നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പറിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മളില്‍ പലരും ഞങ്ങളുടെ പാന്‍ കാര്‍ഡ് മനഃപാഠമാക്കിയിട്ടുണ്ടെങ്കിലും, 10-അക്ക ആല്‍ഫാന്യൂമെറിക് നമ്പറിന് പിന്നിലുള്ള പാറ്റേണ്‍ എങ്ങനെ ഡീകോഡ് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. പാന്‍ കാര്‍ഡ് ഉടമയെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ അടങ്ങിയ ഒരു കോഡ് മാത്രമാണ് ഈ നമ്പര്‍. യുടിഐ, എന്‍എസ്ഡിഎല്‍ എന്നിവയിലൂടെ പാന്‍ കാര്‍ഡുകള്‍ നല്‍കുന്ന ആദായനികുതി വകുപ്പ് പാന്‍ നാമകരണത്തില്‍ ഒരു പ്രത്യേകരീതി സ്വീകരിച്ചിരിക്കുന്നു.

നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് വ്യത്യസ്തമായി, പാന്‍ ഒരു കമ്പ്യൂട്ടറിലൂടെ ക്രമരഹിതമായി സൃഷ്ടിക്കുവാന്‍ സാധിക്കില്ല. ഓരോ പാന്‍ കാര്‍ഡിന്റേയും 10 അക്കനമ്പര്‍ അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന ഒരു നിശ്ചിത സംയോജനത്തിലാണ് ഉണ്ടാവുക. ആദ്യം 5 അക്ഷരങ്ങള്‍ അതിനുശേഷം 4 അക്കങ്ങള്‍ അവസാനം ഒരു അക്ഷരം.

 AAA മുതല്‍ ZZZ
 

നിങ്ങളുടെ പാനില്‍ 'O' എന്ന അക്ഷരമോ '0' (പൂജ്യം) എന്ന അക്കമോ അടങ്ങിയിട്ടുണ്ടെങ്കില്‍, രണ്ടും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത് സാധാരണമാണ്. അക്കങ്ങളും അക്ഷരങ്ങളുടം കൊടുത്തിരിക്കുന്ന രീതി അറിയുന്നത് നിങ്ങളുടെ ഈ ആശയക്കുഴപ്പം പരിഹരിക്കും. ആദ്യ അഞ്ച് പ്രതീകങ്ങളില്‍, ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ AAA മുതല്‍ ZZZ വരെയുള്ള അക്ഷരമാല ശ്രേണിയെ പ്രതിനിധീകരിക്കുന്നു. നാലാമത്തെ പ്രതീകം ആദായനികുതി വകുപ്പിന്റെ കണ്ണില്‍ നിങ്ങള്‍ ആരാണെന്ന് പറയുന്നു. എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും, നാലാമത്തെ അക്ഷരം 'P' ആയിരിക്കും.

വ്യക്തിപരമെന്ന്

'P' എന്നത് വ്യക്തിപരമെന്ന് സൂചിപ്പിക്കുന്നു.

'C' എന്നത് കമ്പനിയെ സൂചിപ്പിക്കുന്നു

'H' എന്നാല്‍ ഹിന്ദു അവിഭക്ത കുടുംബം (Hindu Undivided Family)

'A' എന്നാല്‍ അസോസിയേഷന്‍ ഓഫ് പേഴ്‌സണ്‍സ് (എഒപി)

'B' എന്നാല്‍ Body of Individuals

'G' എന്നത് സര്‍ക്കാര്‍ ഏജന്‍സിയെ സൂചിപ്പിക്കുന്നു

'J' എന്നത് സ്ഥിരമല്ലാത്ത നിയമപരിപാലകനായ വ്യക്തിയെ (മനുഷ്യാവകാശ കമീഷന്‍ മുതലായവ) സൂചിപ്പിക്കുന്നു.

'L' എന്നത് ലോക്കല്‍ അതോറിറ്റിയെ സൂചിപ്പിക്കുന്നു

'F' എന്നത് കമ്പനി / ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പിനെ സൂചിപ്പിക്കുന്നു

'T' എന്നത് ട്രസ്റ്റിനെ സൂചിപ്പിക്കുന്നു

ജിയോ എയർടെൽ യുദ്ധം; ഇനി പണി കിട്ടുന്നത് ഉപഭോക്താക്കൾക്ക്

അഞ്ചാമത്തെ പ്രതീകം

നിങ്ങളുടെ പാനിന്റെ അഞ്ചാമത്തെ പ്രതീകം നിങ്ങളുടെ കുടുംബപ്പേരിന്റെ ആദ്യ പ്രതീകം പറയുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ അവസാന പേരോ കുടുംബപ്പേരോ സിംഗ് ആണെങ്കില്‍ അഞ്ചാമത്തെ പ്രതീകം 'S' ആയിരിക്കും. വ്യക്തിഗതമല്ലാത്ത പാന്‍ കാര്‍ഡ് ഉടമകളുടെ കാര്യത്തില്‍, അഞ്ചാമത്തെ പ്രതീകം പാന്‍ ഉടമയുടെ പേരിന്റെ ആദ്യ പ്രതീകത്തെ പ്രതിനിധീകരിക്കുന്നു.

ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ? അവസാന തീയതി ഈ മാസം

0001 മുതല്‍ 9999 വരെ

0001 മുതല്‍ 9999 വരെ പ്രവര്‍ത്തിക്കുന്ന സീക്വന്‍ഷല്‍ നമ്പറുകളാണ് അടുത്ത നാല് പ്രതീകങ്ങള്‍. നിങ്ങളുടെ പാനിന്റെ അവസാന പ്രതീകം എല്ലായ്‌പ്പോഴും ഏതെങ്കിലും ഒരു അക്ഷരമായിരിക്കും. പാന്‍ പ്രതീകങ്ങളിലെ സീക്വന്‍സിംഗിന് പിന്നിലെ യുക്തി മനസിലാക്കുന്നത് നിങ്ങളുടെ പാന്‍ നമ്പര്‍ എളുപ്പത്തില്‍ മനഃപാഠമാക്കാന്‍ സഹായിക്കും.

English summary

നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പറിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇവയാണ്

here is how to memorise your pan card number
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X