പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യ അവകാശം ചോദിക്കാമോ? എപ്പോൾ? എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൺമക്കളെ വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ച് അയച്ചു എന്നു കരുതുക. വേണ്ടത്ര വിദ്യാഭ്യാസമോ സമ്പത്തോ ഇല്ലാതെ അവളെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചതു കൊണ്ട് മാതാപിതാക്കളും ഉത്തരവാദിത്വങ്ങൾ അവസാനിക്കുന്നില്ല. സ്വത്ത് ഭാ​ഗം വയ്ക്കുമ്പോൾ ആൺമക്കൾക്കൊപ്പം അവൾക്കും ചെറിയ ഒരു പങ്ക് എന്നതാണ് നിലവിലെ നാട്ടു നടപ്പ്. എന്നാൽ പിതാവിന്റെ സ്വത്തിന് തുല്യ അവകാശം ചോദിച്ച് വാങ്ങാൻ പെൺമക്കൾക്കും അവകാശമുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം ലഭിക്കുക എന്ന് പരിശോധിക്കാം.

 

ഹിന്ദു പിന്തുടർച്ചാവകാശ നിയമം

ഹിന്ദു പിന്തുടർച്ചാവകാശ നിയമം

1956 ലെ പിന്തുടർച്ചാവകാശ നിയമം 2005 ൽ ഭേദഗതി ചെയ്തതിനെത്തുടർന്ന് പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യ പങ്കാളിത്തം അനുവദിച്ചു. 2005ന് മുമ്പ് സ്ത്രീകൾക്ക് സ്വത്തിന്മേൽ പരിമിതമായ അവകാശം മാത്രമാണ് ഉണ്ടായിരുന്നത്. ആൺമക്കൾക്കായിരുന്നു പിതാവിന്റെ സ്വത്തിൽ ഭൂരിഭാ​ഗ അവകാശവും ഉണ്ടായിരുന്നത്.

പൂർവ്വിക സ്വത്ത്

പൂർവ്വിക സ്വത്ത്

ഹിന്ദു നിയമം അനുസരിച്ച് സ്വത്ത് രണ്ടു തരത്തിലാണ് വിഭജിക്കുന്നത്. പൂർവ്വിക സ്വത്തും അവകാശി സ്വയം ഉണ്ടാക്കിയെടുത്ത സ്വത്തും. നാല് തലമുറകളിലായി പാരമ്പര്യമായി കൈമാറി വരുന്ന സ്വത്താണ് പൂർവ്വിക സ്വത്ത്. 2005ലെ ഭേദ​ഗതിയ്ക്ക് മുമ്പ് പൂർവ്വിക സ്വത്തിൽ ആൺമക്കൾക്ക് മാത്രമാണ് അവകാശമുണ്ടായിരുന്നത്. എന്നാൽ നിലവിൽ മകൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശമുണ്ട്.

പിതാവിന്റെ സ്വന്തം സമ്പാദ്യം

പിതാവിന്റെ സ്വന്തം സമ്പാദ്യം

പിതാവിന്റെ സ്വന്തം സമ്പാ​ദ്യത്തിൽ അവകാശമുന്നയിക്കാൻ പെൺമക്കൾക്ക് ആകില്ല. പിതാവിന് സ്വന്തം ഇഷ്ട്ട പ്രകാരം ഇത് ആർക്കും കൈമാറാൻ അവകാശമുണ്ട്. അതുകൊണ്ട് തന്നെ പെൺമക്കൾക്ക് ഇത്തരം സ്വത്തിൽ അവകാശം ഉന്നയിക്കാൻ സാധിക്കില്ല. ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി പങ്കിടാനാണ് പിതാവിന്റെ തീരുമാനമെങ്കിൽ രണ്ട് കൂട്ടർക്കും സ്വത്ത് ലഭിക്കുകയും ചെയ്യും.

പിതാവ് മരണപ്പെട്ടാൽ

പിതാവ് മരണപ്പെട്ടാൽ

വിൽപത്രം എഴുതാതെ പിതാവ് മരണപ്പെട്ടാൽ ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശമാണുള്ളത്. പെൺമക്കൾക്ക് ഈ അവസരത്തിൽ സ്വത്തിന് മേൽ ആവശ്യം ഉന്നയിക്കാവുന്നതാണ്. മരണപ്പെട്ടയാളുടെ ഭാര്യ, അല്ലെങ്കിൽ ഭർത്താവ്, ആൺമക്കൾ, പെൺമക്കൾ എന്നിവർക്ക് തുല്യ അവകാശം ലഭിക്കും.

മകളുടെ വിവാഹം കഴിഞ്ഞാൽ

മകളുടെ വിവാഹം കഴിഞ്ഞാൽ

2005ന് മുമ്പ് മകളെ വിവാഹം കഴിച്ച് അയച്ചാൽ പിതാവിന്റെ സ്വത്തിൽ മകൾക്ക് അവകാശം ലഭിച്ചിരുന്നില്ല. എന്നാൽ 2005ലെ പിന്തുടർച്ചാവകാശ നിയമ ഭേദ​ഗതിയ്ക്ക് ശേഷം വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേയ്ക്ക് മകളെ അയച്ചാലും മകൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ട്.

malayalam.goodreturns.in

English summary

Can Daughters Ask Equal Inheritance On The Wealth Of Their Father?

Let us examine the circumstances in which the daughters get equal rights.
Story first published: Monday, May 13, 2019, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X