ആധാറുമായി പാന്‍ കാര്‍ഡ് ഇനിയും ബന്ധിപ്പിച്ചില്ലേ; എങ്കില്‍ അതിനുള്ള നാല് എളുപ്പ വഴികളിതാ...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസും ഇതിനകം വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മാര്‍ച്ച് 31ന് മുമ്പ് തന്നെ പൂര്‍ത്തിയാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. അതിശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദാക്കാനാണ് ആദായ നികുതി വകുപ്പ് ആലോചിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ളവര്‍ ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്നര്‍ഥം. വ്യക്തിയുടെ സുപ്രധാനമായ രണ്ട് രേഖകളായ ആധാറും പാനും ബന്ധിപ്പിക്കാനുള്ള നാല് വഴികളാണ് ചുവടെ.

ഐടി ഇഫയലിംഗ് വെബ്‌സൈറ്റ് വഴി

ഐടി ഇഫയലിംഗ് വെബ്‌സൈറ്റ് വഴി

ആദായ നികുതി വകുപ്പിന്റെ ഇ ഫയലിംഗ് പോര്‍ട്ടലായ incometaxindiaefiling.gov.in വഴി ഓണ്‍ലൈനായി ആധാറും പാനും ലിങ്ക് ചെയ്യാം. പോര്‍ട്ടലിന്റെ ഹോംപേജിലുള്ള 'ലിങ്ക് ആധാര്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഏതാനും മിനുട്ടുകള്‍ക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നിശ്ചിത കോളങ്ങളില്‍ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാര്‍ പ്രകാരമുള്ള പേര് എന്നിവ നല്‍കി ലിങ്ക് ആധാര്‍ ബട്ടനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവ പരസ്പരം ബന്ധിപ്പിക്കപ്പെടും.

 ഐടി റിട്ടേണ്‍ വേളയില്‍

ഐടി റിട്ടേണ്‍ വേളയില്‍

പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള മറ്റൊരു വഴി ആദായ നികുതി റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്ന വേളയില്‍ അതിനായി നല്‍കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തുകയെന്നതാണ്. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ ഫയലിംഗ് വെബ്‌സൈറ്റിനു പുറമെ, നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിഡറ്റഡിന്റെ (എന്‍എസ്ഡിഎല്‍) വെബ്‌സൈറ്റായ tin-nsdl.com, യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ആന്റ് സര്‍വീസസ് ലിമിറ്റഡിന്റെ utiitsl.com എന്നീ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴിയും ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യാം.

എസ്എംഎസ് വഴിയും ലിങ്ക് ചെയ്യാം

എസ്എംഎസ് വഴിയും ലിങ്ക് ചെയ്യാം

ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ മൊബൈല്‍ എസ്എംഎസ് വഴിയും സാധിക്കും. അതിന് ആകെ ചെയ്യേണ്ടത് 567678, 56161 എന്നീ നമ്പറുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് പ്രത്യേക ഫോര്‍മാറ്റില്‍ ഇതിന് വേണ്ടിയുള്ള റിക്വസ്റ്റ് അയക്കുകയെന്നതാണ്. ആദ്യം UIDPAN എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് വിട്ട ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. വീണ്ടും സ്‌പേസ് വിട്ട് പാന്‍ നമ്പര്‍ ടൈപ്പ് ചെയ്താണ് എസ്എംഎസ് അയക്കേണ്ടത്. ഉദാഹരണമായി UIDPAN 112233445566 AAAPA8899Q എന്ന ഫോര്‍മാറ്റില്‍.

പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍

പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍

പാന്‍ കാര്‍ഡിന് ആദ്യമായി അപേക്ഷ നല്‍കുമ്പോഴും പാന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ അപേക്ഷ നല്‍കുമ്പോഴും പാനും ആധാറും ലിങ്ക് ചെയ്യാന്‍ സാധിക്കും. അപേക്ഷയില്‍ ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയാല്‍ മാത്രം മതി, ആദായ നികുതി വകുപ്പ് അവ രണ്ടും ലിങ്ക് ചെയ്തുകൊള്ളും.

Read more about: aadhaar pancard
English summary

regarding aadhaar and pancard linking

regarding aadhaar and pancard linking
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X