സ്വർണത്തിൽ കാശിറക്കുന്നത് നഷ്ട്ടക്കച്ചവടമല്ല; കിട്ടാനിരിക്കുന്ന നേട്ടങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വർണത്തിനോട് എന്നും അൽപ്പം താത്പര്യം കൂടുതലായിരിക്കും. ആഭരണങ്ങൾ അണിഞ്ഞു നടക്കാൻ മാത്രമല്ല, മികച്ച ഒരു നിക്ഷേപം മാർ​ഗം കൂടിയാണ് സ്വർണം. ലോകമെമ്പാടും സ്വർണ നിക്ഷേപം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് കണക്കാക്കുന്നത്.
ഇതിന് കാരണമെന്ത്? സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിന്റെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്? തുടങ്ങിയ ചോ​ദ്യങ്ങൾക്കുള്ള ഉത്തരമാണ് ചുവടെ ചേർക്കുന്നത്.

നിക്ഷേപരുടെ എണ്ണത്തിൽ കുറവ്

നിക്ഷേപരുടെ എണ്ണത്തിൽ കുറവ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വർണം വാങ്ങുന്നവരുടെയും സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെയും എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വർണത്തിൽ മാത്രമല്ല പരമ്പരാ​ഗതമായ പല നിക്ഷേപങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതു തന്നെയാണ്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ, ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ തുടങ്ങിയവയിൽ പണം നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും ​ഗണ്യമായ കുറവുണ്ട്.

പെട്ടെന്ന് നേട്ടം

പെട്ടെന്ന് നേട്ടം

എത്രയും പെട്ടെന്ന് നേട്ടമുണ്ടാക്കുക എന്നതാണ് ഇന്ന് നിക്ഷേപകരുടെ ചിന്ത. അതുകൊണ്ട് തന്നെ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ, ഇക്വിറ്റി നിക്ഷേപങ്ങൾ തുടങ്ങിയ ലാഭകരമായതും മെച്ചപ്പെട്ട വരുമാനം വാ​ഗ്ദാനം ചെയ്യുന്നതുമായ നിക്ഷേപ ഓപ്ഷനുകളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. ചില്ലറ നിക്ഷേപകർ കൂടുതൽ താല്പര്യം കാണിക്കുന്നു. എന്നാൽ കുറഞ്ഞ റിട്ടേൺ ആണെങ്കിൽ പോലും വലിയൊരു വിഭാ​ഗം ആളുകൾ സ്വർണത്തിന് മുൻഗണന നൽകുന്നുണ്ട്. ഇതിന് കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ?

നിക്ഷേപ മൂല്യം കൈയിൽ തന്നെ

നിക്ഷേപ മൂല്യം കൈയിൽ തന്നെ

നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് സ്വർണം നമ്മുടെ കൈയിൽ തന്നെ ലഭിക്കും എന്നതാണ് സ്വർണത്തിന്റെ പ്രത്യേകത. മറ്റ് നിക്ഷേപ മാർ​ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയും വേ​ഗം പണമാക്കി മാറ്റാമെന്നതും സ്വർണത്തിന്റെ പ്രത്യേകതയാണ്.

വിപണിയിലെ ചാഞ്ചാട്ടം

വിപണിയിലെ ചാഞ്ചാട്ടം

ഇക്വിറ്റി, ഡെറ്റ് ഫണ്ടുകൾ തുടങ്ങിയ നിക്ഷേപ ഓപ്ഷനുകൾ പോലെ വിപണിയിലെ അസ്ഥിരത സ്വർണത്തെ കാര്യമായി ബാധിക്കില്ല. അതുകൊണ്ട് തന്നെ സർക്കാർ ബോണ്ടുകളെക്കാളും സുരക്ഷിതത്വമുള്ള നിക്ഷേപമാണ് സ്വർണം. ഇക്വിറ്റീസ്, കറൻസിസ്, ബോണ്ടുകൾ, ഇൻഷുറൻസ് സ്കീമുകൾ, റിയൽ എസ്റ്റേറ്റ്, മ്യൂച്വൽ ഫണ്ടുകൾ, ബാങ്ക് ടേം നിക്ഷേപങ്ങൾ എന്നിവകൾക്കെല്ലാം പലിശ നിരക്ക് വ്യതിയാനങ്ങൾ, വിപണിയിലെ മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് മാറ്റപ്പെടുന്നവയാണ്.

എളുപ്പത്തിൽ പണമാക്കാം

എളുപ്പത്തിൽ പണമാക്കാം

പോർട്ട്ഫോളിയോയിൽ സ്വർണം ഉൾപ്പെടുത്തുന്നത് എപ്പോഴും മികച്ച ഒരു ഓപ്ഷൻ തന്നെയാണ്. കാരണം എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയും എന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പണത്തിന് പെട്ടെന്ന് ആവശ്യം വന്നാൽ സ്വർണം പോലെ നിങ്ങളെ സഹായിക്കുന്ന മറ്റൊരു നിക്ഷേപ മാർ​ഗവുമില്ല.

malayalam.goodreturns.in

English summary

Benefits Of Gold Investment

Across the world, Gold investment considered as the safest investment.These are the important benefits of gold investment.
Story first published: Wednesday, May 8, 2019, 15:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X