ഇന്‍ഷൂറന്‍സ് ഏജന്റില്‍ നിന്നും പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ അറിയണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഇന്‍ഷൂറന്‍സ് പോളിസി ഓണ്‍ലൈന്‍ വഴിയല്ലാതെ എടുക്കാനുള്ള പ്ലാന്‍ ആണെങ്കില്‍ നമുക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ ഏജന്റില്‍ നിന്ന് വാങ്ങുക അല്ലെങ്കില്‍ ബ്രോക്കറില്‍ നിന്ന് വാങ്ങുക. എന്നാല്‍ ഇത് പലപ്പോഴും ചെന്നെത്തുക നമ്മുടെ ആവശ്യങ്ങള്‍ക്കും ബജറ്റുമായും ഒട്ടും യോജിക്കാത്ത ഒരു പോളിസിയിലായിരിക്കും. ഇന്‍ഷൂറന്‍സ് ഏജന്റില്‍ നിന്നും പോളിസി എടുക്കുന്നതിന് മുന്‍പ് അറിയേണ്ട 3 കാര്യങ്ങള്‍ ഇവയാണ്.

 ഒരു ഏജന്റ് വെറും ഏജന്റ് മാത്രമാണ്

ഒരു ഏജന്റ് വെറും ഏജന്റ് മാത്രമാണ്

ഒരു ഇന്‍ഷുറന്‍സ് പോളിസി നിങ്ങളുടെയും ഇന്‍ഷ്വറന്‍സ് കമ്പനിയുമായുള്ള ഒരു കരാറാണ്. പോളിസി ഹോള്‍ഡര്‍ എന്ന നിലയിലുള്ള എല്ലാ പോളിസി നിബന്ധനകള്‍, വ്യവസ്ഥകള്‍, അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ കമ്പനി എഗ്രിമെന്റ് ശ്രദ്ധയോടെ വായിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ഏജന്റിനെ നേരത്തെ പരിചയമുണ്ടായിരിക്കാം, ഏജന്റിന്റെ ഇന്‍ഷൂറന്‍സ് പോളിസി നേരത്തെ വാങ്ങിയിരിക്കാം, എന്നാല്‍ പോലും അവന്‍ / അവള്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കും നിങ്ങള്‍ക്കുമിടയിലെ വെറുമൊരു ബ്രോക്കര്‍ അല്ലെങ്കില്‍ ഇടനിലക്കാരന്‍ മാത്രമാണ്. മാത്രമല്ല പോളിസിയിലെ എല്ലാ ഘടകങ്ങളും നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാതെ വന്നേക്കാം.

 

നിങ്ങള്‍ ദീര്‍ഘകാല നിക്ഷേപ നിക്ഷേപകരാണെങ്കില്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് സേവനങ്ങളെ കുറിച്ചും കമ്പനിയുമായി ബന്ധപ്പെടുന്നതിനുള്ള വ്യത്യസ്ത രീതികള്‍ അല്ലെങ്കില്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഭാവിയില്‍ നിങ്ങള്‍ താമസസ്ഥലം മാറിയാല്‍, കമ്പനി പ്രീമിയം പെയ്‌മെന്റ് എങ്ങനെ അടക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍. അതായത് പ്രീമിയം അടയ്ക്കുന്നതിന്റെയും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന്റെയും ആത്യന്തിക ഉത്തരവാദിത്തം നിങ്ങളുടെ കൈകളിലാണ്.

 

ഒരു ഏജന്റ് തന്റെ ജോലി എത്രത്തോളം നന്നായി ചെയ്യും

ഒരു ഏജന്റ് തന്റെ ജോലി എത്രത്തോളം നന്നായി ചെയ്യും

പലരും ഭാഗിക വരുമാനത്തിന്റെ ഒരു മാര്‍ഗമായാണ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വില്‍ക്കുന്നത്. പക്ഷേ ഇതൊരിക്കലും അവരുടെ ജോലിയുടെ ഗൗരവം കുറയ്ക്കുന്നില്ല. എന്നാല്‍ ഒരു ഉപഭോക്താവ് എന്ന നിലയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഏജന്റ് നല്‍കേണ്ടതാണ്, കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടതാണ്.

നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ഏജന്റ് മനസ്സിലാക്കുന്നുണ്ടോ? നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള പോളിസിയാണോ ഏജന്റ് നല്‍കുന്നത്? നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ചാണോ അതോ ഏജന്റിനെ കമ്മീഷനു വേണ്ടിയാണോ പോളിസി എടുപ്പിക്കുന്നത്? തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.

 

ഏജന്റിന്റെ എക്‌സ്പീരിയന്‍സ് അറിഞ്ഞിരിക്കുന്നതും അവര്‍ ജോലിയില്‍ എത്രത്തോളം സീരിയസ്സാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കാരണം ചിലര്‍ ഭാവിയില്‍ ഇന്‍ഷൂറന്‍സ് പോളിസി വില്‍ക്കുന്നത് നിര്‍ത്താന്‍ സാധ്യതയുണ്ട്.

 

ഏജന്റിന്റെ വാഗ്ദാനങ്ങളില്‍ മയങ്ങാതെ പെയ്‌മെന്റിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക

ഏജന്റിന്റെ വാഗ്ദാനങ്ങളില്‍ മയങ്ങാതെ പെയ്‌മെന്റിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക

ആദ്യ പ്രീമിയം അടക്കുന്നതിന്റെ ഭാഗമായി നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുമെന്നടക്കം ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ നിങ്ങള്‍ക്ക് നല്‍കുന്ന അനാവശ്യ വാഗ്ദാനങ്ങള്‍ ഒഴിവാക്കുക.

കാരണം പോളിസിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതാണ്. ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ വൈബ്‌സൈറ്റില്‍ നിന്നോ അവരുടെ കസ്റ്റമര്‍ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ ലഭിക്കുന്നതാണ്. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഐഐ)യുടെ അനുവാദത്തോടെ രൂപകല്പന ചെയ്തവയാണ് ഇവ. അതിനാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഒരിക്കലും നിങ്ങളെ വഞ്ചിക്കാന്‍ കഴിയില്ല. ഏജന്റ് മതിയായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, ഓണ്‍ലൈനില്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി വാങ്ങാവുന്നതാണ്.


ഏജന്‍സിക്ക് ഒരു നിശ്ചിത ഇന്‍ഷ്വറന്‍സ് ഉല്‍പന്നം വില്‍ക്കേണ്ടതുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ക്കതൊരു നല്ല ഇടപാടല്ലായിരിക്കാം. നിങ്ങളൊരിക്കലും തെറ്റായ വില്‍പ്പന നടത്തുന്നതിന്റെ ഇരയായിത്തീരുന്നില്ലെന്ന് ഉറപ്പാക്കുക.

 

 

English summary

three things to know about insurance policy

three things to know about insurance policy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X