എന്താണ് ​ഗ്രാറ്റുവിറ്റി? ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ? യോ​ഗ്യതകൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനിയ്ക്കോ സ്ഥാപനത്തിനോ നൽകുന്ന സേവനങ്ങൾക്കായി ജീവനക്കാരന് തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്റ്റ് 1972 പ്രകാരം, ജീവനക്കാർ 5 വർഷത്തിലേറെയായി ഒരു കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ തൊഴിലുടമ അവർക്ക് ​ഗ്രാറ്റുവിറ്റി നൽകണം. സാധാരണയായി വിരമിക്കുന്ന സമയത്താണ് ജീവനക്കാർക്ക് ​ഗ്രാറ്റുവിറ്റി നൽകുന്നത്. ചില നിബന്ധനകൾക്ക് വിധേയമായി അതിന് മുമ്പും ​ഗ്രാറ്റുവിറ്റി നേടാം.

പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട്

പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട്

പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് 1972 അനുസരിച്ച്, ഫാക്ടറികൾ, ഖനികൾ, എണ്ണപ്പാടങ്ങൾ, തോട്ടങ്ങൾ, തുറമുഖങ്ങൾ, റെയിൽ‌വേ കമ്പനികൾ, ഷോപ്പുകൾ തുടങ്ങി പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഗ്രാറ്റുവിറ്റി നൽകണം.
ഗ്രാറ്റുവിറ്റി ഒരു ആനുകൂല്യ പദ്ധതിയായി നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് വിരമിക്കലിന് ശേഷം തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങളിലൊന്നാണ്.

ഗ്രാറ്റുവിറ്റി തുക

ഗ്രാറ്റുവിറ്റി തുക

ഒരു ജീവനക്കാരന് ലഭിക്കേണ്ട ഗ്രാറ്റുവിറ്റിക്ക് പ്രത്യേകമായി ഒരു ശതമാന കണക്കില്ല. ജീവനക്കാരന് അവസാനമായി ലഭിച്ച ശമ്പളത്തെയും സേവന കാലത്തെയും ആശ്രയിച്ചാണ് ​ഗ്രാറ്റുവിറ്റി തുക നിശ്ചയിക്കുന്നത്. താഴെ പറയുന്ന രീതികളുപയോ​ഗിച്ച് ജീവനക്കാർക്ക് ​ഗ്രാറ്റുവിറ്റി ബാലൻസ് പരിശോധിക്കാം.

ആദായനികുതി വകുപ്പ് വെബ്സൈറ്റ്

ആദായനികുതി വകുപ്പ് വെബ്സൈറ്റ്

www.incometaxindia.gov.in വെബ്സൈറ്റ് തുറക്കുക.
'ടാക്സ് ടൂൾ' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ഗ്രാറ്റുവിറ്റി തിരയുക.
തന്നിരിക്കുന്ന കാൽക്കുലേറ്ററിൽ ഇൻപുട്ട് മൂല്യങ്ങളായ മൂല്യനിർണ്ണയ വർഷം, തൊഴിലുടമയുടെ വിഭാ​ഗം, ലഭിച്ച ഗ്രാറ്റുവിറ്റി, നികുതി അടയ്‌ക്കേണ്ട ഗ്രാറ്റുവിറ്റി തുടങ്ങിയവ നൽകുക.

തൊഴിലുടമയോട് അന്വേഷിക്കുക

തൊഴിലുടമയോട് അന്വേഷിക്കുക

നിങ്ങളുടെ തൊഴിലുടമ അല്ലെങ്കിൽ ഓർഗനൈസേഷന്റെ എച്ച്ആർ, അതുമല്ലെങ്കിൽ എല്ലാ ജീവനക്കാരുടെയും പൂർണ്ണ വിവരങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയോട് ​ഗ്രാറ്റുവിറ്റി സംബന്ധിച്ച വിവരങ്ങൾ തിരക്കുക. ഗ്രാറ്റുവിറ്റി ബാലൻസ് അല്ലെങ്കിൽ തുക സംബന്ധിച്ച കാര്യങ്ങളും എച്ച്ആറിനോട് അന്വേഷിക്കാം.

malayalam.goodreturns.in

English summary

എന്താണ് ​ഗ്രാറ്റുവിറ്റി? ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ? യോ​ഗ്യതകൾ എന്തൊക്കെ?

Gratuity is the benefit from the employee for the services rendered by the company. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X