പി പി എഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി: ഏതിലാണ് നിങ്ങളുടെ പെൺകുട്ടിക്കായി നിക്ഷേപിക്കേണ്ടത്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസം കഴിയും തോറും കൂടി വരുന്ന ചിലവുകളും പണപ്പെരുപ്പവും മനസിലാക്കി ആളുകൾ വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ,പല വിധത്തിലുള്ള നിക്ഷേപങ്ങൾ ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങളുടെ കൂട്ടത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള നിക്ഷേപങ്ങളും ഉണ്ട്. സുകന്യ സമൃദ്ധി എന്നത് അത്തരത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള നിക്ഷേപ മാർഗ്ഗമാണ്.

 
പി പി എഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി: ഏതിലാണ്  നിങ്ങളുടെ പെൺകുട്ടിക്കായി നിക്ഷേപിക്കേണ്ടത്

ആയിരം രൂപയ്ക്കുപകരം ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഒരോ സാമ്പത്തിക വര്‍ഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്..രക്ഷാകര്‍ത്താവിന് പെണ്‍കുട്ടിയുടെ പേരില്‍ പോസ്റ്റ്ഓഫീസില്‍ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും.

 നികുതി ഇളവ് ലഭിക്കും

നികുതി ഇളവ് ലഭിക്കും

നിക്ഷേപത്തിന് ഇപ്പോള്‍ 8.1 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. പെണ്‍കുട്ടിക്ക് 18വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്‍വലിക്കാം. പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാന്‍ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുക .

രക്ഷകര്‍ത്താവിന്‍റെ 3 ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.

സുകന്യ അക്കൗണ്ടിൽ ഓരോ വർഷവും അടയ്ക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി വകുപ്പ് 80(സി) പ്രകാരം മറ്റ് അനുവദനീയമായ നിക്ഷേപങ്ങൾക്ക് ഒക്കെക്കൂടി ലഭ്യമായ 1.5 ലക്ഷം രൂപ വരെയുളള പരിധിക്കുളളിൽ മാത്രമേ ആദായ നികുതി ഇളവ് ലഭിക്കുന്നുളളു എന്ന പോരായ്മയുണ്ട്. സുകന്യ നിക്ഷേപത്തിന് ലഭിക്കുന്ന വാർഷിക പലിശയ്ക്കും വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി നൽകേണ്ടതില്ല.

പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജനവരിയിലാണ് പദ്ധതി തുടങ്ങിയത്. 80 സിപ്രകാരം സുകന്യ പദ്ധതിക്ക് നേരത്തെതന്നെ നികുതിയിളവ് നല്‍കിയിരുന്നുഎങ്കിലും പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനുകൂടി ഇത്തവണത്തെ ബജറ്റിലാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്

സുകന്യ സമൃദ്ധിയിൽ പെൺകുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കായാണ് പണം നിക്ഷേപിക്കുന്നതെങ്കിൽ, പെട്ടന്നൊരു ആവശ്യം വന്നാൽ പണം പിൻവലിക്കാൻ സ്ടാധ്യമാകുന്ന ജനപ്രിയമായൊരു നിക്ഷേപ മാർഗ്ഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. കുറഞ്ഞത് അഞ്ഞൂറു രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാനാകും. 15 വര്‍ഷം കാലാവധിയുള്ള ഈ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ പലിശ നിരക്ക് 7.6 ശതമാനമാണ്. ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗികമായി നിക്ഷേപം പിന്‍വലിക്കാനാകും. വായ്പാ സൗകര്യവും ലഭിക്കുന്നുണ്ട്. പിപിഎഫിനെ കുറിച്ച് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.

എക്കൗണ്ട് തുടങ്ങി ഏഴു വര്‍ഷത്തിനു ശേഷം ഭാഗികമായി പിപിഎഫ് എക്കൗണ്ടില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും.

വര്‍ഷത്തില്‍ ഒരു തവണ നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം പിപിഎഫ് നല്‍കുന്നുണ്ട്.

പിപിഎഫ് എക്കൗണ്ടില്‍ നിന്നുള്ള ഭാഗികമായ പിന്‍വലിക്കല്‍ നികുതി മുക്തമാണ്.

