എയര്‍ടെല്‍ ഉപഭോക്താക്കൾക്ക് കോളടിച്ചു; ഇനി ഈസിയായി മാസം 5000 രൂപ പെൻഷൻ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്താവാണോ? എങ്കിൽ നിങ്ങൾക്ക് മാസം 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന പദ്ധതിയിൽ ഈസിയായി അം​ഗമാകാം. എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗത്വം നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കമായി. ഇതോടെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)യുടെ കീഴിലുള്ള പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കുന്ന ആദ്യ പേയ്മെന്റ്സ് ബാങ്കായി മാറി എയര്‍ടെൽ പേയ്മെന്റ്സ് ബാങ്ക്. 

എളുപ്പത്തിൽ പെൻഷൻ

എളുപ്പത്തിൽ പെൻഷൻ

എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയിലുടനീളമുള്ള 50,000 ബാങ്കിം​ഗ് പോയിന്റുകളിലൂടെ അടല്‍ പെന്‍ഷന്‍ യോജനയില്‍ അം​ഗങ്ങളാകാം. വളരെ ലളിതവും സുരക്ഷിതവും മാര്‍ഗത്തിലൂടെയാണ് പദ്ധതിയുടെ ഭാ​ഗമാകാൻ സാധിക്കുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പേപ്പര്‍ രഹിത മാര്‍ഗത്തിലൂടെയാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത്. പദ്ധതി ഒരു ലക്ഷം ബാങ്കിം​ഗ് പോയിന്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് എയർടെല്ലിന്റെ ലക്ഷ്യം.

പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷം

പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷം

സാമ്പത്തികമായി കരുത്തുള്ള ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് തങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും, തങ്ങളുടെ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി അടൽ പെൻഷൻ യോജന ജനങ്ങളിൽ എത്തിക്കാൻ സാധിക്കുന്നതിലും പി‌എഫ്‌ആർ‌ഡി‌എയുമായി പങ്കാളികളാകാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് എയർടെൽ പേയ്‌മെന്റ് ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു. എയർടെല്ലുമായുള്ള പങ്കാളിത്തം അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് കൂടുതൽ വരിക്കാരെ നേടിത്തരുമെന്ന് പിഎഫ്ആര്‍ഡിഎ പുറത്തിറക്കിയ കുറിപ്പിലും വ്യക്തമാക്കി.

എന്താണ് അടൽ പെൻഷൻ യോജന?

എന്താണ് അടൽ പെൻഷൻ യോജന?

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ള അടൽ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. മുൻ സർക്കാരിന്റെ സ്വാവലംബൻ യോജന എൻ.പി.എസ് ലൈറ്റിന് പകരമുള്ള സാമൂഹിക സുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന. വീട്ടുജോലിക്കാർ, ഡ്രൈവർമാർ തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യ കാല ചെലവുകൾക്കായുള്ളതാണ് ഈ പെൻഷൻ പദ്ധതി. തൊഴിലാളിയുടെ മൊത്തം നിക്ഷേപത്തിന്റെ 50% കേന്ദ്രസർക്കാർ സംഭാവന ചെയ്യും.

അടൽ പെൻഷൻ യോജന പ്രായപരിധി

അടൽ പെൻഷൻ യോജന പ്രായപരിധി

18 വയസ്സ് മുതൽ പദ്ധതിയിൽ അം​ഗങ്ങളാകാം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. കുറഞ്ഞത് 20 വർഷം ഈ പദ്ധതിയിൽ നിക്ഷേപം നടത്തണം. 60 വയസു മുതലാണ് പെൻഷൻ ലഭിച്ച് തുടങ്ങുക. 1000നും 5000നും ഇടയ്ക്ക് പെൻഷൻ കിട്ടണമെങ്കിൽ മാസം 42 രൂപ മുതൽ 210 രൂപ വരെ നിക്ഷേപം നടത്തണം. 18 വയസ്സിൽ നിക്ഷേപം തുടങ്ങുന്നവർക്ക് മാസം 42 രൂപ നിക്ഷേപിച്ചാൽ മതി. 40-ാമത്തെ വയസ്സിലാണ് നിങ്ങൾ നിക്ഷേപം തുടങ്ങുന്നതെങ്കിൽ മാസം 291 രൂപ മുതൽ 1454 രൂപ വരെ നിക്ഷേപം നടത്തേണ്ടി വരും.

അടൽ പെൻഷൻ യോജനയുടെ ​ഗുണങ്ങൾ

അടൽ പെൻഷൻ യോജനയുടെ ​ഗുണങ്ങൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായതിനാൽ ഉപഭോക്താക്കൾക്ക് നിക്ഷേപിക്കുന്ന പണത്തെക്കുറിച്ച് ഓ‍ർത്ത് ടെൻഷൻ അടിക്കേണ്ട. കൂടാതെ നിക്ഷേപ കാലയളവിൽ വർഷത്തിൽ ഒരിക്കൽ നിങ്ങൾക്ക് പെൻഷൻ തുക കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ അവസരം ലഭിക്കും. ഇന്ത്യൻ പൗരനായിരിക്കണം, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം, അം​ഗങ്ങളാകുമ്പോൾ പ്രായം 18നും 40നും ഇടയിൽ ആയിരിക്കണം പ്രായം എന്നിവ മാത്രമാണ് അപേക്ഷന്റെ യോ​ഗ്യതകൾ.

malayalam.goodreturns.in

English summary

Airtel Payments Bank Customers Get Atal Pension Yojana Membership

Are you a customer of Airtel Payments Bank? Then you can easily opt for a pension scheme of up to Rs 5,000.
Story first published: Friday, June 21, 2019, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X