ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ടും മാറ്റാം ഈസിയായി; അറിയേണ്ട കാര്യങ്ങൾ ഇതാ..

അടുത്ത സാമ്പത്തിക വർഷം മുതൽ ജോലി മാറുന്നതിനൊപ്പം ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേയ്ക്ക് ഓട്ടോമാറ്റിക്കായി തന്നെ മാറും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിൽ മന്ത്രാലയ വ‍ൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പ് പ്രകാരം അടുത്ത സാമ്പത്തിക വർഷം മുതൽ ജോലി മാറുന്നതിനൊപ്പം ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേയ്ക്ക് ഓട്ടോമാറ്റിക്കായി തന്നെ മാറും.

നിലവിലെ രീതി

നിലവിലെ രീതി

നിലവിൽ പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേയ്ക്ക് മാറ്റുന്നതിന് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) ഉണ്ടെങ്കിൽ കൂടിയും പ്രത്യേകം അപേക്ഷ സമ‍ർപ്പിക്കണം. ഇപിഎഫ്ഒയ്ക്ക് ഓരോ വർഷവും എട്ടു ലക്ഷത്തോളം ഇപിഎഫ് ട്രാൻസ്ഫർ അപേക്ഷകളാണ് ലഭിക്കുന്നത്. പുതിയ രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ഇപിഎഫ്ഒ. അടുത്ത സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർണമായും നടപ്പിലാക്കാനാകുമെന്നാണ് ചില മുതിർന്ന തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിനായുള്ള 80 ശതമാന നടപടികളും ഓൺലൈനിൽ ചെയ്തുകൊണ്ടിരിക്കുകയാണ്.

എങ്ങനെ?

എങ്ങനെ?

പുതിയ സ്ഥാപനത്തിലേക്കു ജോലി മാറുമ്പോള്‍ ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങള്‍ ഇപിഎഫ്ഒ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. യു.എ.എന്നും നൽകേണ്ടതാണ്. തുടർന്നുള്ള ബാക്കി ഘട്ടങ്ങള്‍ തനിയേ അപ്‌ഡേറ്റ് ആകും. അതായത് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേയ്ക്ക് മാറ്റാൻ ജീവനക്കാരന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട കാര്യം പോലുമില്ല.

യുഎഎൻ

യുഎഎൻ

പുതിയ രീതി നടപ്പിലാക്കിയാൽ പിന്നീട് യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) ഒരു ബാങ്ക് അക്കൗണ്ട് പോലെയാണ് പ്രവർത്തിക്കുക. സ്ഥലമോ സ്ഥാപനമോ മാറിയാലും ജീവനക്കാർക്ക് യുഎഎൻ വഴി എല്ലാവിധ സാമൂഹ്യ സുരക്ഷിതത്വ ആനുകൂല്യങ്ങളും ലഭ്യമാകും. എത്ര തവണ ജോലി മാറിയാലും ഇത് തുടരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പിഎഫ് അക്കൗണ്ട് എന്നത് സ്ഥിരമായ ഒരു അക്കൗണ്ട് ആണ്. ജോലി മാറുന്നതിന് ഒപ്പം ഇത് തുടരാം എന്ന കാര്യം പ്രത്യേകം ഓ‍ർക്കണം. ഇതിനായി ജോലി മാറുമ്പോള്‍ നിങ്ങളുടെ പഴയ പിഎഫ് അക്കൗണ്ടിന്റെ പിഎഫ് നമ്പര്‍ അറിഞ്ഞിരിക്കണം. പുതിയ സ്ഥാപനത്തിലെത്തുമ്പോള്‍ കോംപോസിഷന്‍ ഡിക്ലറേഷന്‍ എന്ന ഫോം ഫില്‍ ചെയ്യുകയും വേണം. കൂടാതെ എൻ‍റോൾമെന്റിന് ആധാറും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

malayalam.goodreturns.in

English summary

EPF transfer on job change to become automated from next fiscal

Subscribers of retirement fund body EPFO would not require to file employee provident fund (EPF) transfer claims on changing jobs from the next fiscal as the process would be made automated, according to a labour ministry official.
Story first published: Monday, March 11, 2019, 12:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X