നിങ്ങൾക്കു രണ്ട് പി പി എഫ് അക്കൌണ്ടുകൾ ഉണ്ടെങ്കിൽ എന്തു ചെയ്യണം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം സുഗമമായൊരു ദീർഘകാല നിക്ഷേപ മാർഗ്ഗമാണ് . എന്നിരുന്നാലും, നിങ്ങൾ 15 വർഷത്തെ വരെ ലോക്ക് കാലാവധിയുള്ള ഇത്തരം നിക്ഷേപങ്ങൾ തിരഞ്ഞെടുത്താൽ എന്തെങ്കിലും കാരണത്താൽ നിങ്ങൾ രാജ്യം വിടാൻ തീരുമാനിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.

രണ്ട് പി പി എഫ് അക്കൌണ്ടുകൾ ഉണ്ടെങ്കിൽ എന്തു ചെയ്യണം?

പി.പി.എഫ്. അക്കൗണ്ടുള്ള അംഗങ്ങൾ നേരിടേണ്ടി വരുന്ന ഒരു പൊതുവായ പ്രശ്നം, ഒരു വ്യത്യസ്ഥ ബാങ്കിൽ രണ്ടാമതൊരു പി.പി.എഫ്. അക്കൌണ്ട് ആരംഭിക്കുന്നതിലാണ്. മറ്റൊരു പി.പി.എഫ്. അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല .കാരണം ഒരു വ്യക്തിക്ക് അയാളുടെ പേരിൽ ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ നിലനിർത്താൻ കഴിയൂ.നിങ്ങൾ രണ്ടാമതൊരു പി.പി.എഫ്. അക്കൗണ്ട് തുറന്നു കഴിഞ്ഞെങ്കിൽ നിലവിലെ അക്കൗണ്ടിലെ പണം എങ്ങനെ ട്രാസ്‌ഫെർ ചെയ്യാം എന്ന് ഇവിടെ പറയുന്നു.

നിങ്ങൾക്ക് രണ്ടാമതൊരു  പി പി എഫ് അക്കൗണ്ട് ഉണ്ടെങ്കിൽ

നിങ്ങൾക്ക് രണ്ടാമതൊരു പി പി എഫ് അക്കൗണ്ട് ഉണ്ടെങ്കിൽ

നിങ്ങൾ രണ്ടാമത്തെ പി.പി.എഫ് അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ,അത് മറ്റൊരു ബാങ്കിൽ ആണെങ്കിൽ,അനുവദനീയമല്ലാത്തതിനാൽ ആ അക്കൗണ്ട് അസാധുവായി കണക്കാക്കും.എന്നാൽ പി.എഫ് അക്കൗണ്ടുകൾക്കു 15 വർഷത്തെ സാധുത ഉള്ളതു കൊണ്ട് , നിങ്ങൾക്കു അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കുകയില്ല.അതുകൊണ്ട്, നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന കാര്യം എന്തെന്നാൽ അക്കൗണ്ട് ആക്ടീവായി നിലനിർത്താൻ പ്രതിവർഷം അടയ്‌ക്കേണ്ട തുകയായ 500 രൂപ മുടങ്ങാതെ അക്കൗണ്ടിൽ ഇടുക. അങ്ങനെ ചെയ്യുകയാണെങ്കിൽ രണ്ടു പി.എഫ്, അക്കൗണ്ടുകൾ ലയിപ്പിച്ചു ഒരു അക്കൗണ്ട് ആക്കുന്നത് വരെ നിലവിൽ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുകയില്ല.

മിനിമം തുക

മിനിമം തുക

രണ്ടാമത്തെടുക്കുന്ന പി.പി.എഫ്. അക്കൗണ്ട് ഒരു അനിയന്ത്രിത അക്കൌണ്ടായി കണക്കാക്കപ്പെടുന്നതിനാൽ, ആ അക്കൗണ്ട് വഴി നിങ്ങൾക്കു പലിശ ലഭിക്കുകയില്ലെന്നതിനാൽ ,മിനിമം തുക മാത്രം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ് ഉചിതം.

പിപിഎഫ് അക്കൗണ്ടുകൾ ലയിപ്പിക്കാൻ

പിപിഎഫ് അക്കൗണ്ടുകൾ ലയിപ്പിക്കാൻ

ഇതിനിടയിൽ നിങ്ങൾക്കു നിങ്ങളുടെ രണ്ടു പിപിഎഫ് അക്കൗണ്ടുകൾ ലയിപ്പിക്കാൻ സാമ്പത്തികകാര്യ വകുപ്പിൽ നിന്ന് അനുമതി തേടാവുന്നതാണ് .ഇതിനു വേണ്ടി,"അക്കൗണ്ട്സ് ഓഫീസ് മഖേന (അണ്ടർ സെക്രട്ടറി-എൻഎസ് ബ്രാഞ്ച് MOF (DEA), New Delhi-1 ) ഒരു കത്ത് നിങ്ങൾ എഴുതണം,അവിടെ നിന്ന് തന്നെ നിങ്ങൾക്കു രണ്ട് അക്കൌണ്ടുകളുടെ വിശദാംശങ്ങളും ലാഭക്കുന്നതാണ്,ഈ പി.പി.എഫ് അക്കൗണ്ടുകളുടെ ലയനത്തിനായി ഒരു അഭ്യർത്ഥനയും നിങ്ങൾക്ക് നൽകാം.

പി.പി.എഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതല്ല നടപടിക്രമങ്ങൾ

പി.പി.എഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതല്ല നടപടിക്രമങ്ങൾ

ഒരു പിപിഎഫ് അക്കൌണ്ട് ഹോൾഡർക്ക് ഒരു ബാങ്ക് ശാഖയിൽ നിന്ന് മറ്റൊന്നിനേയോ അല്ലെങ്കിൽ മറ്റൊരു ബാങ്കിലേക്കോ അവരുടെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയും.

ബാങ്കിന്റെ ശാഖയിലേക്കോ ഒരു ബ്രാഞ്ചിലേക്കോ ട്രാൻസ്ഫർ ചെയ്യണമെങ്കിൽ നിങ്ങളുടെ നിലവിലെ ശാഖയിൽ ഒരു അപേക്ഷ സമർപ്പിക്കുക. പക്ഷേ പുതിയ ബ്രാഞ്ചിൽ അല്ലെങ്കിൽ ബാങ്ക് ശാഖയിൽ ഒരു പി.പി.എഫ് അക്കൌണ്ട് തുറക്കരുത്.

ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ അവസാന നിക്ഷേപങ്ങളുടെ വിശദാംശങ്ങളും പലിശയും ഉൾക്കൊള്ളുന്നുണ്ടോയെന്ന് അറിയാൻ നിങ്ങളുടെ പാസ്ബുക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക.

 

പരിശോധന

പരിശോധന

ഇടപാടുകളോ പലിശയുടെ വിശദാംശങ്ങളോ പാസ് ബുക്കിൽ രേഖപെടുത്തിയിട്ടില്ലെങ്കിൽ ട്രാൻസ്ഫർ ചെയ്യുന്നതിനു മുമ്പേ അത് തിരുത്തേണ്ടതാണ്.പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അത് സഹായിക്കും.

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങളും അനുബന്ധ രേഖകളും പരിശോധിക്കുന്നതാണ്

പരിശോധന വിജയകരമായി കഴിഞ്ഞാൽ പി.പി.എഫ് അക്കൗണ്ട് ബാലൻസ് നിങ്ങളുടെ ബ്രാഞ്ച് അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം ബാങ്ക് ശാഖയിലേക്ക് മാറ്റും.

 

അക്കൗണ്ട് ബാലൻസ്

അക്കൗണ്ട് ബാലൻസ്

പുതിയ ബ്രാഞ്ചിന് നിങ്ങളുടെ അപേക്ഷയും രേഖകളും ലഭിച്ചാൽ,അവർ ഒരു പി.പി.എഫ് അക്കൌണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.അടിസ്ഥാനപരമായി നിങ്ങളുടെ പഴയ അക്കൗണ്ട്ഒ ട്രാസ്‌ഫെറിങ്ങാ ആണ് നടക്കുക.അത് കൊണ്ട് തന്നെ,നിങ്ങളുടെ അക്കൗണ്ടിന്റെ വർഷങ്ങളുടെ എണ്ണം കുറയുകയില്ല.

പുതിയ ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനായി,കെ.വൈ.സി പോലുള്ള വ്യക്തിഗത തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ പുതിയ ബാങ്ക് അല്ലെങ്കിൽ ബ്രാഞ്ച് നിങ്ങളോടു ആവശ്യപ്പെടും.

പുതിയ അക്കൗണ്ട് തുറക്കുകയും സജീവമാകുകയും ചെയ്യുമ്പോൾ, നിങ്ങളുടെ പുതിയ പാസ്സ്‌ബുക്കിൽ നേരത്തെ ഉള്ള അക്കൗണ്ട് ബാലൻസ് ഉൾപെടുത്തുന്നതായിരിക്കും

 

 

English summary

What To Do If You Have Two PPF Accounts?

how to deal with a situation where one has already opened a second PPF accounts and what should ideally do to make the transfer to a new location.
Story first published: Wednesday, January 9, 2019, 11:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X