ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ തന്നെ നോമിനിയെ വയ്ക്കാനും വയ്ക്കാതിരിക്കാനുമുള്ള ഓപ്ഷനുണ്ട്. എന്നാൽ നോമിനിയെ വയ്ക്കുന്നതാണ് നിങ്ങളുടെ മരണ ശേഷം ബന്ധുക്കൾക്ക് ഏറെ സഹായകമാകുക. കാരണം നോമിനിയില്ലാത്ത അക്കൗണ്ടിൽ നിന്ന് പണം ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ആവശ്യമായ രേഖകൾ
നോമിനി ഇല്ലാതെ അക്കൗണ്ട് ഉടമ മരിച്ചാൽ ബാങ്കിൽ ഹാജരാക്കേണ്ട പ്രധാന രേഖകൾ താഴെ പറയുന്നവയാണ്.
- ഡിപ്പോസിറ്ററുടെ മരണ സർട്ടിഫിക്കറ്റ്
- നോമിനിയുടെ തിരിച്ചറിയൽ രേഖകൾ
നടപടിക്രമങ്ങൾ
ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ അന്വേഷണം നടത്തി അനന്തരാവകാശികളാരെന്നു തീരുമാനിച്ചാകും ബാങ്ക് ഇടപാട് തീർക്കുക. അക്കൗണ്ടിൽ ചെറിയ തുക മാത്രമേ ഉള്ളൂവെങ്കിലാണ് ഈ രീതിയിൽ നടപടികൾ സ്വീകരിക്കുന്നത്.
എന്താണ് ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ്?
അക്കൗണ്ടിൽ വലിയ തുകകൾ ഉള്ളപ്പോൾ നോമിനിയെ വച്ചിട്ടില്ലെങ്കിൽ അനന്തരാവകാശികൾ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോടതിയിൽ നിന്നാണ് ഈ സർട്ടിഫിക്കറ്റ് ലഭിക്കുക. മരണ സർട്ടിഫിക്കറ്റിനൊപ്പമാണ് ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. മരിച്ചയാളുടെ യഥാർത്ഥ അനന്തരാവകാശിയ്ക്ക് കോടതിയിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റാണിത്.
ഒന്നിലധികം അനന്തരാവകാശികളുണ്ടെങ്കിൽ
ഒന്നിലധികം അനന്തരാവകാശികളുണ്ടെങ്കിൽ മരിച്ച ആളെയും കുടുംബാംഗങ്ങളെയും നന്നായി പരിചയമുള്ള, ബാങ്കിന് പൂർണവിശ്വാസമുള്ള, രണ്ട് ഇടപാടുകാർ തരുന്ന ഡിക്ലറേഷന്റെ അടിസ്ഥാനത്തിൽ അനന്തരാവകാശികളെ തീരുമാനിക്കും. ഇതിനായുള്ള ഫോം പൂരിപ്പിച്ച് വില്ലേജ് ഓഫിസറുടെയോ പഞ്ചായത്ത് അധികൃതരുടെ മുന്നിൽ വച്ച് ഒപ്പിട്ട് സമർപ്പിക്കണം. അവകാശികൾക്കിടയിൽ തർക്കമുണ്ടെങ്കിൽ കോടതിയുടെ ഉത്തരവ് അനുസരിച്ച് മാത്രമേ ബാങ്കുകൾ പണം കൈമാറൂ.
ജോയിന്റ് അക്കൗണ്ടിലെ പണം
ജോയിന്റ് അക്കൗണ്ട് ഹോൾഡർമാരിൽ ഒരാൾ മരിച്ചാൽ അവശേഷിക്കുന്ന ആൾക്കായിരിക്കും അക്കൗണ്ടിലുള്ള പണത്തിന് പൂർണാവകാശം. മരിച്ച വ്യക്തിയുടെ പേര് ഇല്ലാതാക്കാൻ അപേക്ഷയും മരണ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ബാങ്കിൽ നൽകണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
