ആധാർ കാർഡിന് അപേക്ഷിച്ചിട്ട് മാസങ്ങളായി, കൈയിൽ കിട്ടിയില്ല; സ്റ്റാറ്റസ് നില പരിശോധിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ താമസിക്കുന്നവർ ഐഡന്റിറ്റി പ്രൂഫായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ കാർഡ്. ഈ 12 അക്ക ബയോമെട്രിക് ഐഡി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) ആണ് നൽകുന്നത്. ഒരു വ്യക്തിയുടെ ഐഡന്റിഫിക്കേഷൻ, സ്ഥിരമായ വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, ഫിംഗർ ഇംപ്രഷനുകൾ തുടങ്ങിയവയെല്ലാം ആധാർ കാർഡിൽ ഉൾപ്പെട്ടിരിക്കും. ആധാറിന് അപേക്ഷിച്ചിട്ട് മാസങ്ങളായിട്ടും കാർഡ് കൈയിൽ കിട്ടാത്തവർക്ക് അവരുടെ അപേക്ഷയും നടപടിക്രമങ്ങളും ട്രാക്ക് ചെയ്യാൻ സാധിക്കും. എങ്ങനെയെന്ന് പരിശോധിക്കാം.

 

ട്രാക്ക് ചെയ്യുന്നത് എങ്ങനെ?

ട്രാക്ക് ചെയ്യുന്നത് എങ്ങനെ?

ആധാറിന് അപേക്ഷിക്കുന്ന എല്ലാവർക്കും യുഐ‌ഡി‌എഐയുടെ സ്വയം സേവന പോർട്ടൽ വഴി അവരുടെ ആധാർ കാർഡ് നില ട്രാക്കു ചെയ്യാൻ സാധിക്കും. സ്റ്റാറ്റസ് പരിശോധിക്കുന്നതിന് അപേക്ഷന്റെ കൈയിൽ ഉണ്ടായിരിക്കേണ്ടത് അക്നോളജ്മെന്റ് സ്ലിപ്പ് മാത്രമാണ്. ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ തന്നെ അപേക്ഷകൻ നൽകിയ മൊബൈൽ നമ്പറിൽ ആധാർ യുഐ‌ഡി‌എഐ ഒരു എസ്എംഎസ് അയയ്‌ക്കും. ഈ എസ്എംഎസിൽ അക്നോളജ്മെന്റ് നമ്പറും ഉണ്ടായിരിക്കുന്നതാണ്. ഈ നമ്പർ ഉപയോ ഗിച്ചാണ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യേണ്ടത്. നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

സ്റ്റെപ് 1‌

സ്റ്റെപ് 1‌

 • www.uidai.gov.in എന്ന യുഐ‌ഡി‌എഐയുടെ വെബ്‌സൈറ്റ് തുറക്കുക
 • വെബ്‌സൈറ്റിന്റെ ഹോം പേജിൽ നിന്ന് ''My Aadhaar' ടാബിൽ ക്ലിക്ക് ചെയ്യുക
 • Get Aadhaar എന്ന ഓപ്ഷനിൽ നിന്ന് Check Aadhaar statusൽ ക്ലിക്ക് ചെയ്യുക
 • സ്റ്റെപ് 2

  സ്റ്റെപ് 2

  • തുറന്നു വരുന്ന പേജിൽ നിങ്ങളുടെ അക്നോളജ്മെന്റ് രസീതിലുള്ള എന്റോൾമെന്റ് ഐഡി നൽകുക. നിങ്ങളുടെ എന്റോൾമെന്റ് ഐഡി നഷ്ടപ്പെട്ടു പോയ സാഹചര്യത്തിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലൂടെ നിങ്ങൾക്ക് നഷ്ടപ്പെട്ട എന്റോൾമെന്റ് ഐഡി വീണ്ടെടുക്കാവുന്നതാണ്.
  • ഒരു 28 അക്ക നമ്പറാണ് എന്റോൾമെന്റ് ഐഡി. ഇതിൽ ആദ്യത്തെ 14 അക്കങ്ങൾ എൻ‌റോൾ‌മെന്റ് നമ്പറും (1234/12345/12345) മറ്റ് 14 അക്കങ്ങളും എൻ‌റോൾ‌മെന്റിന്റെ തീയതിയും സമയവും (dd / mm / yyyy hh: mm: ss) ആണ്.
  • സ്റ്റെപ് 3

   സ്റ്റെപ് 3

   • പേജിൽ നൽകിയിരിക്കുന്ന കാപ്ച കോഡ് നൽകുക. തുടർന്ന് 'ചെക്ക് സ്റ്റാറ്റസ് ' എന്നതിൽ ക്ലിക്കു ചെയ്യുക
   • സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ നിങ്ങളുടെ ആധാർ കാർഡ് ജനറേറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
   • 90 ദിവസത്തിനകം ആധാര്‍ കാര്‍ഡ്

    90 ദിവസത്തിനകം ആധാര്‍ കാര്‍ഡ്

    എന്‍റോള്‍ സെന്ററില്‍ പോകാതെ ഓണ്‍ലൈനായി നേരിട്ട് ആധാറിന് അപേക്ഷ നല്‍കാന്‍ കഴിയില്ല. കൂടാതെ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഫീസും ആവശ്യമില്ല. 96 മണിക്കൂറിനുള്ളില്‍ തിരുത്തല്‍ വരുത്തുന്നതിനും ചാര്‍ജ് ഈടാക്കില്ല. അപേക്ഷ നല്‍കി 90 ദിവസത്തിനകം ആധാര്‍ കാര്‍ഡ് തപാല്‍ വഴി ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയി ഇക്കാര്യം അറിയിക്കുകയും ചെയ്യും. ഇതിന് മുമ്പ് വേണമെങ്കിൽ ഓൺലൈനായി ആധാർ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാനും കഴിയും.

malayalam.goodreturns.in

Read more about: aadhaar uidai ആധാർ
English summary

How To Track Aadhaar Status

Those who have not received the card for months after applying for Aadhaar can keep track of their application and procedures.
Story first published: Wednesday, June 19, 2019, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X