ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനും സർക്കാർ സബ്‌സിഡികൾ ലഭിക്കുന്നതിനുമൊക്കെ ആവശ്യമായ ഒരു പ്രധാന രേഖയാണ് ഇപ്പോൾ ആധാർ കാർഡ്. ഒരു ഐഡി പ്രൂഫായും ആധാർ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. നേരത്തെ ആധാർ അപ്ഡേറ്റ് ചെയ്യുന്നതും പുതുതായി അപേക്ഷിക്കുന്നതുമൊക്കെ ശ്രമകരമായ ഒരു പ്രക്രിയയായിരുന്നു. കാരണം ഇവ പോസ്റ്റോഫീസുകൾ വഴി മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇന്ത്യയിലുടനീളം നിരവധി ആധാർ സേവാ കേന്ദ്രങ്ങൾ (എഎസ്‌കെ) ആരംഭിക്കുന്നതോടെ ആധാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.
ആധാർ സേവാ കേന്ദ്രങ്ങൾ
ആധാറിലെ മാറ്റങ്ങളോ അപ്‌ഡേറ്റുകളോ എളുപ്പത്തിൽ ചെയ്യാൻ ഇനി ആധാർ സേവാ കേന്ദ്രങ്ങളിൽ പോയാൽ മതി. സാധുവായ രേഖകൾ ഇവിടെ സമർപ്പിക്കുന്നതിലൂടെ മാറ്റങ്ങൾ എളുപ്പത്തിൽ നടത്താം. നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രങ്ങൾ കണ്ടുപിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സെന്റർ തിരയുന്നത് എങ്ങനെ?
- യുഐഡിഐഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- 'Locate an Enrolment Centre' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് സംസ്ഥാനം, ജില്ല, സബ് ജില്ല, വില്ലേജ്, സിറ്റി, ടൗൺ തുടങ്ങിയ വിശദാംശങ്ങൾ ചോദിച്ച് ഒരു ഫോം പ്രത്യക്ഷപ്പെടും.
- സ്ഥിരീകരണ കോഡ് നൽകി സേർച്ച് ബട്ടൺ അമർത്തുക.
- തുടർന്ന് നിങ്ങളുടെ സമീപത്തുള്ള ആധാർ കാർഡ് എൻറോൾമെന്റ് സെന്ററുകൾ സ്ക്രീനിൽ പ്രദർശിപ്പിക്കും.
പിൻ കോഡ് ഉപയോഗിച്ച്
തപാൽ (പിൻ) കോഡ് ഉപയോഗിച്ചും ആധാർ കാർഡ് എൻറോൾമെന്റ് / അപ്‌ഡേറ്റ് സെന്റർ തിരയാനാകും. നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്തുന്നതിന് നിങ്ങളുടെ ഏരിയ പിൻ കോഡ് നൽകുകയും ക്യാപ്‌ച വെരിഫിക്കേഷൻ കോഡ് നൽകുകയും ചെയ്താൽ മാത്രം മതി. നിങ്ങളുടെ പ്രദേശത്തിന്റെ പേര് അല്ലെങ്കിൽ ജില്ല എന്നിവ നൽകി നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്താനും സാധിക്കും.
രേഖകൾ ആവശ്യമില്ല
ആധാർ കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ഫോട്ടോ, ബയോമെട്രിക്സ്, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി പോലുള്ള വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആധാർ കാർഡ് ഉപഭോക്താക്കൾ ആധാർ സേവാ കേന്ദ്രം സന്ദർശിച്ച് അവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications