ഇ. എസ്. ഐ. പദ്ധതി വഴി സൗജന്യ ചികിത്സ ; വിശദാംശങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിത ശൈലി രോഗങ്ങൾ ,നേരത്തെ തന്നെ നമ്മളെ തേടി വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് , ആശുപത്രി ചിലവുകളും അത് പോലെ തന്നെ ഉയരുകയാണ് . ഈ ചിലവുകളുടെ ഭാരം കുറയ്ക്കാനായി സാധാരണ ജനങ്ങൾക്കായി നിരവധി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സംസ്ഥാന ,കേന്ദ്ര സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 
ഇ. എസ്. ഐ. പദ്ധതി വഴി സൗജന്യ ചികിത്സ ; വിശദാംശങ്ങൾ

അത്തരത്തിൽ ഒരുപാടു മുൻപ് തന്നെ സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി പാര്‍ലമെന്റ് പാസ്സാക്കിയ എംപ്ളോയീസ് സ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് സ്വതന്ത്രഭാരതത്തില്‍ നടത്തിയ ആദ്യത്തെ നിര്‍ണ്ണായക നിയമനിര്‍മ്മാണമാണ്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രോഗം, പ്രസവം, തൊഴിലപകടങ്ങളെത്തുടര്‍ന്നുള്ള താല്‍ക്കാലികമോ സ്ഥിരമോ ആയ അവശത, മരണം എന്നീ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയും സാമ്പത്തിക ആുകൂല്യങ്ങളടങ്ങുന്ന പൂര്‍ണ്ണ സംരക്ഷണം വിഭാവം ചെയ്യുന്നതാണ് ഈ നിയമം.

ചികിത്സാുകൂല്യവും സാമ്പത്തിക ആുകൂല്യവും

ചികിത്സാുകൂല്യവും സാമ്പത്തിക ആുകൂല്യവും

പദ്ധതിയുടെ കീഴില്‍ വരുന്ന ജീവക്കാരില്‍ നിന്നും അവരുടെ തൊഴിലുടുമകളില്‍ നിന്നും വേതത്തിന്റെ നിശ്ചിത വിഹിതം സ്വരൂപിച്ച് ധസമാഹരണം നടത്തിയും ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമഗ്രമായ ചികിത്സാുകൂല്യവും സാമ്പത്തിക ആുകൂല്യവും ലഭ്യമാക്കിയുമാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഇന്‍ഷുര്‍ ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കൂം പൂര്‍ണ്ണ ചികിത്സാ പരിരക്ഷ സര്‍വ്വീസ് സിസ്റ്റം മുഖേന 01.05.71 മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ ഇ.എസ്. ഐ സ്കീമിന്റെ ചികിത്സാ വിഭാഗം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് എന്ന പേരില്‍ ഒരു പ്രത്യേക ഡയറക്ട്രേറ്റ് 01.04.85 മുതല്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.

നിയമത്തിലെ നാല്പത്തി ആറാം വകുപ്പു പ്രകാരം ഈ ആനുകൂല്യങ്ങൾ ഒക്കെ സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാണ്

1 ചികിത്സ ആനുകൂല്യം Medical Benefit

2. രോഗാനുകൂല്യം Sickness Benefit

3. പ്രസവ ആനുകൂല്യം Maternity Benefit

4. അവശത ആനുകൂല്യം Disablement Benefit

5. ആശ്രിത ആനുകൂല്യം dependent Benefit

6. മൃതദേഹ സംസ്കാര ചെലവ് Funeral Expenses

 ഡിസ്പെന്‍സറികള്‍/പാനല്‍ ക്ലിനിക്കുകള്‍  ഡിസ്പെന്‍സറികള്‍/പാനല്‍ ക്ലിനിക്കുകള്‍

ഡിസ്പെന്‍സറികള്‍/പാനല്‍ ക്ലിനിക്കുകള്‍ ഡിസ്പെന്‍സറികള്‍/പാനല്‍ ക്ലിനിക്കുകള്‍

ഇ. എസ്. ഐ. പ​ദ്ധതി വഴ ഉള്ള ചികിൽസ ഉറപ്പു വരുത്താനായി ഡിസ്പെന്‍സറികള്‍/പാനല്‍ ക്ലിനിക്കുകള്‍ ഇ.എസ്.ഐ. ആശുപത്രികള്‍, രോഗനിര്‍ണ്ണയ കേന്ദ്രങ്ങള്‍, വിദഗ്ധ ചികല്‍സയക്കായുള്ള എംപാനല്‍ ചെയ്ത ആശുപത്രികള്‍ എന്നിങ്ങനെയുള്ള ശ്രംഖല ഇ.എസ്.ഐ. പദ്ധതി പ്രകാരം രൂപീകരിച്ചിട്ടുണ്ട്. .എസ്.ഐ. ആശുപത്രികളില്‍ നിന്നോ ചില പ്രത്യേക സാഹ്യചര്യങ്ങളില്‍ ഇ.എസ്.ഐ. ഡിസ്പെന്‍സറികളില്‍ നിന്നും ഉള്ള റഫറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ചികല്‍സ ലഭിക്കൂ. വിദഗ്ധ ചികല്‍സാ പദ്ധതി നിബന്ധനകള്‍ക്ക് വിധേയമാണ്‌. ഇന്‍ഷുർ ചെയ്യപ്പെട്ട തൊഴിലില്‍ പ്രവേശിച്ച ദിവസം മുതല്‍ ഇന്‍ഷുർ ചെയ്യപ്പെട്ട വ്യക്തിക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ പരിരക്ഷക്ക് അര്‍ഹതയുണ്ട്.

ആനുകൂല്യം പണമായി ലഭിക്കും

ആനുകൂല്യം പണമായി ലഭിക്കും

രോഗാവസ്ഥ മൂലം തൊഴില്‍ ചെയ്യാനാവാതെ അവധിയെടുക്കേണ്ടി വന്നാല്‍ ലഭിക്കുന്ന ആനുകൂല്യം. രോഗാവസ്ഥയും, അവധി കാലയളവും ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഡോക്ടറില്‍ നിന്നോ അല്ലെങ്കില്‍ ഇ.എസ്.ഐ. ചുമതലപെടുത്തിയിട്ടുള്ള മറ്റു ഡോക്ടര്‍മാരില്‍ നിന്നോ കൃത്യമായ ഇടവേളകളില്‍ വാങ്ങി ഹാജരാക്കിയാല്‍ ഈ ആനുകൂല്യം പണമായി ലഭിക്കും. പ്രതിദിന ശരാശരി വേതനത്തിന്‍റെ 70 ശതമാനം ആണ് രോഗനുകൂല്യമായി പ്രതിദിനം ലഭിക്കുക. ഇന്‍ഷുർ ചെയ്യപ്പെട്ട തൊഴിലില്‍ ഒന്‍പതു മാസം പൂര്‍ത്തിയാക്കിയിരിക്കണം. ഒരു കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ ചുരുങ്ങിയത് 78 ദിവസമെങ്കിലും ഇന്‍ഷുർ ചെയ്യപ്പെട്ട തൊഴിലില്‍ ഉണ്ടായിരിക്കണം. തുടര്‍ച്ചയായ രണ്ട് ആനുകൂല്യ കാലയളവുകളില്‍ 91 ദിവസം വരെ രോഗാനുകൂല്യത്തിന് അര്‍ഹതയുണ്ട്.നിലവിൽ ഈ പദ്ധതി വഴി സൗജന്യ ചികിത്സ ലഭിക്കുന്ന പന്ത്രണ്ടു ആശുപത്രികളാണ് കേരളത്തിൽ ഉള്ളത്. രോഗാവസ്ഥ മൂലം തൊഴില്‍ ചെയ്യാനാവാതെ അവധിയെടുക്കേണ്ടി വന്നാല്‍ ലഭിക്കുന്ന ആനുകൂല്യം. രോഗാവസ്ഥയും, അവധി കാലയളവും ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഡോക്ടറില്‍ നിന്നോ അല്ലെങ്കില്‍ ഇ.എസ്.ഐ. ചുമതലപെടുത്തിയിട്ടുള്ള മറ്റു ഡോക്ടര്‍മാരില്‍ നിന്നോ കൃത്യമായ ഇടവേളകളില്‍ വാങ്ങി ഹാജരാക്കിയാല്‍ ഈ ആനുകൂല്യം പണമായി ലഭിക്കും. പ്രതിദിന ശരാശരി വേതനത്തിന്‍റെ 70 ശതമാനം ആണ് രോഗനുകൂല്യമായി പ്രതിദിനം ലഭിക്കുക. ഇന്‍ഷുർ ചെയ്യപ്പെട്ട തൊഴിലില്‍ ഒന്‍പതു മാസം പൂര്‍ത്തിയാക്കിയിരിക്കണം. ഒരു കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ ചുരുങ്ങിയത് 78 ദിവസമെങ്കിലും ഇന്‍ഷുർ ചെയ്യപ്പെട്ട തൊഴിലില്‍ ഉണ്ടായിരിക്കണം. തുടര്‍ച്ചയായ രണ്ട് ആനുകൂല്യ കാലയളവുകളില്‍ 91 ദിവസം വരെ രോഗാനുകൂല്യത്തിന് അര്‍ഹതയുണ്ട്.നിലവിൽ ഈ പദ്ധതി വഴി സൗജന്യ ചികിത്സ ലഭിക്കുന്ന പന്ത്രണ്ടു ആശുപത്രികളാണ് കേരളത്തിൽ ഉള്ളത്.

English summary

esi, Employees State Insurance Scheme of India

esi or Employees State Insurance Scheme of India is a multidimensional social security system tailored to provide socio-economic protection to worker population and their dependents
Story first published: Tuesday, February 5, 2019, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X