പ്രമേഹം, ഹൈപ്പര്ടെന്ഷന്, ഹൃദയ രോഗങ്ങള്‍ എന്നിവയുടെ ലോക തലസ്ഥാനമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ അസുഖം ഇതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡസന്‍ കണക്കിന് ഇന്‍ഷൂറന്‍സ് ക്ലെയിമുകളില്‍ ഓരോ ആഴ്ചയും തീര്‍പ്പാക്കുന്ന രണ്ട് പ്രധാന അസുഖങ്ങള്‍ ഇന്‍ഫെക്ഷനും ക്യാന്‍സറുമാണ്.
മിക്ക ആശുപത്രികളും നല്കുന്ന ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ കൊതുകുകളും വൈറസുകളും പരത്തുന്ന അസുഖങ്ങളെ തുടര്‍ന്നുള്ളതാണ്. ഇത് ഒന്നോ രണ്ടോ ദിവസത്തെ ആശുപത്രി ചെലവ് മാത്രമേ ക്ലെയിം പരിധിയില്‍ വരൂ. എന്നാല്‍ ക്യാന്‍സര്‍ ക്ലെയിമുകള്‍ കുറവാണെങ്കിലും ചികിത്സാ ചെലവ് വളരെ വലുതാണ്. ഇത് തെളിയിക്കാന്‍ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമില്ല. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുള്പ്പെടെയുള്ളവരെ ബാധിച്ച കാന്‍സറുകളുടെ എണ്ണം നമുക്കറിയാം. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നത് സ്തനാര്‍ബുദമാണ്.

എഡെല്‍വീസ് ടോക്കിയോ ലൈഫ് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, അര്‍ബുദത്തിനായുള്ള മികച്ച നിലവാരമുള്ള ചികിത്സാ ചെലവ് 10 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിലാണ്. മറ്റൊരു പഠനത്തില്‍ ഇന്ത്യയിലെ 75% വീടുകളില്‍, കാന്‍സര്‍ ചികിത്സാ ചെലവ് വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ്. ക്യാന്‍സര്‍ ചികിത്സ മിക്ക കുടുംബങ്ങളെയും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. ഒരു ആരോഗ്യ ഇന്‍ഷൂറന്‍സില്‍ മുഴുവന്‍ തുകയും ക്യാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇതുകൊണ്ടാണ് ക്യാന്‍സര്‍ ചികിത്സയ്ക്കായി നമ്മള് തീര്‍ച്ചയായും ഇന്‍ഷ്വര്‍ ചെയ്യേണ്ടത്.
ക്യാന്‍സര്‍ ചികിത്സ ചെലവ് കവര്‍ ചെയ്യാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിരവധി പ്ലാനുകളുണ്ട്. ഈ ഇന്‍ഷുറന്‍സ് പദ്ധതികളുടെ സ്വഭാവം ഒരുപോലെ നല്ലതാണ്. ക്യാന്‍സര്‍ ചികിത്സയ്ക്കായുള്ള മൂന്ന് പദ്ധതികളാണ് സാധാരണ മെഡിക്ലെയിം, ഗുരുതര രോഗത്തിനുള്ള മെഡിക്ലെയിം, അര്‍ബുദ രോഗികള്‍ക്കായി മാത്രമുള്ള ഇന്‍ഷൂറന്‍സ് പദ്ധതി എന്നിവ.

PET സ്കാനുകള്‍, എംആര്‍ഐകള്‍ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണയം, കീമോതെറാപ്പി, റേഡിയേഷന് ചെലവുകള്‍, ചികിത്സയ്ക്ക് ശേഷമുള്ള പരിചരണം എന്നിവ സാധാരണ മെഡിക്ലെയിം ഇന്‍ഷൂറന്‍സ് പരിധിയില്‍ വരും. അതേസമയം ഗുളികകള്‍ വഴിയുള്ള കീമോതെറാപ്പി, ഹോര്‍മോണ്‍ ചികിത്സ, സൈബര്‍ നൈഫ് ചികിത്സ, ചില ചര്‍മ്മ കാന്‍സറുകള്‍ തുടങ്ങിയവ ഇവയില്‍ നിന്നും ഒഴിവാക്കപ്പെടുന്നു.
ക്യാന്‍സര്‍ മാത്രമല്ല മറ്റെല്ലാ രോഗത്തിന്റെയും ചികിത്സാ ചെലവ് വഹിക്കുമെന്നതാണ് മെഡിക്ലെയിം ഇന്‍ഷ്വറന്‍സ് കൊണ്ടുള്ള പ്രയോജനം. എന്നിരുന്നാലും ക്യാന്‍സര്‍ ചികിത്സയ്ക്ക് പര്യാപ്തമായ തുക ലഭിക്കില്ലെന്നതാണ് മെഡിക്ലെയിം ഇന്‍ഷൂറന്‍സിന്റെ പ്രധാന അപാകത. കൂടാതെ മെഡിക്ലെയിം ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ പോളിസി എടുക്കുന്ന സമയത്ത് നിങ്ങള്‍ ആരോഗ്യമുള്ളവരായിരിക്കണം. പ്രായം കൂടുന്തോറും നിങ്ങളുടെ ആരോഗ്യ സ്ഥിതി വഷളാകുമെന്നതിനാല്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുക്കുന്നത് കൂടുതല്‍ ചെലവേറിയതാണ്.

15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗുരുതര അസുഖങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസി രംഗത്ത് വരുന്നത്. എന്നിരുന്നാലും കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ആശയം ഏറ്റെടുക്കുകയും നിരവധി ഒറ്റപ്പെട്ട ഗുരുതരമായ രോഗപ്രതിരോധ പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ പദ്ധതികള്‍ ചികിത്സ ചെലവ് പൂര്‍ണമായും നല്‍കില്ല, പകരം ക്യാന്‍സറോ, അല്ലെങ്കില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റു ഗുരുതരമായ രോഗങ്ങളോ ആണെങ്കില്‍ നിങ്ങള്‍ നിശ്ചിത തുക നല്‍കുകയേ ഉള്ളൂ. ഇതിനായി ആരോഗ്യ പരിശോധന നടത്തുകയും പോളിസിയില്‍ ചേരുമ്പോള്‍ നിങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരായിരിക്കുകയും വേണം.
അടുത്തിടെ ചില കമ്പനികള്‍ ഗുരുതരമായ അസുഖങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി പോലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് മാത്രമായുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. പദ്ധതിയനുസരിച്ച് നിങ്ങള്‍ക്ക് അര്‍ബുദം കണ്ടെത്തുമ്പോള്‍ ഒരു നിശ്ചിത തുക അടക്കണമെങ്കിലും നാലു ഗുണങ്ങളുണ്ട്. മെഡിക്കല്‍ ടെസ്റ്റ് ഇല്ലാതെ പോളിസിയെടുക്കാം. ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ കൂടി വലിയെ ചെലവില്ലാതെ പോളിസിയെടുക്കാം. കൂടാതെ നിങ്ങള്‍ക്ക് ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഭാവിയിലെ പ്രീമിയം അടവ് ഒഴിവാക്കുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications