സുകന്യ സമൃദ്ധി യോജന: മകളുടെ ഓരോ വയസ്സിലും അവൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'സുകന്യ സമൃദ്ധി'. 2015 ജനുവരിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പദ്ധതി വഴി മകളുടെ ഓരോ പ്രായത്തിലും അവൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഇവയാണ്.

0 മുതൽ 10 വയസ്സ് വരെ

0 മുതൽ 10 വയസ്സ് വരെ

പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരാവുന്നതാണ്. മാതാപിതാക്കളാണ് മക്കളുടെ പേരിൽ നിക്ഷേപ പദ്ധതി ആരംഭിക്കേണ്ടത്. അക്കൗണ്ട് തുറക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട രേഖകളിൽ ഒന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആണ്. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ ഒരാളുടെ പേരിൽ രണ്ട് അക്കൗണ്ടുകൾ തുറക്കാൻ പാടില്ല.

അഞ്ച് വർഷം

അഞ്ച് വർഷം

പദ്ധതിയിൽ ചേർന്ന് അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ തുക പിൻവലിക്കാവുന്നതാണ്. ജീവന് ഭീഷണിയായ രോഗത്തിന് വേണ്ടിയുള്ള ചികിത്സാ സഹായം, അനുകമ്പയുടെ അടിസ്ഥാനത്തിലുള്ള മറ്റ് കാരണങ്ങൾ എന്നിവ പരി​ഗണിച്ച് പണം പിൻവലിക്കാം. പക്ഷേ മുഴുവൻ നിക്ഷേപത്തിനും ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ മാത്രമേ ലഭിക്കൂ.

പത്ത് വയസ്സ്

പത്ത് വയസ്സ്

പദ്ധതിയിൽ അം​ഗമായ പെൺകുട്ടിക്ക് പത്ത് വയസ്സ് കഴിഞ്ഞാൽ സ്വന്തമായി അക്കൗണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. പിന്നീട് മാതാപിതാക്കൾക്ക് മാത്രമല്ല പെൺകുട്ടിയ്ക്കും സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിക്കാം.

15 വർഷം

15 വർഷം

അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന്, ആദ്യ 15 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപം നടത്തണം. അതായത് ഒൻപത് വയസ്സുള്ള പെൺകുട്ടിയ്ക്ക് വേണ്ടി ആരംഭിച്ച നിക്ഷേപം 24 വയസ്സ് ആകുന്നതുവരെ തുടരണം. ഇങ്ങനെ നിക്ഷേപിച്ചാൽ 21 വർഷം പൂർത്തിയാകുമ്പോൾ പണം പിൻവലിക്കാം. അതായത് പെൺകുട്ടിക്ക് 30 വയസ്സ് ആകുമ്പോൾ.

18 വയസ്സ്

18 വയസ്സ്

പണം പിൻവലിക്കാൻ കഴിയുന്ന അടുത്ത ഘട്ടം പെൺകുട്ടി 18 വയസ്സ് തികയുമ്പോഴാണ്. ഫണ്ട് അവളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ പിൻവലിക്കാവൂ. പരമാവധി 50 ശതമാനം വരെ തുക ഉന്നത വിദ്യാഭ്യാസത്തിനും മറ്റും പിൻവലിക്കാം.

21 വർഷം

21 വർഷം

അക്കൗണ്ട് ആരംഭിക്കുന്ന തീയതി മുതൽ 21 വർഷമാണ് പദ്ധതിയുടെ മുഴുവനായുള്ള കാലാവധി. പ്രതിമാസം 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 14 വർഷം കൊണ്ട് നിക്ഷേപ തുക 168000 രൂപയായിരിക്കും. എന്നാൽ കാലാവധിക്ക് ശേഷം പിൻവലിക്കുമ്പോൾ ‌6 ലക്ഷം രൂപ തിരികെ ലഭിക്കും.

അക്കൗണ്ട് തുറക്കേണ്ടത് എവിടെ?

അക്കൗണ്ട് തുറക്കേണ്ടത് എവിടെ?

സർക്കാരിന്റെ അറിയിപ്പ് അനുസരിച്ച് ഏതെങ്കിലും പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലോ, പൊതുമേഖലാ ബാങ്കുകളിലോ ആണ് അക്കൗണ്ട് തുറക്കേണ്ടത്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന പലിശയടക്കം മുഴുവന്‍ തുകയും നികുതി മുക്തമാണ്.

നിക്ഷേപ പരിധി

നിക്ഷേപ പരിധി

പരമാവധി 1.50 ലക്ഷം രൂപ വരെ ഒരു വ‍ർഷം നിക്ഷേപിക്കാൻ സാധിക്കും. ഒരു മാസത്തിലോ അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിലോ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധിയുമില്ല.

malayalam.goodreturns.in

English summary

Sukanya Samriddhi Yojana: Important watchouts before you invest

Government backed Sukanya Samriddhi Yojana (SSY) is targeted towards a girl child and her financial needs such as education and marriage.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X