നിങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി കൃത്യസമയത്ത് നേടാം ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുമ്പോള്‍ നിങ്ങളുടെ കാലശേഷവും പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ചും അതിന്റെ കാലാവധി തെരഞ്ഞെടുക്കുമ്പോള്‍, കാരണം നിങ്ങളുടെ ആവശ്യത്തിന് മുന്‍പായി പോളിസി കാലാവധി കഴിയുന്നത് നഷ്ടമാണ്. ഒരു ദീര്‍ഘകാല ഇന്‍ഷ്വറന്‍സ് പോളിസി വാങ്ങുന്നതിനു മുന്‍പായി അറിയേണ്ട അഞ്ചു കാര്യങ്ങള്‍ ഇവിടെ നോക്കാം.

 

1. ഇന്‍ഷ്വറന്‍സ് പോളിസി ആപ്ലിക്കേഷനില്‍ തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തരുത്

1. ഇന്‍ഷ്വറന്‍സ് പോളിസി ആപ്ലിക്കേഷനില്‍ തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തരുത്

നിങ്ങള്‍ അപ്രധാനമെന്ന് കരുതുന്ന ചെറിയ വിവരങ്ങള്‍ പോലും ഇന്‍ഷൂറന്‍സ് ക്ലെയിം നിരസിക്കാന്‍ കാരണമാണ്. നിങ്ങള്‍ പുകവലിക്കുകയോ കുടിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആപ്ലിക്കേഷനിലെ കൃത്യമായ കോളത്തില്‍ അത് രേഖപ്പെടുത്തണം. അതേ പോലെ കുടുംബത്തിലെ അംഗങ്ങളുടെ അസുഖങ്ങളുടെ ചരിത്രവും ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അതും പരാമര്‍ശിക്കണം. ആപ്ലിക്കേഷനില്‍ സത്യസന്ധമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയാല്‍ അത് ഭാവിയില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സ് ക്ലെയിം തിരസ്‌കരിക്കുന്നതില്‍ നിന്നും സംരക്ഷിക്കും. ഓരോ വര്‍ഷവും പോളിസി ക്ലെയിമുകളില്‍ 2 ശതമാനം നിരസിക്കപ്പെടുകയാണ്. അതിന് പ്രധാന കാരണം പോളിസി ഹോള്‍ഡര്‍ നല്‍കിയ തെറ്റായ വിവരങ്ങളാണ്.

2. മെഡിക്കല്‍ ടെസ്റ്റ്

2. മെഡിക്കല്‍ ടെസ്റ്റ്

ടേം ഇന്‍ഷ്വറന്‍സ് പോളിസികള്‍ വലിയ തുകയ്ക്കുള്ള കവറേജ് നല്‍കുന്നു. അതിനാല്‍ ഇത്തരം പോളിസികള്‍ ലഭിക്കാന്‍ വിപുലമായ മെഡിക്കല്‍ ചെക്ക് അപ്പ് നടത്തേണ്ടതുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ പോളിസി ദാതാവ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടേക്കാം. എന്നാല്‍ ഇത് ഭാവിയില്‍ ദോഷകരമായി ബാധിക്കും. തെറ്റായ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് കൊണ്ട് മാത്രം നിങ്ങളുടെ അവകാശവാദം കമ്പനിക്ക് നിരസിക്കാം. നിങ്ങള്‍ കൃത്യമായ മെഡിക്കല്‍ ടെസ്റ്റ് നടത്തുമ്പോള്‍, ഭാവിയില്‍ പോളിസി ഉടമയുടെ നോമിനിയുമായി ഇന്‍ഷൂറന്‍സ് കമ്പനിക്ക് ക്ലെയിമിനെ കുറിച്ച് തര്‍ക്കിക്കാനാകില്ല.

3. കാലാവധി

3. കാലാവധി

പോളിസി ഹോള്‍ഡര്‍ക്ക് താന്‍ ഇനി എത്ര വര്‍ഷം കൂടി ജോലി ചെയ്യുമെന്നത്പരിഗണിച്ച് കാലാവധി തെരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് 30 വയസ്സാണെങ്കില്‍, അടുത്ത 30 (നിങ്ങള്‍ 60 വയസ് ആകുമ്പോള്‍) വര്‍ഷത്തേക്ക് കൂടി കവര്‍ ചെയ്യുന്ന പോളിസി വേണം തെരഞ്ഞെടുക്കാന്‍. അതായത് മുപ്പതാം വയസ്സില്‍ 15 കൊല്ലം കാലാവധിയുള്ള പോളിസിയെടുക്കുന്നത് നഷ്ടമാണ്. നിങ്ങളുടെ പോളിസി കാലാവധി 45 വയസ്സാകുമ്പോള്‍ പൂര്‍ത്തിയാകും.

4. പോളിസി തുക

4. പോളിസി തുക

ചെറിയ പ്രീമിയത്തില്‍ വലിയ കവറേജ് തരുന്ന പോളിയാണ് ടേം ഇന്‍ഷൂറന്‍സ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ നിങ്ങള്‍ അടക്കുന്ന പ്രീമിയം നിങ്ങളുടെ ആവശ്യത്തെ കവര്‍ ചെയ്യണമെന്നില്ല. കമ്പനിയുടെ മതിപ്പിനെ കുറിച്ചും തീര്‍പ്പാക്കിയ ലൈഫ് ഇന്‍ഷ്വറന്‍സ് ക്ലെയിമുകളുടെ എണ്ണത്തെ കുറിച്ചും പരിശോധിക്കേണ്ടതും പ്രധാനമാണ്. ഈ കണക്കുകള്‍ ഐആര്‍ഡിഎഐയുടെ (ഇന്‍ഷുറന്‍സ് കമ്പനി റെഗുലേറ്റര്‍) ഔദ്യോഗിക വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് കണ്ടെത്താനാകും.

കൂടാതെ, ഇന്‍ഷൂറന്‍സ് കവറേജ് നിശ്ചയിക്കുമ്പോള്‍, കുടുംബത്തിന്റെ നിലവിലെ ജീവിത നിലവാരം അനുസരിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയാകുമെന്ന് ഉറപ്പാക്കുക. വരും വര്‍ഷങ്ങളിലെ കറന്‍സിയുടെ മൂല്യവും നിങ്ങള്‍ കണക്കാക്കണം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു കോടിയുടെ പോളിസിയാണെടുക്കുന്നതെങ്കില്‍ 20 വര്‍ഷത്തിന് ശേഷം നിങ്ങളുടെ കുട്ടിക്ക് കോളേജിലേക്ക് പ്രവേശിക്കുമ്പോഴുള്ള ചെലവ് കൂടി കണക്കുകൂട്ടുക.

 5 പ്രീമിയം അടവ്

5 പ്രീമിയം അടവ്

ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇന്‍ഷ്വറന്‍സ് പോളിസി നഷ്ടപ്പെടും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ സെറ്റ് ചെയ്ത വച്ചാല്‍ പ്രീമിയം കൃത്യമായി അടക്കാം. കൂടുതല്‍ മെച്ചപ്പെട്ട പ്രീമിയം, പെയ്‌മെന്റ് കാലയളവ് എന്നിവ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. പ്രീമിയം പ്രതിമാസ, ത്രൈമാസ, അര്‍ധ വാര്‍ഷികം, പ്രതിവര്‍ഷം എന്നിങ്ങനെ അടയ്ക്കാന്‍ ഓപ്ഷന്‍ ഉണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ പ്രീമിയം അടക്കുന്നത് മാസം തോറും പണനഷ്ടപ്പെടുന്നത് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും കൃത്യമായ പണ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് പ്രതിമാസ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകള്‍ക്കായി പോകാം.

English summary

how to get insurance policy on time

how to get insurance policy on time
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X