ദേശീയ പെൻഷൻ പദ്ധതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നിക്ഷേപം നടത്തുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പെൻഷൻ നിക്ഷേപ പദ്ധതിയാണ് ദേശീയ പെൻഷൻ പദ്ധതി (എൻ‌പി‌എസ്). ഈ പെൻഷൻ പദ്ധതി കൈകാര്യം ചെയ്യുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയാണ് (പി‌എഫ്‌ആർ‌ഡി‌എ). പല നിക്ഷേപകരും തങ്ങളുടെ വിരമിക്കൽ ആവശ്യങ്ങൾക്കായുള്ള ദീർഘകാല നിക്ഷേപമായാണ് എൻ‌പി‌എസിനെ പരിഗണിക്കുന്നത്. എൻപിഎസിൽ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം.

 

ബജറ്റിലെ പ്രഖ്യാപനങ്ങൾ

ബജറ്റിലെ പ്രഖ്യാപനങ്ങൾ

ധനമന്ത്രി നിർമ്മല സീതാരാമൻ 2019 ലെ ബജറ്റ് പ്രസംഗത്തിൽ കാലാവധി പൂർത്തിയാകുമ്പോൾ എൻ‌പി‌എസ് പിൻ‌വലിക്കുന്നത് 100 ​​ശതമാനം നികുതി രഹിതമാക്കിയിരുന്നു. കൂടാതെ എൻ‌പി‌എസ് അക്കൗണ്ട് ഉടമ മരിച്ചതിനുശേഷം നിയമപരമായ അവകാശികൾക്ക് കോർപ്പസും പങ്കാളിയ്ക്ക് പെൻഷനും ലഭിക്കും. കാലാവധി പൂർത്തിയായ ശേഷമുള്ള വരുമാനം ഭാഗികമായി നികുതി രഹിതമാണ്. എന്നാൽ ഇത് ഇഇഇ (എക്സംപ്റ്റ് എക്സംപ്റ്റ് എക്സംപ്റ്റ്) വിഭാഗത്തിൽ പെടുന്നില്ല.

നികുതി നിയമങ്ങൾ

നികുതി നിയമങ്ങൾ

സമീപകാല മാറ്റങ്ങൾ അനുസരിച്ച് കാലാവധി പൂർത്തിയാകുമ്പോൾ പരമാവധി 60 ശതമാനം നികുതിയില്ലാതെ പിൻവലിക്കാൻ സാധിക്കും. എന്നാൽ ബാക്കി 40 ശതമാനത്തിന് നികുതി നൽകണം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപ വരെ അധിക നികുതി ആനുകൂല്യം അവകാശപ്പെടാം. എൻപിഎസ് നിക്ഷേപം ഓൺലൈനായും ഓഫ്‌ലൈനായും നടത്താവുന്നതാണ്.

നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ എന്‍പിഎസ് അക്കൗണ്ട് എങ്ങനെ തുറക്കാം എന്നറിയാമോ?

ഓൺലൈൻ നിക്ഷേപം

ഓൺലൈൻ നിക്ഷേപം

ഓൺലൈനായി നിക്ഷേപം നടത്തുന്നവർക്ക് ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ സംഭാവന നൽകാൻ കഴിയും. കൂടാതെ ക്രെഡിറ്റ് കാർഡുകളിലൂടെയും പേയ്‌മെന്റുകൾ നടത്താനാകും. എങ്ങനെയെന്ന് പരിശോധിക്കാം.

ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്) പിന്‍വലിക്കുന്നത് എങ്ങനെയാണെന്നറിയാമോ?

ക്രെഡിറ്റ് കാർഡ് വഴി നിക്ഷേപം നടത്തുന്നത് എങ്ങനെ?

ക്രെഡിറ്റ് കാർഡ് വഴി നിക്ഷേപം നടത്തുന്നത് എങ്ങനെ?

  • ക്രെഡിറ്റ് കാർഡുകൾ വഴി എൻ‌പി‌എസ് നിക്ഷേപം നടത്തുന്നതിന് യൂസർ ഐഡിയും പാസ്‌വേഡും നൽകി നിങ്ങളുടെ എൻ‌പി‌എസ് അക്കൗണ്ടിൽ പ്രവേശിക്കുക.
  • നിങ്ങൾ ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ,'Transact Online' ഓപ്ഷനിൽ നിന്ന് 'Contribute Online' ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഇവിടെ നിന്ന് ഓൺ‌ലൈൻ സംഭാവന നൽകുന്നതിനായി നിങ്ങൾ ഇഎൻ‌പി‌എസ് വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും.
  • തുടർന്ന് നിങ്ങളുടെ PRAN (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) നൽകുക.
  • ഇമെയിൽ അല്ലെങ്കിൽ SMS വഴി വരിക്കാർക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) ലഭിക്കും.
  • ഒ‌ടി‌പി നൽകിയ ശേഷം, അക്കൗണ്ട് തരം (ടയർ I അല്ലെങ്കിൽ ടയർ II) തിരഞ്ഞെടുത്ത് തുക നൽകുക.
  • ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ പോലുള്ള വ്യത്യസ്ത പേയ്‌മെന്റ് ഓപ്ഷനുകളിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും. ഇതിൽ നിന്ന് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പെൻഷൻ; ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രം

malayalam.goodreturns.in

Read more about: nps എൻ‌പി‌എസ്
English summary

ദേശീയ പെൻഷൻ പദ്ധതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നിക്ഷേപം നടത്തുന്നത് എങ്ങനെ?

Many investors consider NPS as a long-term investment for their retirement needs. Read in malayalam.
Story first published: Sunday, August 25, 2019, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X