വിദേശത്ത് ജോലിയ്ക്ക് പോകാൻ പ്ലാനുണ്ടോ? പോകും മുമ്പ് തീർച്ചയായും ചെയ്യണം ഈ അഞ്ച് കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്ത് ജോലി ലഭിക്കുന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ ജോലി ലഭിച്ചു കഴിഞ്ഞാൽ വിദേശത്തേയ്ക്ക് പോകുന്നതിന് മുമ്പ് ചെയ്തു തീർക്കേണ്ട നടപടിക്രമങ്ങളും ചില്ലറയല്ല. എന്തൊക്കെയാണ് നിങ്ങൾ പോകുന്നതിന് മുമ്പ് നാട്ടിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.

 

നിക്ഷേപങ്ങൾ ക്ലോസ് ചെയ്യുക

നിക്ഷേപങ്ങൾ ക്ലോസ് ചെയ്യുക

പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തുടങ്ങിയവ വിദേശത്തേയ്ക്ക് പോകും മുമ്പ് തന്നെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. ഇത്തരം നിക്ഷേപങ്ങളിൽ ചിലതിന് ഓൺലൈൻ മോനിട്ടറിം​ഗ് സംവിധാനമില്ല. അതുകൊണ്ട് തന്നെ ദീർഘകാലത്തേയ്ക്ക് വിദേശത്തേയ്ക്ക് പോകുന്നവർ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണ് നല്ലത്.

ഇൻഷുറൻസ് പോളിസികൾ പരിശോധിക്കുക

ഇൻഷുറൻസ് പോളിസികൾ പരിശോധിക്കുക

മറ്റ് ഒരു രാജ്യത്ത് ജോലിയ്ക്ക് പോകുമ്പോൾ തീർച്ചയായും നിങ്ങൾക്ക് അവിടുത്തെ ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടി വരും. അതുകൊണ്ട് നാട്ടിൽ നിങ്ങൾ അടയ്ക്കുന്ന പോളിസിയ്ക്ക് ഉപയോ​ഗമില്ലാതെ വരും. അതിനാൽ നിങ്ങളുടെ പോളിസിയുടെ നേട്ടങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം തുക അടയ്ക്കുന്നത് തുടരുകയോ ക്ലോസ് ചെയ്യുകയോ ചെയ്യാം.

ഇപിഎഫ്

ഇപിഎഫ്

മൂന്നു വർഷത്തിലധികം സംഭാവനകളൊന്നും ലഭ്യമല്ലെങ്കിൽ നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൌണ്ടിൽ നിന്ന് പലിശ ലഭിക്കുകയില്ല. മൂന്ന് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാം.

നോൺ റെസിഡന്റ് അക്കൗണ്ട്

നോൺ റെസിഡന്റ് അക്കൗണ്ട്

വിദേശത്ത് പോയതിന് ശേഷം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട്, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകൾ തുടങ്ങിയവയൊക്കെ നോൺ-റസിഡന്റ് അക്കൌണ്ടുകളാക്കി മാറ്റുക എന്നതാണ്. പഴയ അക്കൗണ്ടുകൾ തുടരാനും നികുതി, വരുമാന രേഖകൾ കൃത്യമായിരിക്കുന്നതിനും വേണ്ടിയാണിത്.

ചട്ടങ്ങളും നിയന്ത്രണങ്ങളും

ചട്ടങ്ങളും നിയന്ത്രണങ്ങളും

ഓരോ രാജ്യങ്ങളിലും ബാധകമായ ചട്ടങ്ങളും നിയന്ത്രണങ്ങളും വ്യത്യസ്തമായിരിക്കും. അമേരിക്കയിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ FATCA നിയന്ത്രണങ്ങളാകും നിങ്ങൾക്ക് ബാധകമാകുക. അതായത് വിദേശത്ത് ചെന്നതിന് ശേഷം മ്യൂച്വൽ ഫണ്ടുകളിൽ പുതിയ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപകർ FATCAയിൽ അറിയിക്കേണ്ടതാണ്.

malayalam.goodreturns.in

English summary

Moving abroad for work? Here are 7 things you must do

There is usually a good amount of procedural aspects to take care of, and there is the task of managing and investing the new income in the new regime.
Story first published: Tuesday, April 30, 2019, 6:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X