല്‍ ബജറ്റിന് തൊട്ടു മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടുണ്ട്; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അഥവാ ഇക്കണോമിക് സര്‍വേ. രാജ്യത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയുടെ അവലോകന റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ കൊല്ലത്തെ സാമ്പത്തിക വളര്‍ച്ചയെ അവലോകനം ചെയ്യുന്നതിനൊപ്പം രാഷ്ട്രം നേരിടുന്ന മുഖ്യ സാത്തികപ്രശ്‌നങ്ങളും അതു മറികടക്കാന്‍ വേണ്ട നടപടികളും അവതരിപ്പിക്കും. ഇതിനനുസരിച്ചാണ് സര്‍ക്കാര്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുക.

ഇക്കോണമിക് സര്‍വേ റിപ്പോര്‍ട്ടിനെ കുറിച്ച് അഞ്ച് കാര്യങ്ങളിതാ:

1. നിലവിലെ അവസ്ഥ

1. നിലവിലെ അവസ്ഥ

കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യവികസനം, തൊഴില്‍, വിലക്കയറ്റം, പണ ലഭ്യത, ഇറക്കുമതി, കയറ്റുമതി തുടങ്ങി ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന സാമ്പത്തിക ഘടകങ്ങളുടെ കാര്യത്തില്‍ രാജ്യത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഇക്കോണമിക് സര്‍വേ.

2. ഒരു ചൂണ്ടുപലകയായാണ്

2. ഒരു ചൂണ്ടുപലകയായാണ്

സാമ്പത്തിക മന്ത്രാലയം പുറത്തിറക്കുന്ന ഈ റിപ്പോർട്ട്  ബജറ്റിന് തൊട്ടുമുമ്പാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. വരാനിരിക്കുന്ന ബജറ്റിന്റെ സ്വഭാവത്തിലേക്കുള്ള ഒരു ചൂണ്ടുപലകയായാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കണക്കാക്കപ്പെടുന്നത്.

3.സാമ്പത്തിക വളര്‍ച്ച

3.സാമ്പത്തിക വളര്‍ച്ച

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ എല്ലാ വശങ്ങളെയും അവലോകനം ചെയ്യുന്നതോടൊപ്പം അവയുടെമായി ബന്ധപ്പെട്ട കൃത്യവും വിശദവുമായ കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ സവിശേഷത. ഈ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നത്.

4.വിശദമായ വിവരങ്ങള്‍

4.വിശദമായ വിവരങ്ങള്‍

വിവിധ മേഖലകളിലെ സര്‍ക്കാര്‍ വരുമാനങ്ങള്‍, ചെലവുകള്‍ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളും സാമ്പത്തിക സര്‍വേയില്‍ ഉണ്ടാകും. ഓരോ മേഖലയ്ക്കും ബജറ്റില്‍ വകയിരുത്തേണ്ട തുക എത്രയെന്നും എത്ര തുക സര്‍ക്കാര്‍ നേരിട്ടും എത്ര തുക മറ്റ് ഏജന്‍സികളിലൂടെ ഗ്രാന്റായും ലോണായും അനുവദിക്കണമെന്നും തീരുമാനിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

5.സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം

5.സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം

കേന്ദ്ര ബജറ്റിന്റെ ആധാരശിലയായാണ് ഇക്കോണമിക് സര്‍വേ കണക്കാക്കപ്പെടുന്നത്. വരും നാളുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം കൂടിയായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

English summary

union budget and economic survey

union budget and economic survey
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X