പോസ്റ്റ് ഓഫീസ് ഒൻപത് തരം സേവിംഗ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി), പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) തുടങ്ങിയവ പോസ്റ്റ് ഓഫീസിലെ ജനപ്രിയ നിക്ഷേപ മാർഗങ്ങളാണ്. ഈ പദ്ധതികൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവും നൽകുന്നുണ്ട്. പിപിഎഫ്, എസ്‌എസ്‌എ എന്നിവ പോലുള്ള ചില നിക്ഷപങ്ങൾക്ക് നികുതിയിൽ നിന്ന് ഒഴിവാക്കിയ പലിശ വരുമാനവും ലഭിക്കും.
ഒരു തവണ മാത്രം
പൊതുജനങ്ങൾക്ക് സുരക്ഷിതമായ നിക്ഷേപത്തിനുള്ള അവസരമൊരുക്കുന്നതിനായാണ് സർക്കാർ ഈ ചെറിയ സമ്പാദ്യ പദ്ധതി പോസ്റ്റോഫീസുകൾ വഴി ലഭ്യമാക്കിയിട്ടുള്ളത്. ഈ അക്കൗണ്ടുകളെല്ലാം തുറക്കുന്നതിന്, നിങ്ങൾ ഒരുതവണ പോസ്റ്റോഫീസ് സന്ദർശിക്കേണ്ടതുണ്ട്. അതിനുശേഷം നിങ്ങൾക്ക് എല്ലാ കാര്യങ്ങളും ഓൺലൈനിൽ കൈകാര്യം ചെയ്യാൻ കഴിയും.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്
ആർഡി തുകകളുടെയും മറ്റും പ്രതിമാസ ഗഡു ഓൺലൈനായി നിങ്ങളുടെ ആർഡി അക്കൗണ്ടിലേക്ക് മാറ്റാനും കഴിയും. പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ട് പ്രീമിയങ്ങളും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വഴി ഓൺലൈനായി അടയ്ക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
നടപടിക്രമങ്ങൾ
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐപിപിബി അക്കൗണ്ടിലേക്ക് പണം അയയ്ക്കുക
- നിങ്ങളുടെ നിക്ഷേപം (ആർഡി, പിപിഎഫ്, സുകന്യ സമൃദ്ധി) തിരഞ്ഞെടുക്കുക
- തുടർന്ന് നിങ്ങളുടെ ആർഡി അക്കൗണ്ട് നമ്പറും ഉപഭോക്തൃ ഐഡിയും നൽകുക
ഐപിപിബി ആപ്പ് വഴി
നിങ്ങളുടെ പിപിഎഫ് തുക ഐപിപിബി അപ്ലിക്കേഷൻ വഴിയും നിക്ഷേപിക്കാൻ കഴിയും. ഇതിനായി നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നമ്പറും ഉപഭോക്തൃ ഐഡിയും നൽകണം. സുകന്യ സമൃദ്ധി അക്കൗണ്ടിലേക്കുള്ള സംഭാവനകളും ഈ ആപ്പ് വഴി നിക്ഷേപിക്കാം. ഇതിന് നിങ്ങളുടെ സുകന്യ സമൃദ്ധി അക്കൗണ്ട് നമ്പറും കസ്റ്റമർ ഐഡിയും നൽകണം.
കാലാവധിയും തുകയും
ഇൻസ്റ്റാൾമെന്റ് ദൈർഘ്യവും തുകയും തിരഞ്ഞെടുക്കുകയാണ് അടുത്ത ഘട്ടം. തുടർന്ന് ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ വിജയകരമായ പേയ്‌മെന്റ് കൈമാറ്റത്തെക്കുറിച്ച് പോസ്റ്റ് ഓഫീസ് നിങ്ങളെ അറിയിക്കും. ഇന്ത്യ പോസ്റ്റ് നൽകുന്ന വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാനും ഐപിപിബി അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട് വഴി പതിവായി പണമടയ്ക്കാനും കഴിയും.
പണം കൈമാറുന്നത് എങ്ങനെ?
ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഐപിപിബിയിലേക്ക് ഫണ്ടുകൾ കൈമാറാൻ കഴിയും. പണം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും നൽകണം.
പലിശ നിരക്ക്
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദങ്ങളിൽ പിപിപി, എസ്‌എസ്‌എ എന്നിവയുൾപ്പെടെയുള്ള പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ മാറ്റിയില്ല. പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് പരിഷ്കരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പിപിഎഫിന് പ്രതിവർഷം 7.9 ശതമാനവും 5 വർഷത്തെ ആർഡിയ്ക്ക് 7.2 ശതമാനവും സുകന്യ സമൃദ്ധി അക്കൗണ്ടിന് 8.4 ശതമാനവും പലിശ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications