പോസ്റ്റ് ഓഫീസ് നിക്ഷേപകർക്കും ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം; രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് ഇനി ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യവും ലഭ്യമാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തി ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് (പിഒഎസ്ബി) അക്കൗണ്ടിൽ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. ebanking.indiapost.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കുന്നത്.
ആവശ്യമായവ
- സാധുതയുള്ള ആക്ടീവ് സിംഗിൾ അല്ലെങ്കിൽ സംയുക്ത സേവിംഗ്സ് അക്കൗണ്ട്
- കെവൈസി രേഖകൾ
- എടിഎം/ ഡെബിറ്റ് കാർഡ്
- മൊബൈൽ നമ്പർ
- ഇ-മെയിൽ അഡ്രസ്
- പാൻ കാർഡ്
ഇന്റർനെറ്റ് ബാങ്കിംഗിന്റെ നേട്ടങ്ങൾ
- സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് റിക്കറിംഗ് ഡിപ്പോസിറ്റിലേയ്ക്കും ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിലേയ്ക്കും ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാം
- റിക്കറിംഗ് ഡിപ്പോസിറ്റ്, എഫ്ഡി എന്നിവ ഓപ്പൺ ചെയ്യാനും ക്ലോസ് ചെയ്യാനും നെറ്റ് ബാങ്കിംഗ് സേവനം പ്രയോജനപ്പെടുത്താം
താഴെ പറയുന്നവയാണ് ഇന്ത്യ പോസ്റ്റ് ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ.
സ്റ്റെപ് 1
- നിങ്ങളുടെ ശാഖയിലെത്തി ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക
- ആവശ്യമായ രേഖകൾ സഹിതം അപേക്ഷാ ഫോം സമർപ്പിക്കുക
സ്റ്റെപ് 2
- അഭ്യർത്ഥന വിജയകരമായി പ്രോസസ് ചെയ്തുകഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് അലേർട്ട് ലഭിക്കും
- എസ്എംഎസ് വഴി ലഭിച്ച URLൽ ക്ലിക്ക് ചെയ്ത് ഇന്ത്യ പോസ്റ്റ് ഇൻറർനെറ്റ് ബാങ്കിംഗ് പേജ് തുറക്കുക
- തുടർന്ന് ന്യൂ യൂസർ ആക്റ്റിവേഷൻ എന്ന ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3
- ആവശ്യമായ വിശദാംശങ്ങൾ നൽകി ഇന്റർനെറ്റ് ബാങ്കിംഗ് ലോഗിൻ യൂസർ നെയിമും പാസ്‍വേഡും സെറ്റ് ചെയ്യുക
- തുടർന്ന് ലോഗിൻ ചെയ്ത് സുരക്ഷാ ചോദ്യത്തിന് ഉത്തരം നൽകുക
- അതിനുശേഷം നിങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നെറ്റ്ബാങ്കിംഗ് വഴി നടപ്പിലാക്കാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications