നിങ്ങളുടെ ആധാർ കാർ‍ഡ് നഷ്ട്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് കാർ‍‍‍ഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ കാർഡ്. ഐഡന്റിറ്റി പ്രൂഫായും പ്രായം തെളിയിക്കുന്നതിനുള്ള രേഖയായും അഡ്രസ് പ്രൂഫായുമൊക്കെ ഉപയോ​ഗിക്കുന്ന പ്രധാന രേഖകളിലൊന്നാണ് ആധാർ കാർഡ്. അതുകൊണ്ട് തന്നെ എപ്പോഴും ആധാർ കാർ‍ഡ് കൈവശമുള്ളതും ഉപകാരപ്രദമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി കാർഡ് നഷ്ട്ടപ്പെടാനും കേടുപാടുകൾ സംഭവിക്കാനുമുള്ള സാധ്യതകൾ കൂടുന്നു. ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ എങ്ങനെ ഡ്യൂപ്ലിക്കേറ്റ് ആധാർ കാർഡ് എടുക്കാം എന്ന് നോക്കാം.

 

ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് കാർ‍‍‍ഡ് ലഭിക്കുന്നത് എങ്ങനെ?

ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് കാർ‍‍‍ഡ് ലഭിക്കുന്നത് എങ്ങനെ?

UIDAIയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ആധാറിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാവുന്നതാണ്. പേര്, ആധാർ നമ്പർ, എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ യുഐ‌ഡി‌ഐ‌ഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ വഴിയാണ് ഓൺ‌ലൈനായി ഡ്യൂപ്ലിക്കേറ്റ് കാർ‍‍‍ഡ് നിങ്ങൾക്ക് ലഭിക്കുക. ഓഫ്‌ലൈനായും ഡ്യൂപ്ലിക്കേറ്റ് കാർ‍‍ഡ് എടുക്കാവുന്നതാണ്.

ഓൺലൈൻ നടപടിക്രമങ്ങൾ

ഓൺലൈൻ നടപടിക്രമങ്ങൾ

 • UIDAIയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് തുറക്കുക
 • ‘Download Aadhaar' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ ആധാർ നമ്പർ അറിയാമെങ്കിൽ ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. നിങ്ങളുടെ പക്കൽ അക്നോളജ്മെന്റ് സ്ലിപ്പ് ഉണ്ടെങ്കിൽ, 14 അക്ക എൻറോൾമെന്റ് നമ്പറും സ്ലിപ്പിൽ അച്ചടിച്ച തീയതിയും സമയവും നൽകുക
 • ക്യാപ്‌ച നൽകി തുടർന്ന് 'ഒടിപി' ബട്ടൺ ക്ലിക്കുചെയ്ത് ഒടിപി നേടാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
 • ഒ‌ടി‌പി നൽ‌കുക, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് 'സബ്മിറ്റ്' ബട്ടണിൽ ക്ലിക്കുചെയ്യുക
 • നിങ്ങൾ ഒ‌ടി‌പി നൽകിയുകഴിഞ്ഞാൽ, നിങ്ങളുടെ ആധാർ വിശദാംശങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകും.
 • പേയ്മെന്റ്

  പേയ്മെന്റ്

  വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷം, മെയ്ക്ക് പേയ്മെന്റ് ഓപ്ഷനിൽ ക്ലിക്കു ചെയ്യുക. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. ആധാർ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് നിങ്ങളുടെ തപാൽ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് വഴിയും ലഭിക്കും.

  മറ്റ് മാർ​ഗങ്ങൾ

  മറ്റ് മാർ​ഗങ്ങൾ

  നിങ്ങളുടെ ആധാർ നമ്പർ നിങ്ങൾക്ക് അറിയില്ലെങ്കിലോ നിങ്ങളുടെ അക്നോളജ്മെന്റ് സ്ലിപ്പ് നഷ്‌ടപ്പെടുകയോ ചെയ്താലും നിങ്ങൾക്ക് ആധാർ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാം. എങ്ങനെയെന്ന് നോക്കാം.

  • UIDAIയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് തുറക്കുക
  • ‘Retrieve lost UID (Aadhaar number) or EID (enrolment number)' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക
  • വീണ്ടെടുക്കേണ്ടത് ആധാർ നമ്പർ (യുഐഡി) ആണോ എൻറോൾമെന്റ് നമ്പർ (ഇഐഡി) ആണോ എന്ന് തിരഞ്ഞെടുക്കുക
  • OTP ബട്ടണിൽ ക്ലിക്കുചെയ്യുക. സ്ഥിരീകരണത്തിനായി OTP നൽകുക
  • നിങ്ങളുടെ മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ നമ്പർ അയയ്ക്കും
  • തുടർന്ന് നിങ്ങൾക്ക് EID അല്ലെങ്കിൽ UID ഉപയോഗിച്ച് ആധാർ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാം

malayalam.goodreturns.in

English summary

How To Get Duplicate Aadhaar Card?

If you have lost your Aadhaar card, let's see how to get duplicate Aadhaar card.
Story first published: Monday, July 8, 2019, 12:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X