മക്കൾക്ക് വേണ്ടിയുള്ള മികച്ച സമ്പാദ്യ പദ്ധതികൾ തിരയുന്നവർക്ക് പറ്റിയ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ കുട്ടിക്ക് വേണ്ടി നിങ്ങൾ പിപിഎഫ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ, അവൻ അല്ലെങ്കിൽ അവളുടെ വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങൾക്കമുള്ള പണം നിഷ്പ്രയാസം കണ്ടെത്താനാകും. അക്കൗണ്ട് തുറക്കുന്നതു മുതൽ 15 വർഷത്തെ ലോക്ക്-ഇൻ കാലയളവാണ് പദ്ധതിയ്ക്കുള്ളത്. ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപം 1.5 ലക്ഷം കവിയാനും പാടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള പിപിഎഫിനെക്കുറിച്ച് അറിയേണ്ട കൂടുതൽ വിവരങ്ങൾ ഇതാ
ഓൺലൈൻ വഴി
പോസ്റ്റോഫീസ് അല്ലെങ്കിൽ ഒരു ബാങ്ക് ശാഖകൾ കൂടാതെ ചില ബാങ്കുകൾ വഴി ഓൺലൈനായും പിപിഎഫ് അക്കൗണ്ട് തുറക്കാം. വരിക്കാർക്ക് അവരുടെ പിപിഎഫ് അക്കൗണ്ട് ഒരു പോസ്റ്റോഫീസിൽ നിന്ന് ഒരു ബാങ്കിലേക്കോ ബാങ്കിൽ നിന്ന് പോസ്റ്റോഫീസിലേക്കോ മാറ്റാനും സാധിക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുള്ള ഒരാൾക്ക് ഇതിന് കീഴിൽ തന്നെ പിപിഎഫ് അക്കൗണ്ട് തുറക്കാനാകും എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഒരു അക്കൗണ്ട് മാത്രം
കുട്ടികൾക്കായി ഒരു പിപിഎഫ് അക്കൗണ്ട് തുടങ്ങേണ്ടത് രക്ഷാകർത്താക്കളാണ് (അച്ഛനോ അമ്മയോ). അല്ലെങ്കിൽ നിയമപരമായ രക്ഷാകർത്താക്കൾ സ്വന്തം രക്ഷാകർത്താക്കളുടെ അഭാവത്തിൽ അക്കൗണ്ട് തുറക്കാനോ പ്രവർത്തിപ്പിക്കാനോ കഴിയും. എന്നാൽ ഒരു രക്ഷാധികാരിക്ക് മാത്രമേ ഈ അക്കൗണ്ട് തുറക്കാൻ കഴിയൂ. അതായത് ഒരേ കുട്ടിയുടെ പേരിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം അക്കൗണ്ട് തുറക്കാൻ അച്ഛനും അമ്മയ്ക്കും കഴിയില്ല. മാതാപിതാക്കളുടെ മരണശേഷം നിയമപരമായ രക്ഷാകർത്താക്കളല്ലെങ്കിൽ കുട്ടിക്കായി മുത്തശ്ശൻമാർക്കോ മുത്തശ്ശിമാർക്കോ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയില്ല.
നിക്ഷേപ പരിധി
പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ തുക ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കവിയാൻ പാടില്ല. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ഒരാൾ മൂന്ന് കുട്ടികളുടെ പേരിൽ പിപിഎഫ് അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ പോലും, സംയോജിത പരിധി 1.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
18 വയസ്സിന് ശേഷം
18 വയസ്സ് തികയുമ്പോൾ അക്കൗണ്ട് തുടരുന്നതിനോ ക്ലോസ് ചെയ്യുന്നതിനോ കുട്ടിയ്ക്ക് അവകാശമുണ്ട്. 15 വർഷത്തിന് ശേഷവും അക്കൗണ്ടിലേയ്ക്ക് കൂടുതൽ സംഭാവന നൽകാൻ അവൻ അല്ലെങ്കിൽ അവൾ തീരുമാനിക്കുകയാണെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം അക്കൗണ്ട് ഉടമയ്ക്ക് തുടർന്നും പ്രയോജനം ലഭിക്കും.
പിൻവലിക്കൽ
15 വർഷത്തെ ലോക്ക്-ഇൻ കാലയളവിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ, തുകയുടെ 60 ശതമാനം പിൻവലിക്കാം. 18 വയസ്സിന് മുകളിലുള്ള മക്കൾക്കായി പിപിഎഫ് അക്കൗണ്ട് തുറക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുട്ടിയുടെ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി സംയോജിപ്പിക്കില്ല. ഇതിനർത്ഥം കുട്ടിക്ക് ലഭ്യമായ കിഴിവുകളും ഇളവുകളും ഏതൊരു മുതിർന്ന നികുതിദായകനും തുല്യമായിരിക്കും.
ആവശ്യമായ രേഖകൾ
പ്രായപൂർത്തിയാകാത്തയാൾക്കുള്ള അക്കൗണ്ടിനായി, രക്ഷകർത്താവ് കുട്ടിയുടെ വിശദാംശങ്ങൾക്കൊപ്പം പിപിഎഫ് അക്കൗണ്ട് ഓപ്പണിംഗ് ഫോം പൂരിപ്പിച്ച് നൽകണം. ഫോമിൽ അക്കൗണ്ട് തുറക്കുന്ന രക്ഷകർത്താവിന്റെ ഫോട്ടോ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രായ തെളിവ് (ആധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്), 500 രൂപയും അതിനുമുകളിലുള്ള പിപിഎഫ് അക്കൗണ്ടിലേക്കുള്ള പ്രാരംഭ സംഭാവന എന്നിവ നൽകണം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications