കാർഡ് കൈവശമുള്ളവർ സൂക്ഷിക്കുക; നിങ്ങൾ ഉടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ, ഓട്ടോ ഡെബിറ്റ് സൗകര്യങ്ങൾ, പുതുതായി അവതരിപ്പിച്ച യുപിഐ സേവനങ്ങൾ എന്നിവയുടെ ഉപയോഗം വർദ്ധിച്ചതോടെ ബാങ്കിംഗ് തട്ടിപ്പിന്റെ സാധ്യതയും ഗണ്യമായി ഉയർന്നു. ഒരു വ്യക്തിക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകളെ തടയാൻ കൃത്യമായ മാർഗ്ഗങ്ങളില്ല. കാരണം സാങ്കേതികവിദ്യയിൽ നിരവധി പഴുതുകളുള്ളതാണ് ഇതിന് കാരണം. പഴയ രീതിയിലുള്ള ഉപകരണങ്ങൾ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാനും കഴിയും.

തട്ടിപ്പ് കുറയ്ക്കാം

തട്ടിപ്പ് കുറയ്ക്കാം

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയുള്ള തട്ടിപ്പുകളുടെ സാധ്യത കുറയ്‌ക്കാൻ കഴിയും. തട്ടിപ്പുകൾ നടന്നാൽ രണ്ട് കാര്യങ്ങളാണ് ഉപഭോക്താക്കൾ ഉടനടി ചെയ്യേണ്ടത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബാങ്കിൽ റിപ്പോർട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക

ബാങ്കിൽ റിപ്പോർട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക

ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിൽ അനധികൃത ഇടപാട് നടന്നിട്ടുണ്ടെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ അല്ലെങ്കിൽ കാർഡ് ഇഷ്യു ചെയ്യുന്ന
ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെട്ട് പ്രശ്നം ബാങ്ക് പ്രതിനിധിയോട് വിശദീകരിക്കണം. ആവശ്യമെങ്കിൽ, നിങ്ങൾ ബാങ്കിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങളുടെ സംഭാഷണം റെക്കോർഡു ചെയ്യാൻ ശ്രദ്ധിക്കുക. അനധികൃതമോ വഞ്ചനാപരമോ ആയ ഇടപാടുകൾക്കുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിന് ബന്ധപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടനടി ബ്ലോക്ക് ചെയ്യണം.

നിങ്ങൾക്ക് ഒന്നിലധികം കാർഡുണ്ടോ? കാശ് ലാഭിക്കാൻ ഏറ്റവും മികച്ച അവസരങ്ങൾ ഇതാ..നിങ്ങൾക്ക് ഒന്നിലധികം കാർഡുണ്ടോ? കാശ് ലാഭിക്കാൻ ഏറ്റവും മികച്ച അവസരങ്ങൾ ഇതാ..

ഒടിപി സംവിധാനം

ഒടിപി സംവിധാനം

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തതിന് ശേഷം, ബാങ്കിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് തട്ടിപ്പ് കേസും ഇടപാട് വിശദാംശങ്ങളും ബാങ്കിൽ വിശദീകരിക്കുക. ഇപ്പോൾ, എല്ലാ ബാങ്കുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി ഓരോ ഇടപാടുകളും പ്രോസസ്സ് ചെയ്യുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് സൗകര്യം ഉപയോഗിക്കുന്നുണ്ട്. ഇടപാട് ഒടിപി ഉപയോഗിച്ചാണ് നടത്തുന്നതെന്ന് ഉറപ്പു വരുത്തുക.

ഈ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെയും കാശ് എടുക്കാംഈ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെയും കാശ് എടുക്കാം

പൊലീസിൽ പരാതി നൽകുക

പൊലീസിൽ പരാതി നൽകുക

അടുത്ത ഘട്ടം പോലീസ് പരാതി നൽകുക എന്നതാണ്. അനധികൃത ഇടപാടിന്റെ അളവ് ഉയർന്നതാണെങ്കിൽ കാർഡ് തടഞ്ഞ ഉടൻ തന്നെ ഇത് ചെയ്യണം. ബാങ്കോ ബന്ധപ്പെട്ട കാർഡ് നൽകുന്ന സാമ്പത്തിക സ്ഥാപനമോ പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ നീതി ലഭിക്കുന്നതിന് ഇടപാട് തുക കണക്കിലെടുക്കാതെ ഉപഭോക്താവ് പോലീസ് പരാതി നൽകേണ്ടതാണ്. പോലീസ് വകുപ്പിന്റെ പ്രാദേശിക സൈബർ ക്രൈം വിഭാഗത്തിൽ എഫ്‌ഐആർ സമർപ്പിക്കാം.

മൂന്ന് ദിവസത്തിന് മുമ്പ്

മൂന്ന് ദിവസത്തിന് മുമ്പ്

റിസർവ് ബാങ്കിന്റെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ വ്യാജ ഇടപാട് പരിഹരിക്കാൻ ബാങ്കിന് ബാധ്യതയുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഉപയോക്താവ് അനധികൃത ഇടപാട് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തമില്ല. അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ അന്തിമ തീരുമാനം അറിയണം.

ബാങ്കുകൾക്ക് പാരയായി ആപ്പിൾ കാർഡ്; പണി കിട്ടാൻ പോകുന്നത് ഇങ്ങനെബാങ്കുകൾക്ക് പാരയായി ആപ്പിൾ കാർഡ്; പണി കിട്ടാൻ പോകുന്നത് ഇങ്ങനെ

malayalam.goodreturns.in

English summary

കാർഡ് കൈവശമുള്ളവർ സൂക്ഷിക്കുക; നിങ്ങൾ ഉടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ

Credit and debit card frauds cannot be eliminated. But credit and debit cards can reduce the risk of fraud. There are two things customers should do immediately if frauds occur. Let’s take a look at what they are. Read in malayalam.
Story first published: Saturday, September 7, 2019, 15:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X