ട്രിപ്പിള്‍ ഇ (എക്‌സെംപ്റ്റ്, എക്‌സെംപ്റ്റ്, എക്‌സെംപ്റ്റ്) കാറ്റഗറിയിലാണ് വരുന്നത്. അതായത് നിക്ഷേപകന്‍ നിക്ഷേപിക്കുമ്പോഴും വരുമാനം നേടുമ്പോഴും പിന്‍വലിക്കുമ്പോഴും നികുതിയില്‍ നിന്ന് മുക്തമാണ്.

പിപിഎഫില്‍ നിന്നുള്ള എല്ലാ പേമെന്റുകളും നികുതി നിയമത്തിന്റെ വകുപ്പ് 10(22) നിയമപ്രകാരം നികുതി മുക്തമാണ്.

വര്‍ഷത്തില്‍ ഒരു പ്രാവശ്യം തുക പിന്‍വലിക്കാന്‍ അനുവദിക്കും

വര്‍ഷത്തില്‍ ഒരു പ്രാവശ്യം തുക പിന്‍വലിക്കാന്‍ അനുവദിക്കും

ക്രെഡിറ്റ് ബാലന്‍സിന്റെ 50 ശതമാനം വരെയാണ് പിന്‍വലിക്കാനാകുന്നത്.

മൈനറുടെ എക്കൗണ്ടില്‍ നിന്നാണ് പിന്‍വലിക്കുന്നതെങ്കില്‍, മൈനറുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണ് തുക പിന്‍വലിക്കുന്നതെന്ന് ഗാര്‍ഡിയന്‍ സത്യവാങ്മൂലം നല്‍കണം.

മച്യുരിറ്റി കാലയളവ് കഴിഞ്ഞും (15 വര്‍ഷത്തിനു ശേഷവും) പിപിഎഫ് എക്കൗണ്ട് തുടര്‍ന്നു കൊണ്ടു കുകയാണെങ്കില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം തുക പിന്‍വലിക്കാന്‍ അനുവദിക്കും. അഞ്ചുവര്‍ഷത്തെ ബ്ലോക്ക് പീരിയഡില്‍ ബാലന്‍സ് തുകയുടെ 60 ശതമാനത്തില്‍ കൂടുതല്‍ പിന്‍വലിക്കാനാകില്ല.

സ്വന്തം പേരിലുള്ളതോ മൈനറുടെ പേരിലുള്ളതോ ആയ പിപിഎഫ് എക്കൗണ്ട് കാലാവധിക്കു മുന്‍പ് ക്ലോസ് ചെയ്യാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എക്കൗണ്ടുകള്‍ക്കു മാത്രമാണ് ഈ സൗകര്യം നല്‍കുന്നത്.

സാധാരണഗതിയില്‍ എന്തെങ്കിലും മാരകമായ അസുഖങ്ങളുടെ ചികിത്സയ്ക്കായോ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായോ മാത്രമാണ് പ്രീമെച്വര്‍ ക്ലോസിംഗ് അനുവദിക്കുന്നത്.

പ്രീമെച്വര്‍ ക്ലോഷര്‍ വഴി ലഭിക്കുന്ന മുതലിനും പലിശയ്ക്കും നിക്ഷേപകര്‍ നികുതി നല്‍കേണ്ടതില്ല.

എക്കൗണ്ട് തുറന്ന് മൂന്നു വര്‍ഷം മുതല്‍ തന്നെ വായ്പാ സൗകര്യം ലഭ്യമാണ്. രണ്ടാമത്തെ വര്‍ഷം എക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനം വരെ വായ്പയെടുക്കാന്‍ സാധിക്കും.

അഞ്ചാമത്തെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെയാണ് പിപിഎഫ് എക്കൗണ്ടില്‍ വായ്പാ സൗകര്യം ലഭിക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പിപിഎഫ് എക്കൗണ്ടില്‍ നിന്ന് വായ്പയെടുക്കാനാകൂ.

English summary

PPF or Sukanya Samriddhi: Which Is A Better Investment For Girl Child?PPF or Sukanya Samriddhi: Which Is A Better Investment For Girl Child?

PPF or Sukanya Samriddhi: Which Is A Better Investment For Girl Child?PPF or Sukanya Samriddhi: Which Is A Better Investment For Girl Child?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X