സാഹസിക യാത്ര പോകാൻ താത്പര്യമുണ്ടോ? എങ്കിൽ തീർച്ചയായും ചെയ്യണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ടൂറിസം മേഖല അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇന്ത്യക്കാർക്കിടയിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള യാത്രകളും വർദ്ധിച്ചു വരികയാണ്. സാ​ഹസിക യാത്രകളെ ഇഷ്ട്ടപ്പെടുന്നവരും ഏറെയാണ്. എന്നാൽ സാഹസിക യാത്ര ചെയ്യാൻ താത്പര്യമുള്ളവർ തീർച്ചയായും ഇക്കാര്യങ്ങൾ ഓർക്കുക.

റിപ്പോർട്ട് ഇങ്ങനെ

റിപ്പോർട്ട് ഇങ്ങനെ

അടുത്തിടെ ബെയ്ൻ ആൻഡ് കമ്പനി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാഹസിക ടൂറിസവും ആക്ടിവിറ്റി ട്രാവൽ മാർക്കറ്റും 2017 മുതൽ 2023 വരെയുള്ള കാലയളവിൽ 17.4% വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ 35 വയസ്സിൽ താഴെയുള്ളവർക്കിടയിലാണ് സാഹസിക യാത്രകൾ ജനപ്രിയമായിക്കൊണ്ടിരിക്കുന്നത്.

യാത്രാ ഇൻഷുറൻസുകൾ

യാത്രാ ഇൻഷുറൻസുകൾ

യാത്രാ ഇൻഷുറൻസുകൾ മിക്ക് ഇൻഷുറൻസ് കമ്പനികളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ബംഗീ ജംബിംഗ്, പാരാഗ്ലൈഡിങ്, പർവതാരോഹണം, റേസിംഗ് മുതലായ സാഹസിക പ്രവർത്തികൾക്ക് പല കമ്പനികളും ഇൻഷുറൻസ് കവർ നൽകാറില്ല. സാധാരണ ലഭിക്കുന്ന യാത്ര ഇൻഷുറൻസുകൾ ഫ്ലൈറ്റ് കാലതാമസങ്ങൾ, രേഖകൾ നഷ്ടപ്പെടൽ, അപകടങ്ങൾ എന്നിവ പോലുള്ള സാഹചര്യങ്ങളെ മാത്രം കവർ ചെയ്യുന്നവയാണ്.

ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ്

ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ്

ഇന്ത്യയിൽ അഡ്വഞ്ചർ സ്പോർട്സ് കവറേജ് നൽകുന്ന ഒരേയൊരു കമ്പനി ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ് ആണ്. 2016ലാണ് ഗ്ലോബൽ പേഴ്സണൽ ആക്സിഡന്റ് പ്ലാനിനൊപ്പം അഡ്വഞ്ചർ സ്പോർട്സ് കവറേജു കൂടി കമ്പനി കൂട്ടിച്ചേർത്തത്.

ഇൻഷുറൻസ് കവർ

ഇൻഷുറൻസ് കവർ

പോളിസി ഉടമയ്ക്ക് 1 കോടി രൂപയുടെ വരെ ഇൻഷുറൻസ് കവറാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. മരണം സംഭവിക്കുകയോ ചികിത്സിച്ച് ഭേദമാക്കാനാകാത്ത അം​ഗവൈകല്യം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ഈ തുക ലഭിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ

വിദേശ രാജ്യങ്ങളിൽ

വിദേശ രാജ്യങ്ങളിൽ അഡ്വഞ്ചർ സ്പോർട്സ് കവറേജ് നൽകുന്ന നിരവധി ഇൻഷുറൻസ് കമ്പനികളുണ്ട്. എന്നാൽ ഇന്ത്യയിൽ ബജാജ് അലിയൻസ് മാത്രമാണ് കവറേജ് നൽകുന്നത്. അതുകൊണ്ട് വിദേശങ്ങളിലാണ് നിങ്ങൾ സാഹസിക യാത്ര ചെയ്യുന്നതെങ്കിൽ അവിടുത്തെ ഇൻഷുറൻസ് കമ്പനികളെക്കുറിച്ചും കവറേജുകളെക്കുറിച്ച് അന്വേഷിച്ച് അറിഞ്ഞതിന് ശേഷം യാത്ര ആരംഭിക്കുക.

malayalam.goodreturns.in

English summary

Planning an adventure trip? Here's an insurance option you need to know

The tourism industry is growing in India as more and more Indians are travelling going on trips within the country and abroad. As per a recent Bain and Company report, Indian travellers went on approximately 2 billion domestic and international trips in 2018. While most trips are either business or leisure trips, many people nowadays also go on adventure trips.
Story first published: Saturday, April 27, 2019, 10:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X