ഒരു വർഷം നിങ്ങൾ നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടിൽ നിക്ഷേപം നടത്തിയില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന്, പ്രതിവർഷം കുറഞ്ഞത് 500 രൂപയെങ്കിലും സംഭാവന നൽകേണ്ടതുണ്ട്. എന്നാൽ നിഷ്‌ക്രിയ അക്കൗണ്ട് ആണെങ്കിൽ പോലും കാലാവധി പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് പലിശ ലഭിക്കും. പ്രവർത്തനരഹിതമായ പിപിഎഫ് അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതാ:
ആദ്യ നടപടി
ഒരു സജീവമല്ലാത്ത അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന്, നിങ്ങളുടെ അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് ഒരു രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അക്കൗണ്ട് നിഷ്‌ക്രിയമാകാതെ തുടരുന്നതിന് നിങ്ങൾ ഓരോ വർഷവും 500 രൂപ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് 5 വർഷത്തേക്ക് നിഷ്‌ക്രിയമായിരുന്നെങ്കിൽ, അക്കൗണ്ട് സജീവമാക്കുന്നതിന് നിങ്ങൾ 2,500 നൽകേണ്ടി വരും.
പിഴ നൽകണം
അക്കൗണ്ട് നിഷ്‌ക്രിയമായി തുടരുന്ന ഓരോ വർഷവും നിങ്ങൾ 50 രൂപ വീതം പിഴയും നൽകണം. ഉദാഹരണത്തിന്, അക്കൗണ്ട് 3 വർഷത്തേക്ക് നിഷ്‌ക്രിയമായി തുടർന്നാൽ നിങ്ങൾ നൽകേണ്ട മൊത്തം പിഴ 150 രൂപയായിരിക്കും. കുറഞ്ഞ നിക്ഷേപ തുകയായ 500 രൂപ വീതം മൂന്ന് വർഷത്തേയ്ക്കുള്ള 1500 രൂപയ്ക്ക് പുറമേയാണ് പിഴ തുക നൽകേണ്ടത്.
നിക്ഷേപം പിൻവലിക്കുന്നത് എപ്പോൾ?
പരിശോധന പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് വീണ്ടും സജീവമാക്കും. എന്നാൽ നിങ്ങളുടെ അക്കൗണ്ട് നിർത്തലാക്കി കഴിഞ്ഞാൽ, നിങ്ങൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ മുഴുവൻ തുകയും പിൻവലിക്കാൻ കഴിയൂ. 15 വർഷമാണ് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി.
നികുതി ആനുകൂല്യങ്ങൾ
നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതമാണെങ്കിൽ, നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിയില്ല. പിപിഎഫിന് ഒരു ‘എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ്' (ഇഇഇ) സ്റ്റാറ്റസ് ഉണ്ട്, അതായത് ഡെപ്പോസിറ്റുകൾ, നികുതി രഹിത പലിശ, വരുമാനം എന്നിവയിൽ സെക്ഷൻ 80 സി പ്രകാരം വരിക്കാർക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
