സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രവാസികൾക്കായി പ്രത്യേകം വാഹന വായ്പ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്‌ബിഐ എൻആർഐ കാർ ലോൺ സ്കീം ഉപയോഗിച്ച്, എല്ലാ എൻആർഐകൾക്കും ചില നിബന്ധനകൾ പാലിച്ച് കാർ വാങ്ങുന്നതിനുള്ള തുക വായ്പയായി ലഭിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്ന എൻആർഐകൾ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ഒപ്പം നാട്ടിൽ താമസിക്കുന്ന ഒരാളെ ജാമ്യക്കാരനായും നിർത്തേണ്ടതുണ്ട്.
നിബന്ധനകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാഥമിക നിബന്ധനകൾ അനുസരിച്ച്, അപേക്ഷകനും (എൻആർഐ) ജാമ്യക്കാരനും (റസിഡന്റ് ഇന്ത്യൻ) 21 നും 65 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കൂടാതെ അപേക്ഷകന് 65 വയസ്സ് തികയുന്നതിന് മുമ്പ് വായ്പാ തുക പലിശ സഹിതം തിരിച്ചടയ്ക്കുകയും വേണം. ജാമ്യക്കാരനായി നിൽക്കുന്നയാൾക്ക് എസ്‌ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുകയും വേണം.
അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ
സ്റ്റേറ്റ് ബാങ്കിൽ നിന്ന് കാർ ലോൺ എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻആർഐ അപേക്ഷകർക്കും സാധുവായ ഒരു ഇന്ത്യൻ പാസ്‌പോർട്ട് കൈവശം ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിരിക്കണം. സാധുവായ തൊഴിൽ കരാർ അല്ലെങ്കിൽ വർക്ക് പെർമിറ്റ് കൈവശം ഉണ്ടാകുകയും വേണം. അപേക്ഷകന് തീർച്ചയായും പന്ത്രണ്ട് മാസമെങ്കിലും കാലപ്പഴക്കമുള്ള ഒരു എൻആർഐ അക്കൗണ്ട് എസ്‌ബിഐയിൽ ഉണ്ടാകുകയും കുറഞ്ഞത് 50,000 രൂപ ബാലൻസ് അവശേഷിക്കുകയും വേണം.
മിനിമം വരുമാനം
എൻആർഐ അപേക്ഷകന് മിനിമം പ്രതിമാസ വരുമാനം 1,000 ഡോളർ അല്ലെങ്കിൽ മിനിമം വാർഷിക വരുമാനം 12,000 ഡോളർ ഉണ്ടായിരിക്കണം. എസ്ബിഐയിൽ നിന്ന് എടുക്കുന്ന കാർ വായ്പ മാസ ഗഡുക്കളായി വേണം തിരിച്ചടയ്ക്കാൻ.
ജാമ്യക്കാരൻ പാലിക്കേണ്ട വ്യവസ്ഥകൾ
ജാമ്യക്കാരനും പാലിക്കേണ്ട ചില വ്യവസ്ഥകൾ എസ്‌ബിഐ വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളി, അച്ഛൻ, അമ്മ (രണ്ടാനമ്മയുൾപ്പെടെ), മകൻ, മകന്റെ ഭാര്യ, മകൾ, മകളുടെ ഭർത്താവ്, സഹോദരന്റെ ഭാര്യ, സഹോദരി, സഹോദരിയുടെ ഭർത്താവ്, പങ്കാളിയുടെ സഹോദരൻ തുടങ്ങിയ ആരെങ്കിലുമായിരിക്കണം വായ്പയ്ക്ക് ജാമ്യം നിൽക്കേണ്ടത്. എസ്‌ബിഐയുടെ നിബന്ധകൾ പ്രകാരം ജാമ്യക്കാരൻ കൃഷിക്കാരനോ, പ്രൊഫഷണലോ, സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തിയോ, ബിസിനസുകാരനോ, വിദ്യാർത്ഥിയോ അല്ലെങ്കിൽ പെൻഷൻ കൈപ്പറ്റുന്ന ആളോ ആയിരിക്കണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications